Pravasi

വീണ്ടും പട്ടിണി ഇല്ലാത്ത രാജ്യമായി കുവൈറ്റ്

കുവൈറ്റ് സിറ്റി: 2024ലെ ആഗോള പട്ടിണി സൂചികയിൽ കുവൈറ്റ് വീണ്ടും ഒന്നാം സ്ഥാനമാണ് കരസ്ഥമാക്കിയിരിക്കുന്നത് 5. താഴെ സ്കോറ ലോകത്തിലെ ഏറ്റവും കുറഞ്ഞ പട്ടിണിയുള്ള രാജ്യങ്ങളുടെ പട്ടികയിലേക്ക് വീണ്ടും കുവൈറ്റ് ഇടം പിടിച്ചിരിക്കുകയാണ്.. തൊട്ടു പുറകിൽ തന്നെ യുഎഇ ഉൾപ്പെടെ ഉള്ള രാജ്യങ്ങളും ഉണ്ട് എന്നാൽ നാല് പ്രധാന സൂചകങ്ങളെ അടിസ്ഥാനമാക്കിയാണ് കുവൈറ്റിലെ പട്ടിണിയുടെ അളവ് വിലയിരുത്തിയത് ജനസംഖ്യയിലെ പോഷകാഹാര കുറവ് കുട്ടികൾ പാഴാക്കുന്നത് കുട്ടികളുടെ വളർച്ച മുരടിപ്പ് അഞ്ചിൽ താഴെയുള്ള മരണം നിരക്ക് എന്നിവയാണ് ആ കാരണങ്ങളായി പറയപ്പെടുന്നത്

രാജ്യത്തിന്റെ ശക്തമായ ഭക്ഷ്യസുരക്ഷയും സാമൂഹിക സാമ്പത്തിക സുസ്ഥിരതയും ഉയർത്തിക്കാട്ടിക്കൊണ്ട് സൂചികയുടെ മുൻപതിപ്പുകളിൽ നേടിയ മികച്ച സ്കോറുകൾ കുവൈറ്റ് നിലനിർത്തുകയും ചെയ്തിട്ടുണ്ട് ഗൾഫ് അറബ് മേഖലയിൽ കുവൈറ്റും മറ്റ് ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളും പട്ടിണി കുറഞ്ഞ രാജ്യങ്ങളിൽ മുൻപന്തിയിൽ തന്നെയാണ് നിൽക്കുന്നത്

Latest News