Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

വീട്ടിലിരിക്കാനാണോ രാഷ്ട്രീയ പാര്‍ട്ടി ?: നിലമ്പൂരില്‍ BJP സ്ഥാനാര്‍ത്ഥി ഉണ്ടാകും; ആര്യാടന്‍ ഷൗക്കത്ത് വിജയ സാധ്യതയുള്ള സ്ഥാനാര്‍ത്ഥിയല്ലെന്ന് പി.സി. ജോര്‍ജ്ജ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 28, 2025, 12:39 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പൂഞ്ഞാറിന്റെ സ്വന്തം പി.സി. ജോര്‍ജ്ജ് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അഭിപ്രായം പറഞ്ഞിരിക്കുകയാണ്. തന്റെ സുഹൃത്തിന്റെ മകന്‍ കൂടിയായ ആര്യാടന്‍ ഷൗക്കത്ത് കേരളത്തിന്റെ നിലവിലുള്ള രാഷ്ട്രീയ സാഹചര്യം അനുസരിച്ച് വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥി അല്ലെന്നാണ് പി.സി ജോര്‍ജ്ജിന്റെ വെളിപ്പെടുത്തല്‍. നിലമ്പൂരില്‍ മുസ്ലീംഗങ്ങള്‍ മാത്രമല്ല, മറ്റു മതസ്തരുമുണ്ട്. അവര്‍ക്കു കൂടി ബോധിക്കുന്ന സ്ഥാനാര്‍ത്ഥി വരേണ്ടതുണ്ട്. മണ്ഡലത്തിലെ മലയോര കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ അഡ്രസ്സ് ചെയ്യുന്ന ആളാണ് വരേണ്ടത്. നിലമ്പൂരില്‍ ബി.ജെ.പിക്ക് സ്ഥാനാര്‍ത്ഥിയുണ്ടാകും. മത്സരിക്കാനല്ലാതെ വീട്ടിലിരിക്കാനാണോ രാഷ്ട്രീയ പാര്‍ട്ടിയെന്നും പി.സി ജോര്‍ജ്ജ് പറയുന്നു.

അതേ സമയം, നിലമ്പൂരില്‍ മല്‍സരിക്കുന്നത് സംബന്ധിച്ച് ബി.ജെ.പിയില്‍ ആശയക്കുഴപ്പം തുടരുകയാണ്. വെറുതെ മല്‍സരിച്ച് സമയവും പണവും ചെലവഴിക്കണോയെന്നാണ് ഒരുവിഭാഗത്തിന്റെ ചോദ്യം. അതേസമയം മല്‍സരിക്കാതിരുന്നാല്‍ രാഷ്ട്രീയ അബദ്ധമാകുമെന്ന് മറ്റുചിലര്‍. തീരുമാനം ഇന്നുണ്ടായേക്കുമെന്നാണ് സൂചന. പി.സി. ജോര്‍ജ്ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ്ജ് ബി.ജെ.പി സ്ഥാനാര്‍ത്ഥിയാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് പി.സി ജോര്‍ജ്ജിന്റെ ഈ പ്രഖ്യാനം.

ഈ വാദഗതിക്കാണ് മുന്‍തൂക്കം. എന്നാല്‍ മത്സരചിത്രത്തില്‍ത്തന്നെ എന്‍.ഡി.എ മുന്നണി ഇല്ലാതിരിക്കുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ അബദ്ധമാകുമെന്ന് മറ്റ് ചിലര്‍ വാദിക്കുന്നു. 2016 പി.വി അന്‍വര്‍ 11,504 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു ജയിച്ചത്. എന്‍.ഡി.എ സ്ഥാനാര്‍ഥി ബി.ഡി.ജെ.എസ്സിന്റെ ഗിരീഷ് മേക്കാട്ടിന് കിട്ടിയത് 12,284 വോട്ട്. 2021ല്‍ അന്‍വര്‍ മണ്ഡലം നിലനിര്‍ത്തിയപ്പോള്‍ ഭൂരിപക്ഷം 2700 ആയികുറഞ്ഞു. ബി.ജെ.പി സ്ഥാനാര്‍ഥിക്ക് കിട്ടിയത് 8,595 വോട്ട്.

ഈ പശ്ചാത്തലത്തില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയുടെ അഭാവത്തില്‍ ചെറിയശതമാനമാണെങ്കിലും ഈ വോട്ടുകള്‍ എങ്ങോട്ടുപോകുമെന്നതാണ് ചോദ്യം. ഇരുമുന്നണികളും ഇത് രാഷ്ട്രീയ ആയുധമാക്കുകയും ചെയ്യുമെന്ന് ഒരുവിഭാഗം വാദിക്കുന്നു. എന്നാല്‍ മറ്റ് മുന്നണികളുടെ ജയപരാജയങ്ങള്‍ നിശ്ചയിക്കാന്‍ ആളും അര്‍ഥവും ചെലവിടേണ്ടതുണ്ടോയെന്നാണ് രാജീവ് ചന്ദ്രശേഖറിന്റെ ചോദ്യം. അതേസമയം ബി.ഡി.ജെ.എസ് മല്‍സരിക്കാന്‍ താല്‍പര്യപ്പെട്ടാല്‍ നിഷേധിക്കേണ്ടതില്ലെന്നും നിലപാടെടുക്കുന്നു.

മലപ്പുറം ജില്ലയെക്കുറിച്ച് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിവാദ പരാമര്‍ശനത്തിന് വേദിയായ സ്ഥലം കൂടിയാണ് നിലമ്പൂര്‍. ചുരുക്കത്തില്‍ എന്‍ഡിഎ മല്‍സരിക്കുന്നുണ്ടെങ്കില്‍ അത് ബി.ഡി.ജെ.എസ് സ്ഥാനാര്‍ഥിയാകും, ഇല്ലെങ്കിലില്ല എന്ന നിലപാടുമുണ്ട്. ഈ സഹാചര്യത്തില്‍ പി.സി ജോര്‍ജ്ജിന്റെ പ്രതികരണം എന്‍.ഡി.എ മുന്നണിയില്‍ വലിയ ചര്‍ച്ചയാകുമെന്നുറപ്പാണ്.

പി.സി. ജോര്‍ജ്ജിന്റെ വാക്കുകള്‍ ഇങ്ങനെ

നിലമ്പൂരില്‍ വിജയ സാധ്യതയുള്ള സ്ഥാനാര്‍ത്ഥിയല്ല ഷൗക്കത്ത്. ഷൗക്കത്തിന്റെ അപ്പന്‍ (വാപ്പ) എന്റെ സുഹൃത്താണ്. ആ രീതിയില്‍ നോക്കിയാല്‍ ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ സന്തോഷമുണ്ട്. പക്ഷെ, ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ഷൗക്കത്തിന് വിജയ പ്രതീക്ഷയില്ല. അവിടുത്തെ ജനകീയ നേതാക്കളെ പലരെയും മാറ്റിക്കൊണ്ടാണ് ഷൗക്കത്തിന് സ്ഥാനാര്‍ത്ഥിത്വം നല്‍കിയത്. അതില്‍ മുസ്ലീം ലീഗിന്റെ അതിപ്രസരമാണുണ്ടായിരിക്കുന്നത്. അവിടെ മുസ്ലീംഗങ്ങള്‍ മാത്രമല്ലല്ലോ ഉള്ളത്. മറ്റുള്ള മതസ്തരുടെ ഇടയ്ക്ക്

ReadAlso:

മനുഷ്യരെ കൊല്ലുന്ന ‘വിഷം’ കലക്കി മലബാര്‍ ഗോള്‍ഡ് : അതിജീവനത്തിനായി സമരം തുടങ്ങി ജനങ്ങള്‍; പരസ്യക്കണ്ണുള്ള മാധ്യമങ്ങള്‍ വാര്‍ത്ത മുക്കി; പിന്തുണ നല്‍കി സര്‍ക്കാരും സംവിധാനങ്ങളും

ചരിത്രം തിരുത്തിയ ആയിഷ വഹാബ് ആരാണ് ?: യു.എസ് കോണ്‍ഗ്രസിലെത്തുന്ന ആദ്യ അഫ്ഗാന്‍-അമേരിക്കന്‍ വനിത; ഇസ്രായേല്‍ ലോബിക്ക് വന്‍ തിരിച്ചടി

ആരാണീ അര്‍ജുന്‍ ആയങ്കി ?: പോലീസ് തോക്കുമായി തിരയുമ്പോള്‍ അയാള്‍ ചായകുടിക്കാന്‍ റസ്റ്ററന്റില്‍ ?; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരിയുടെ പോസ്റ്റ്; തള്ളിപ്പറഞ്ഞ് പ്രതിപക്ഷ നേതാവ്

ലഹരിയില്‍ മയങ്ങാന്‍ പുതിയ ‘നിക്കോട്ടിന്‍ പാച്ചസ്’ ?: മയക്കുമ്പോള്‍ അവര്‍ അറിയുന്നില്ല, മരണമാണ് പിന്നിലെന്ന് ?; ഓപ്പറേഷന്‍ തൂഫാന്‍ കൂടുതല്‍ ശക്തമാകട്ടെ

മഴക്കാലത്തെ മുല്ലപ്പെരിയാര്‍ ഭീതി ?: ഇനി അഞ്ചുവര്‍ഷം ഇടുക്കിയെ മുള്‍മുനയില്‍ നിര്‍ത്തിയാകും സര്‍ക്കാരിന്റെ പോക്ക്; ജലബോംബ് എന്ന ഭീതി പടര്‍ത്തുന്നതാര് ? എന്തിന് ?

മോശം അഭിപ്രായം ഉണ്ടാക്കിയിരിക്കുകയാണ്. അത് ഷൗക്കത്തിന് ഗുണം ആവില്ല. ബി.ജെ.പിയില്‍ നില്‍ക്കുന്ന ആളായതു കൊണ്ട് ആരെയെങ്കിലും സ്ഥാനാര്‍ത്ഥി ആക്കണമെന്ന് പറയാന്‍ പറ്റില്ലല്ലോ. പക്ഷെ, മലയോര കര്‍ഷകരെയും മലയോര മേഖലയോടും ഉത്തരവാദിത്വം കാണിക്കണം. ആ മര്യാദ കാണിക്കണം. ബി.ജെ.പി മത്സരിക്കുമെന്നതില്‍ തര്‍ക്കമില്ല. അവിടെ പതിനായിരം വോട്ടു കിട്ടിയിട്ടുണ്ട്. ഇപ്പോള്‍ പാര്‍ട്ടിയില്‍ ചര്‍ച്ച നടക്കുന്നത്, ഈ ആറ് മസത്തിനുള്ളില്‍ തെരഞ്ഞെടുപ്പു വേണോ എന്നാണ്. എന്തിനാണ് തെരഞ്ഞെടുപ്പ്.

തെരഞ്ഞെടുപ്പ് കമ്മിഷനെ സര്‍ക്കാര്‍ അറിയിക്കേണ്ടതാണ് പാടില്ല എന്നായിരുന്നു. തെരഞ്ഞെടുപ്പു കൊണ്ട് ഒരു ഗുണവുമില്ല. എം.എല്‍.എ ഉണ്ടായി സത്യപ്രതിജ്ഞ ചെയ്ത് മൂന്നാംപക്കം വീണ്ടും തെരഞ്ഞെടുപ്പു വരും. തെരഞ്ഞെടുപ്പു കമ്മിഷനെ കുറ്റം പറയാന്‍ പറ്റില്ല. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളില്‍ എല്ലാം തെരഞ്ഞെടുപ്പു പ്രഖ്യാപിക്കുമ്പോള്‍ നിലമ്പൂരും തെരഞ്ഞെടുപ്പു നടത്തിയേ പറ്റൂ. പക്ഷെ, കേരളാ സര്‍ക്കാരിന് സാഹചര്യങ്ങള്‍ കാട്ടി തെരഞ്ഞെടുപ്പു മാറ്റിവെയ്ക്കണം എന്നു പറഞ്ഞ് കത്തു

കൊടുക്കാമായിരുന്നു. അത് കൊടുക്കാനുള്ള ധാര്‍മ്മികത പിണറായി വിജയനുണ്ടായില്ല. പിന്നെന്തു ചെയ്യാനാണ്. ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തും. അതുറപ്പാണ്. രാഷ്ട്രീയ പാര്‍ട്ടി മത്സരിക്കാനല്ലെങ്കില്‍ പിന്നെ എന്തിനാണ്. ജനങ്ങളുടെ പിന്തുണയോടു കൂടി അധികാരത്തില്‍ വരാനാണ് രാഷ്ട്രീയ പാര്‍ട്ടി. അതല്ലാതെ വീട്ടില്‍ കയറി മത്സരിക്കാതെ ഇരുന്നിട്ടെന്താ കാര്യം. പൂഞ്ഞാര്‍ ഈസ്റ്റ് മണ്ഡലം ബാങ്കില്‍ നിന്ന് 100 കോടി വേണമെന്നു മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. പറ്റില്ലെന്ന് കട്ടായം പറഞ്ഞതോടെ വാസവന്‍ പിന്നീട് വിളിച്ചിട്ടില്ല.

വാസവന്റെ വളര്‍ച്ചയില്‍ അഭിമാനം തോന്നുന്നുണ്ട്. കള്ള്ഷാപ്പില്‍ കറിക്കച്ചവടക്കാരനായിരുന്നു. അവിടെ നിന്നും മുഖ്യമന്ത്രിക്കൊപ്പം നില്‍ക്കുന്ന മന്ത്രിയായി വളര്‍ന്നതില്‍ വലിയ സന്തോഷമുണ്ട്. ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ള ബന്ധമൊക്കെ പഴങ്കഥ. ഇപ്പോള്‍ രാജീവ് ചന്ദ്രശേഖറാണ് ബി.ജെ.പി അധ്യക്ഷന്‍. ഞാന്‍ ദേശീയ കമ്മിറ്റിയിലുമുണ്ട്. ഇനി അതു നടക്കില്ല. നിലമ്പൂരില്‍ ബി.ജെ.പിക്ക് വോട്ടു ചെയ്യാന്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് പ്രവര്‍ത്തിക്കാന്‍ സ്ഥാനാര്‍ത്ഥിയുണ്ടാകും.

ഒരുപാടു നാളുകള്‍ക്ക് ശേഷമാണ് പി.സി ജോര്‍ജ്ജ് രാഷ്ട്രീയ പ്രസ്താവന നടത്തി രംഗത്തെത്തിയിരിക്കുന്നത്. നിലമ്പൂര്‍ സീറ്റില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിത്വം ഉണ്ടാകുമോ എന്നും സംശയം ധ്വനിപ്പിക്കുന്നതായിരുന്നു പി.സിയുടെ പ്രസ്താവന. വരും ദിവസങ്ങളില്‍ പി.സി ജോര്‍ജ്ജിന്റെയും ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെയും നീക്കങ്ങള്‍ എന്താകുമെന്നതാണ് കാണേണ്ടത്.

CONTENT HIGH LIGHTS; Is the political party for staying at home?: There will be a BJP candidate in Nilambur; Aryadan Shaukat is not a likely candidate, says PC George

Tags: ANWESHANAM NEWSNilambur by-electionARYADAN SHUKKATHവീട്ടിലിരിക്കാനാണോ രാഷ്ട്രീയ പാര്‍ട്ടി ?നിലമ്പൂരില്‍ BJP സ്ഥാനാര്‍ത്ഥി ഉണ്ടാകുംpc georgePV ANWAR

Latest News

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി ചികിത്സാ സേവനം നടപ്പാക്കും: മന്ത്രി കെ.മുരളീധരൻ

കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും 1000 രൂപ ഓണം അലവൻസ് നൽകും മന്ത്രി സിപി ജോൺ

രാജ്യ തലസ്ഥാനത്ത് ഒറ്റദിവസം 114 എച്ച്1എൻ1 കേസുകൾ; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം

പൊലീസ് സ്റ്റേഷന് മുന്നിൽ ഇഡി ആക്രമണ കേസ് പ്രതികളുടെ ഓണാഘോഷവും റീൽസും: അന്വേഷണത്തിന് ഉത്തരവിട്ട് എഡിജിപി

ഓപ്പറേഷന്‍ തൂഫാന്‍: കേരളത്തിൽ ലഹരിവേട്ട, അറസ്റ്റ് 10000 കടന്നു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies