Pravasi

ജിസിസി രാജ്യങ്ങളിലെ താമസക്കാർക്ക് ഇനിമുതൽ ഉംറ നിർവഹിക്കാൻ സാധിക്കും

റിയാദ് : സൗദി അറേബ്യയിൽ ട്രാൻസിറ്റ് സന്ദർശന വിസ ഉപയോഗിച്ച് ജിസിസി രാജ്യങ്ങളിലെ താമസക്കാർക്ക് ഇനിമുതൽ ഉംറ നിർവഹിക്കാൻ സാധിക്കും. ഹജ്ജ് ഉംറ മന്ത്രാലയമാണ് ഈ വിവരം അറിയിച്ചിരിക്കുന്നത്. ജിസിസി രാജ്യങ്ങളിലുള്ളവർക്ക് തീർത്ഥാടനത്തിനുള്ള പ്രവേശനം സുഗമമാക്കുന്നതിനും അതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനും വേണ്ടിയാണ് ഈയൊരു തീരുമാനം. ട്രാൻസിറ്റ് വിസ ഉപയോഗിച്ച് യാത്രക്കാർക്ക് 96 മണിക്കൂർ വരെ രാജ്യത്ത് തങ്ങുവാനും സാധിക്കും

എന്നാൽ മദീനയിലെ പ്രവാചക പള്ളിയിലെ അൽ റൗദ ശരീഫ് സന്ദർശിക്കാൻ തീർത്ഥാടകർ ആപ്ലിക്കേഷൻ വഴി മുൻകൂർ ബുക്കിംഗ് നടത്തണമെന്നാണ് മന്ത്രാലയം വ്യക്തമാക്കിയത്.. സൗദി അറേബ്യ കഴിഞ്ഞവർഷം സന്ദർശനത്തിനോ വ്യക്തിഗത ആവശ്യങ്ങൾക്കുമായി രാജ്യത്തെത്തുന്ന ആളുകൾക്ക് ഉംറ ചെയ്യുവാനുള്ള അവസരം ഒരുക്കുകയും ചെയ്തിരുന്നു കൂടാതെ ഷെങ്കൻ രാജ്യങ്ങളിൽ നിന്നും അമേരിക്കയിൽനിന്നും സന്ദർശനത്തിനായി എത്തുന്നവർക്ക് സാധുവായ വിസയുണ്ടെങ്കിൽ അവരുടെ താമസ കാലയളവിൽ ഉംറ നിർവഹിക്കുവാനും സാധിക്കും

Latest News