India

തേനീച്ച ആക്രമണം; സിഐഎസ്എഫ് ജവാന്മാരുൾപ്പെടെ ആറ് പേർക്ക് പരിക്ക് – haryana secretariat bee attack

ഹരിയാനയിൽ സെക്രട്ടറിയേറ്റിന് മുന്നിൽ ഉദ്യോ​ഗസ്ഥരെ ആക്രമിച്ച് തേനീച്ച കൂട്ടം. നാല് സിഐഎസ്എഫ് ജവാന്മാരുൾപ്പെടെ ആറ് പേർക്ക് ആക്രമത്തിൽ പരിക്കേറ്റു. തേനീച്ചകൾ ആക്രമിക്കാൻ സാധ്യതയുണ്ടെന്ന് നേരത്തെ പരാതികൾ നൽകിയിരുന്നെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. ഗുരുതരമായി പരിക്കേറ്റ ഒരു ജവാനെ ചികിത്സയ്ക്കായി ചണ്ഡീഗഡിലെ എംഎൽഎ ഹോസ്റ്റൽ ഡിസ്പെൻസറിയിലേക്ക് കൊണ്ടുപോയി.

STORY HIGHLIGHT: haryana secretariat bee attack