രണ്ടു ടേം ഭരിച്ച് മൂന്നാം വട്ടത്തിലേക്ക് കരുക്കള്‍ നീക്കുന്ന ഇടതുപക്ഷത്തിന്റെ ആവനാഴിയിലേക്ക് സര്‍ക്കാരിന്റെ വ്യവസായ നയത്തിന് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കി സംഭാവന ചെയ്ത ശശി തരൂര്‍ എം.പിയാണ് പുതിയ പോര്‍മുഖം തുറന്നിരിക്കുന്നത്. കോണ്‍ഗ്രസിന്റെ ക്ഷീണ സയമങ്ങലിലെപ്പോഴും തരൂര്‍ വിവാദ നായകനായി എത്താറുണ്ട് എന്നതാണ് വസ്തുത. നരേന്ദ്രമോദിയെ പുകഴ്ത്തിപ്പറഞ്ഞതും, ഇപ്പോള്‍ കേരളത്തിലെ ഇടതു സര്‍ക്കാരിന്റെ സ്റ്റാര്‍ട്ടപ്പ് വയ്വസായങ്ങളുടെ വളര്‍ച്ചാ സൂചികയുമെല്ലാം കോണ്‍ഗ്രസിനെ തിരിച്ചടിച്ച സംഭവങ്ങളായി മാറിയിട്ടുണ്ട്.
സോഷ്യല്‍ മീഡിയയില്‍ ഇതിനെതിരേ കോണ്‍ഗ്രസ് അണികള്‍ പ്രത്യക്ഷമായി രംഗത്തു വന്നിട്ടുണ്ട്. ഉമ്മന്‍ചാണ്ടി ഭരണകാലത്ത് എ.കെ. ആന്റണിയുടെ പ്രസംഗം വരെ അണികള്‍ കുത്തിപ്പൊക്കി ഇടുന്നുണ്ട്. ഇത് കോണ്‍ഗ്രസില്‍ ആഭ്യന്തര കലഹത്തിനു വരെ വഴി വെച്ചിരിക്കുകയാണ്. തരൂരിന്റെ ലേഖനം സ്ഥാനത്തോ അസ്ഥാനത്തോ എന്നതാണ് പ്രധാന പ്രശ്‌നം. വലതുപക്ഷത്തു നിന്നുകൊണ്ട് ഇടതുപക്ഷത്തിനു വേണ്ടി പരസ്യമായി അഭിനന്ദിക്കുമ്പോള്‍ അത്, രാഷ്ട്രീയ ചതിയെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍, വികസനത്തിന് എപ്പോഴും കൊടിനോക്കാതെ പിന്തുണ നല്‍കുന്ന മനോഭാവമാണ് തന്റേതെന്ന് ശശിതരൂര്‍ ഉറപ്പിച്ചു പറയുകയും ചെയ്യുന്നിടത്ത് തര്‍ക്കവും ആശയക്കുഴപ്പവും ഉണ്ടായിട്ടുണ്ട്.
ഇത് മുതലെടുത്താണ് ഇടതുപക്ഷം രാഷ്ട്രീയ ആയുധം തീര്‍ത്തിരിക്കുന്നത്. തരൂരിന്റെ സര്‍ട്ടിഫിക്കറ്റുമായി അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണത്തിനുള്ള തുടക്കമാണ് എല്‍.ഡി.എഫ് ഇട്ടിരിക്കുന്നത്. ഏറെക്കാലമായി സംസ്ഥാനത്തെ മാധ്യമങ്ങളില്‍ നിന്നും അകന്നുനിന്ന വികസന സംവാദം നടന്നു എന്നതാണ് തരൂര്‍ വിഷയത്തിലെ പോസിറ്റീവായ കാര്യം. ലേഖന വിവാദത്തില്‍ ശശി തരൂര്‍ തിരുത്തുമെന്ന കണക്കുകൂട്ടല്‍ തെറ്റിയ കോണ്‍ഗ്രസ്, ആഘാതത്തില്‍ നിന്നും കരകയറാനുള്ള തീവ്ര ശ്രമത്തിലാണ്. തരൂരിന്റെ ലേഖനത്തില്‍ അനാവശ്യമായി പ്രതികരിച്ചു വളഷാക്കിയെന്ന വികാരവും കോണ്‍ഗ്രസിനുള്ളില്‍ ശക്താമാണ്.
പല സര്‍ക്കാര്‍ പരിപാടികളിലും കോണ്‍ഗ്രസ് നേതാക്കള്‍ സര്‍ക്കാറിനെ പുകഴ്ത്തിയും കേരളത്തിന്റെ നേട്ടങ്ങല്‍ എടുത്തു പറയാറുമുണ്ട്. അതുപോലെ കണ്ട് വിഷയം വിട്ടാല്‍ മതിയായിരുന്നു എന്നാണ് ഇവര്‍ പറയുന്നത്. ചാടിക്കയറിയുള്ള പ്രതികരണമാണ് വിഷയം കൂടുതല്‍ വഷളാക്കിയത്. തെരഞ്ഞെടുപ്പു മുന്നില്‍ കണ്ടുള്ള പി.ആര്‍. സ്റ്റണ്ട് ഇടതു മുന്നണിയില്‍ നിന്നും ഉണ്ടായിട്ടുണ്ട്. അതിത് തുടക്കമിടുകയാണ് ഫലത്തില്‍ തരൂര്‍ചെയ്തത് എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. സംസ്ഥാനത്തെ വ്യവസായിക വികസനം സംബന്ധിച്ച ചര്‍ച്ചക്കും മാര്‍ക്കിടലിനുമല്ല, തരൂര്‍ സൃഷ്ടിച്ച പരിക്ക് എങ്ങനെ മറികടക്കാമെന്നതിലാണ് പാര്‍ട്ടിയിലെയും മുന്നണിയിലെയും ചര്‍ച്ചകള്‍.
സില്‍വര്‍ ലൈന്‍, വിഴിഞ്ഞം തുറമുഖം, ഹമാസ് വിഷയങ്ങളില്‍ വ്യത്യസ്ത അഭിപ്രായം തുറന്നുപറഞ്ഞ് തരൂര്‍ മുമ്പും തലവേദന സൃഷ്ടിച്ചിട്ടുണ്ടെങ്കിലും മുന്നണിയെ രാഷ്ട്രീയമായി വെട്ടിലാക്കുന്നത് ഇതാദ്യമാണ്. രണ്ട് ടേം അധികാരത്തില്‍ നിന്ന് പുറത്തുനിന്ന കോണ്‍ഗ്രസ് എന്തുവില കൊടുത്തും തിരിച്ചെത്താനുള്ള പോരാട്ടത്തിലാണ്. സി.പി.എമ്മാകട്ടെ, ക്ഷേമപ്രവര്‍ത്തനങ്ങളിലും വ്യവസായ സംരംഭങ്ങളിലും സൂചികകളിലും നേട്ടങ്ങളുണ്ടാക്കിയെന്ന് സ്ഥാപിച്ച് തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നു. തരൂരിന്റെ ലേഖനം സി.പി.എമ്മിന് തുണയായി മാറികയാണ് ചെയ്തത്.
ഇവിടെ ശശിതരൂര്‍ എന്ന തിരുവനന്തപുരം എം.പിയുടെ ലേഖനം ഒരു മുഖ്യമന്ത്രിപദ ചൂണ്ടയായി കാണുന്ന രാഷ്ട്രീയ നിരീക്ഷകരുണ്ട്. ആള്‍ക്കൂട്ടമായി നില്‍ക്കുകയും, ആരെങ്കിലും നേതൃത്വം നല്‍കാന്‍ മുന്നോട്ടു വന്നാല്‍ സംഘടനയാവുകയും ചെയ്യുന്ന പ്രക്രിയയാണ് കോണ്‍ഗ്രസിന്റേത്. അതുകൊണ്ടു തന്നെ രണ്ടു തവണയും കേരളത്തില്‍ ഭരണം നഷ്ടപ്പെടുകയും, എന്നാല്‍, പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തൂത്തു വാരുകയും ചെയ്യുന്ന പ്രവണത തിരിച്ചറിഞ്ഞാണ് ശശി തരൂര്‍ ചൂണ്ടയിട്ടിരിക്കുന്നത്. കേരളത്തിനു വേണ്ടത് വികസനത്തിലൂന്നിയ കാഴ്ചപ്പടാണെന്നും, കോണ്‍ഗ്രസ്സ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ മുഖ്യമന്ത്രി ആരായിരിക്കണമെന്ന് ചിന്തിക്കാന്‍ വേണ്ടിക്കൂടിയുള്ള ചൂണ്ടയാണ് തരൂര്‍ ഇട്ടത്.
തരൂര്‍ ഒരു അക്കാഡമിക്കല്‍ ലൈനില്‍ ഇടതുപക്ഷത്തിന്റെ വ്യവസായ വികസന സൂചികയെ ഉയര്‍ത്തിക്കാട്ടുമ്പോള്‍, ഇടതുപക്ഷം തെരഞ്ഞെടുപ്പില്‍ തോറ്റു തുന്നാപാടുമെന്നുറച്ചു വിശ്വസിക്കുന്നുണ്ട്. എന്നാല്‍, തെരഞ്ഞെടുപ്പിനു ശേഷം കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍ വികസനത്തിനാവശ്യം ഒരു അക്കാഡമിക് കരിയറുള്ള മുഖ്യമന്ത്രി ആയിരിക്കണണെന്ന ചിന്ത മലയാളികളുടെ മനസ്സിലേക്ക് എത്തിക്കുകയാണ് ഇതിലൂടെ ചെയ്തിരിക്കുന്നത്. എ.ഐ സാങ്കേതിക വിദ്യയുടെ സാധ്യതകളിലേക്ക് ഇന്ത്യ കടന്നിരിക്കുമ്പോള്‍ കേരളത്തെ കൈപിടിച്ച് മുന്നോട്ടു നടത്താനും, ലോകത്തിനൊപ്പം എത്തിക്കാനും അത്തരമൊരു നേതാവിനു മാത്രമേ കഴിയും. ലോക ഭാഷയും, പരിജ്ഞാനവും, പ്രവൃത്തികളുമെല്ലാം ശശിതരൂരിന് താങ്ങായുണ്ട് താനും.
ഇതിനെ ആയുധമാക്കിയാണ് ഇടതുപക്ഷത്തിന്റെ വ്യവസായ സൂചികയെ ഉയര്‍ത്തിക്കാട്ടിയിരിക്കുന്നത്. സൂക്ഷ്മമായുള്ള പരിശോധനയില്‍ ഇത് വ്യക്തമായി മനസ്സിലാക്കാനാകും. നിലവില്‍ കേരളത്തിലെ പ്രമുഖ രാഷ്ട്രീയ കക്ഷികളിലും, പാര്‍ട്ടികളിലും, ശശിതരൂരിനോളം ലോകോത്തരമായ വ്യക്തി ഇല്ല എന്നുതന്നെ പറയാം. അതുകൊണ്ടാണ് തിരുവനന്തപുരം പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ തൊട്ട്, ഇ. ശ്രീധരന്‍ വരെയുള്ളവരെ പരിഗണിച്ചത്. എന്നിട്ടും, രാജീവ് ചന്ദ്രശേഖര്‍ എന്ന കിടയറ്റ സ്ഥാനാര്‍ത്ഥിയെയാണ് നിര്‍ത്തിയതും. തെരഞ്ഞെടുപ്പ് ബലാബലം നിന്നുവെന്നു തന്നെ പറയാം.
കേരളത്തിന്റെ നിലവിലെ സാഹചര്യം അനുസരിച്ച് ശശി തരൂര്‍ മുഖ്യമന്ത്രായാകുന്നതില്‍ മലയാളികള്‍ക്ക് അഭിമാനം തന്നെയുള്ളൂ. എന്നാല്‍, കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ മുഖ്യമന്ത്രിക്കുപ്പായം തുന്നിവെച്ചിരിക്കുന്നവരുടെ എണ്ണം പെരുകുകയാണ്. കെ.സി. വേണുഗോപാല്‍, കെ. സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, രമേശ് ചെന്നിത്തല, വി.ഡി. സതീശന്‍, വി.എം. സുധീരന്‍ അങ്ങനെ തുടങ്ങി നിരവധി പേരുണ്ട്. ഇവരെല്ലാം മുഖ്യമന്ത്രി കസേരയാണ് ലക്ഷ്യം വെക്കുന്നത്. എല്ലാം തികഞ്ഞ കോണ്‍ഗ്രസ് രാഷ്ട്രീയക്കാര്‍ക്കിടയില്‍ ഒരു അക്കാഡമീഷ്യന്‍ കം പൊളിറ്റീഷ്യനായി തരൂര്‍ പിടിച്ചു നില്‍ക്കുകന്നതു തന്നെ വലിയ കാര്യമാണ്.
ഒരു പ്രമുഖ ഇംഗ്ലീഷ് പത്രത്തില്‍ ശശിതരൂര്‍ എഴുതിയ ലേഖനമാണ് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയത്. പിണറായി സര്‍ക്കാര്‍ സ്റ്റാര്‍ട്ടപ്പ് പ്രവര്‍ത്തനങ്ങളില്‍ കൈവരിച്ച നേട്ടത്തെ അഭിനന്ദിച്ച് കൊണ്ടായിരുന്നു ശശി തരൂരിന്റെ ലേഖനം. പിന്നാലെ ശശി തരൂരിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. വിമര്‍ശനങ്ങള്‍ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിലൂടെയും നേരിട്ടും ശശി തരൂര്‍ നിലപാട് വ്യക്തമാക്കുകയും ചെയ്തു. ’16 വര്‍ഷമായി ആവശ്യപ്പെടുന്ന കാര്യമാണ് ലേഖനത്തില്‍ പറഞ്ഞത്. നമ്മുടെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി എല്ലാവര്‍ക്കും അറിയാം. കേരളത്തിലെ യുവാക്കള്‍ മറ്റ് രാജ്യങ്ങളിലേക്ക് പോകുകയാണ്.
സംസ്ഥാനത്ത് കൂടുതല്‍ നിക്ഷേപം വന്നാല്‍ മാത്രമേ ഈ പ്രതിസന്ധി മറികടക്കാന്‍ കഴിയുകയുളളൂ. അതിനായി പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ കേരളത്തില്‍ വരണം. തിരഞ്ഞെടുപ്പ് പ്രചാരണവേളയിലും ഞാന്‍ ആവശ്യപ്പെട്ട കാര്യങ്ങളാണ്. അന്താരാഷ്ട്ര തലത്തിലെ ഒരു റിപ്പോര്‍ട്ട് കണ്ടതിനുശേഷമാണ് ഞാന്‍ ലേഖനം എഴുതിയത്’- എന്നായിരുന്നു തരൂരിന്റെ പ്രതികരണം. ‘നല്ല കാര്യം ആര് ചെയ്താലും അംഗീകരിക്കണം’ എന്ന പ്രസ്താവന പൊതുവില്‍ സ്വീകാര്യമാണെങ്കിലും അത് ഏത് സാഹചര്യത്തില്‍, പറയുന്നത് ആര് എന്നതെല്ലാം പ്രസക്തമാണെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്.
കേരള രാഷ്ട്രീയത്തില്‍ തന്നെ അവഗണിക്കുന്നു എന്ന പരാതി തരൂരിന് ശക്തമായുണ്ട്. ഇപ്പോഴത്തെ വിവാദത്തോടെ പാര്‍ട്ടിക്കുള്ളില്‍ തരൂര്‍ കൂടുതല്‍ ഒറ്റപ്പെടുകയാണ് ചെയ്തത്. എന്നാല്‍, മൂന്നാ ടേമില്‍ ഇടതുപക്ഷം വിജയിക്കുമെന്ന ഒരു പ്രതീക്ഷയും ഇടതുപക്ഷ അണികള്‍ക്കു പോലുമില്ല. ഈ ഘട്ടത്തിലാണ് തരൂരിന്റെ ഇടതനുകൂല പ്രരാമര്‍ശം എന്നതാണ് പ്രശ്‌നമായത്.
CONTENT HIGH LIGHTS; Shashi Tharoor’s Chief Ministership: Academician Cum Politician Role; Those who had put on their shirts and dreamed were shocked; Aspirants for the Chief Minister’s seat are increasing day by day; Will the future of the Congress be in trouble for the third time?