Kerala

പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ ആക്രമിച്ചെന്ന പരാതി; പി. വി. ശ്രീനിജിന്‍ എംഎല്‍എയ്ക്കെതിരെ കേസെടുത്ത് പോലീസ് | case against pv srinijan mla

കോലഞ്ചേരി മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദേശപ്രകാരമാണ് ശ്രീനിജിനെയും പ്രതി ചേര്‍ത്തത്

കൊച്ചി: എറണാകുളം കുന്നത്തുനാട് പഞ്ചായത്ത് വൈസ് പ്രസി‍ഡന്‍റിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ പി. വി. ശ്രീനിജിന്‍ എംഎല്‍എയ്ക്കെതിരെ കേസെടുത്ത് പോലീസ്. കുന്നത്തുനാട് പൊലീസാണ് കേസെടുത്തത്.

കഴിഞ്ഞ ഡിസംബര്‍ 21നായിരുന്നു കേസിനാസ്പദമായ സംഭവം. പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി യോഗത്തിനിടെ എംഎല്‍എ അടക്കം പത്ത് പ്രതികള്‍ അതിക്രമച്ചു കയറി ഭീഷണിപ്പെടുത്തിയെന്നും പുലഭ്യം പറഞ്ഞെന്നും ഓഫീസിന് പുറത്ത് നിര്‍ത്തിയിട്ട പരാതിക്കാരന്‍റെ കാറിന്‍റെ കണ്ണാടി അടുച്ചു തകര്‍ത്തുവെന്നുമാണ് എഫ്ഐആര്‍. കോലഞ്ചേരി മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദേശപ്രകാരമാണ് ശ്രീനിജിനെയും പ്രതി ചേര്‍ത്തത്.