കുവൈറ്റ് : റമദാനിന് മുന്നോടിയായി ഭക്ഷ്യ പരിശോധനകൾ ശക്തമാക്കിയിരിക്കുകയാണ് കുവൈറ്റിലെ വാണിജ്യ വ്യവസായ മന്ത്രാലയം കഴിഞ്ഞ കഴിഞ്ഞദിവസം നടത്തിയ പരിശോധനയിൽ നിയമലംഘനം ഉൾപ്പെട്ട ഒമ്പതോളം കടകൾക്കെതിരെയാണ് പിഴയിട്ടത്. കോഫി ഷോപ്പുകൾ ഈത്തപ്പഴം വിൽക്കുന്ന കടകൾ എന്നിവിടങ്ങളിലാണ് പ്രധാനമായും പരിശോധന നടത്തുന്നത് അതേപോലെതന്നെ പാക്കേജ് ചെയ്ത ഉത്പന്നങ്ങളിൽ കൃത്രിമം കാണിക്കുകയാണെങ്കിലും പിഴയുണ്ടാവും ഭക്ഷണസാധനങ്ങളുടെ പാക്കിൽ വില കാണിക്കുന്ന ടാഗുകൾ പ്രദർശിപ്പിക്കാതിരിക്കുക ഉൽപ്പന്നം ഏത് രാജ്യത്തുനിന്നുള്ളതാണെന്ന് വിവരം കാണിക്കാതിരിക്കുക തുടങ്ങിയവയൊക്കെ നിയമലംഘനങ്ങളാണ്
റമദാൻ മാസത്തിന് മുന്നോടിയായി ഇത്തരത്തിലുള്ള സംഭവങ്ങൾ രാജ്യത്ത് നടക്കുന്നത് പരിശോധന ക്യാമ്പയിനുകൾ സംഘടിപ്പിക്കുന്നത് എന്ന് മന്ത്രാലയം അറിയിക്കുകയും ചെയ്തിട്ടുണ്ട് പുണ്യമാസത്തിലെ മാസമാരംഭിക്കുന്നതിന് മുൻപ് അന്യായമായി ഭക്ഷ്യസാധനങ്ങളുടെ വില വർദ്ധിപ്പിക്കുക ഇല്ല എന്ന് ഉറപ്പുവരുത്തുകയും ചെയ്തിട്ടുണ്ട്