Food

പുളിയും കൊച്ചുള്ളിയും ഉണ്ടോ? ഒരു കിടിലന്‍ പുളിരസം തയ്യാറാക്കാം

പുളിയും കൊച്ചുള്ളിയും ഉണ്ടോ? എങ്കിൽ ഒരു കിടിലന്‍ പുളിരസം തയ്യാറാക്കാം. കുറഞ്ഞ സമയം കൊണ്ട് ടേസ്റ്റി പുളിരസം തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ?

ആവശ്യമായ ചേരുവകള്‍

  • പുളി -നെല്ലിക്ക വലുപ്പത്തില്‍
  • ഉള്ളി -20 എണ്ണം
  • പച്ചമുളക് – രണ്ടെണ്ണം
  • ചുവന്ന മുളക്- രണ്ടെണ്ണം
  • ഉലുവ -കാല്‍ ടീസ്പൂണ്‍
  • കടുക് -കാല്‍ ടീസ്പൂണ്‍
  • കറിവേപ്പില -രണ്ടു തണ്ട്
  • ഉപ്പ് – ആവശ്യത്തിന്
  • കായം – ഒരു പീസ്

തയ്യാറാക്കുന്ന വിധം

ആദ്യം പുളി വെള്ളത്തിലിട്ട് വയ്ക്കുക. ചീനച്ചട്ടി ചൂടായാല്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക്, ഉലുവ, ചുവന്ന മുളക്, പച്ചമുളക്, കറിവേപ്പില, ചെറിയ ഉള്ളി, കായം ഒന്ന് നന്നായി വഴറ്റി എടുക്കുക. അതിലേക്ക് പുളി പിഴിഞ്ഞ് ഒഴിച്ചതും ചേര്‍ത്ത് ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കി എല്ലാം ഒന്ന് മിക്‌സ് ആക്കി എടുക്കുക. സ്വാദിഷ്ടമായ പുളിരസം നിമിഷങ്ങള്‍ക്കുള്ളില്‍ റെഡി