യുവ കൃഷ്ണയും മൃദുല വിജയും സ്ക്രീനില്‍ ഒന്നിച്ച് വരുന്നത് കാത്തിരിക്കുകയാണ് ആരാധകര്‍. അവസരം വന്നാല്‍ അത് സംഭവിക്കുമെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നു. എന്നാണ് അത് യാഥാര്‍ത്ഥ്യമാവുക എന്നത് അറിയില്ലെന്നും ഇരുവരും പറഞ്ഞിരുന്നു. പുതിയ പരമ്പരയുമായി ബന്ധപ്പെട്ട തിരക്കിലാണ് രണ്ടുപേരും.
ഇഷ്ടം മാത്രമിലൂടെയായി ആഗ്രഹിച്ച തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് മൃദുല വിജയ്. മകള്‍ ജനിച്ച ശേഷം അമ്മ വേഷത്തിലേക്കും സഹനായികയുമായാണ് മിക്കവരും വിളിക്കുന്നത്. കുറച്ചുകാലം കൂടി നായികാവേഷം ചെയ്യാനാണ് ആഗ്രഹമെന്നും മൃദുല പറഞ്ഞിരുന്നു.അഭിയുടെയും ജാനകിയുടെയും വീട് എന്ന സീരിയലിലാണ് യുവ കൃഷ്ണ ഇപ്പോള്‍ അഭിനയിച്ച് വരുന്നത്.
മികച്ച പിന്തുണയുമായി മുന്നേറുകയാണ് പരമ്പര. കരിയറിലെ മാത്രമല്ല ജീവിത വിശേഷങ്ങളും മൃദുലയും യുവയും സോഷ്യല്‍മീഡിയയിലൂടെ പങ്കിടാറുണ്ട്. യൂട്യൂബ് ചാനലിലൂടെയായും വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ അത്രയധികം സമയം കിട്ടുന്നില്ല. അതാണ് ഞങ്ങളൊന്നിച്ച് വ്ളോഗുകള്‍ ചെയ്യാത്തതെന്നായിരുന്നു ഇരുവരും പറഞ്ഞത്.
മകളുടെ കൂടെ ചെലവഴിക്കാന്‍ വേണ്ടത്ര സമയം കിട്ടുന്നില്ലെന്ന സങ്കടമുണ്ട്. അക്കാര്യത്തില്‍ മാത്രം മൃദുല തന്നോട് പരാതി പറയാറുണ്ടെന്നും യുവ വ്യക്തമാക്കിയിരുന്നു. മൃദുലയോടൊപ്പം ചേര്‍ന്നുനിന്നുള്ളൊരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് യുവ. ഹൃദയത്തിന് ഇടിപ്പ് എന്ന പോലെ എനിക്ക് നിന്നെ വേണം എന്നായിരുന്നു യുവ മൃദുലയോട് പറഞ്ഞത്. നിരവധി പേരായിരുന്നു വീഡിയോയുടെ താഴെയായി സ്നേഹം അറിയിച്ചെത്തിയത്. എന്നും ഇതുപോലെ ഒന്നിച്ച് സന്തോഷത്തോടെ ജീവിക്കൂയെന്നായിരുന്നു എല്ലാവരും പറഞ്ഞത്. ഇവരുടെ മകളായ ധ്വനിയും പ്രേക്ഷകര്‍ക്ക് പരിചിതയാണ്. മകളുടെ വിശേഷങ്ങള്‍ പങ്കുവെച്ചും ഇവരെത്താറുണ്ട്.
കുറേ കുട്ടികള്‍ വേണമെന്നായിരുന്നു നേരത്തെ ആഗ്രഹിച്ചത്. ഒരു പ്രസവം കഴിഞ്ഞതോടെ അത് മാറി. ലേബര്‍ റൂമില്‍ ഏട്ടനും കൂടെയുണ്ടായിരുന്നു. ഡോക്ടര്‍ പറയുന്നതല്ല, ഏട്ടന്റെ ശബ്ദമായിരുന്നു ഞാന്‍ കേട്ടത്. ആ സാന്നിധ്യം അത്രയേറെ ആശ്വാസമായിരുന്നു. പ്രസവ ശേഷവും കുറച്ച് ദിവസം ബുദ്ധിമുട്ടുകളായിരുന്നു. വേദനസംഹാരി മരുന്നുകളൊന്നും കഴിക്കാന്‍ പറ്റില്ലായിരുന്നു. മുറിവുകള്‍ കരിയാനും സമയം എടുത്തിരുന്നു.
ആദ്യത്തെ കുറച്ച് ദിവസം ബുദ്ധിമുട്ടിയെങ്കിലും ഇപ്പോള്‍ മകളോടൊപ്പമുള്ള ഓരോ നിമിഷവും മനോഹരമാണെന്ന് മൃദുല പറഞ്ഞിരുന്നു. ഇടയ്ക്ക് സ്റ്റാര്‍ മാജിക്കിലേക്ക് മൃദുലയും യുവയും വന്നപ്പോള്‍ മകളും കൂടെയുണ്ടായിരുന്നു. പാട്ടും മിമിക്രിയുമൊക്കെ അവള്‍ക്കും ഇഷ്ടമാണ്. പറ്റുന്ന പോലെ ചെയ്യാറുണ്ടെന്നുമായിരുന്നു മൃദുല പറഞ്ഞത്.
content highlight: Actor Yuva Krishna about Mrudula Vijay