പാലക്കാട്: നെല്ലിയാമ്പതി ചുരം റോഡില്‍ ഇടിഞ്ഞ സ്ഥലങ്ങളില്‍ സംരക്ഷണഭിത്തി പുനര്‍നിര്‍മ്മാണം ആരംഭിച്ചു. കഴിഞ്ഞ വര്‍ഷകാലത്ത് മഴയിലും ഉരുള്‍പൊട്ടലിലും സംരക്ഷണഭിത്തി തകര്‍ന്ന ചെറുനെല്ലി മേഖലയിലാണ് പണി തുടങ്ങിയിരിക്കുന്നത്. കരിങ്കല്ല് കൊണ്ടുള്ള കെട്ട് ഒഴിവാക്കി താഴ്ചയുള്ള ഭാഗങ്ങളില്‍ നിന്ന് തന്നെ കോണ്‍ക്രീറ്റ് ചെയ്താണ് സംരക്ഷണഭിത്തി നിര്‍മ്മിക്കുന്നത്.
40 ലക്ഷം രൂപ ചെലവില്‍ 20 മീറ്റര്‍ നീളത്തില്‍ 11 മീറ്റര്‍ ഉയരത്തിലാണ് സംരക്ഷണ ഭിത്തി ഒരുങ്ങുന്നത്. കുത്തനെയുള്ള സ്ഥലമായതിനാല്‍ 14 മീറ്റര്‍ വീതിയില്‍ അടിത്തറ കോണ്‍ക്രീറ്റ് ചെയ്താണ് അതിനു മുകളില്‍ സംരക്ഷണഭിത്തി നിര്‍മ്മിക്കുന്നത്. വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് പൊതുമരാമത്ത് വകുപ്പിന് കൈമാറി കിട്ടിയ തുക ഉപയോഗിച്ചാണ് നിര്‍മ്മാണമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. കഴിഞ്ഞ വര്‍ഷക്കാലത്ത് കൂടുതല്‍ സ്ഥലങ്ങളില്‍ വെള്ളം ഒഴുകി സംരക്ഷണഭിത്തി തകര്‍ന്നിട്ടുണ്ടെങ്കിലും ഫണ്ട് ലഭ്യതയ്ക്ക് അനുസരിച്ച് അത്യാവശ്യമുള്ള സ്ഥലങ്ങളില്‍ മാത്രമാണ് നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുന്നത്.
content highlight : construction-of-protective-wall-has-started-at-the-places-where-nelliampathi-pass-collapsed