ദില്ലി: ദില്ലി റെയിൽവേ സ്റ്റേഷനിൽ തിക്കുംതിരക്കിലും പെട്ട് 15 മരണം. കുംഭമേളയ്ക്കായി എത്തിയവരുടെ അനിയന്ത്രിത തിരക്കിനിടെയാണ് അപകടം. മുപ്പതിലതികം പേർക്ക് പരിക്കേറ്റതായാണ് വിവരം. മരിച്ചവരിൽ മൂന്ന് കുട്ടികളും ഉൾപ്പെടുന്നുണ്ട്. സംഭവത്തിൽ റെയിൽവേ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു.
അതേസമയം അപകടത്തിൽ റെയിൽവേ മന്ത്രി രാജ്നാഥ് സിങ് അനുശോചനം അറിയിച്ചു. റെയിൽവേ പ്ലാറ്റ്‌ഫോമിലെ തിക്കിലും തിരക്കിലും പെട്ട് ജീവൻ നഷ്ടപ്പെട്ടതിൽ അങ്ങേയറ്റം വേദനിക്കുന്നു. ദുഃഖത്തിൻ്റെ ഈ മണിക്കൂറിൽ, എൻ്റെ ചിന്തകൾ ദുഃഖിതരായ കുടുംബങ്ങൾക്കൊപ്പമാണ്. പരിക്കേറ്റവർ വേഗം വരാൻ പ്രാർത്ഥിക്കുന്നുവെന്നും മന്ത്രി കുറിച്ചു.
content highlight : 15-dead-in-delhi-railway-station-due-to-overcrowding