ദുബായിലെ ചില റോഡുകൾ നാളെ താൽക്കാലികമായി അടച്ചിടും എന്നാണ് റോഡ് ഗതാഗത അതോറിറ്റി അറിയിച്ചിരിക്കുന്നത് യുഎഇ ടൂറിന്റെ സൈക്ലിംഗ് ഇവന്റ് നടക്കുന്നതുകൊണ്ടാണ് ഇത്തരത്തിലുള്ള ഗതാഗത തടസ്സം നാളെ നേരിടേണ്ടി വരുന്നത് ദുബായിലെ അമേരിക്കൻ യൂണിവേഴ്സിറ്റിയിൽ നിന്നും ഉച്ചയ്ക്ക് 12 30 ആയിരിക്കും റൈസ് ആരംഭിക്കുന്നത്.. ഇതിനെ തുടർന്ന് ദുബായിലെ ഒട്ടുമിക്ക റോഡുകളും അടച്ചിടും എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത് 160 കിലോമീറ്റർ ആയിരിക്കും ആകെ റേസ് നടക്കുന്നത് വൈകിട്ട് 4 30 വരെ ആയിരിക്കും ഗതാഗത തടസ്സം നിലവിൽ നേരിടുന്നത് എന്നും 10 മുതൽ 15 മിനിറ്റ് ദൈർഘ്യമുള്ള ഇടവേളകളിൽ ആയിരിക്കും റോഡുകൾ അടച്ചിടുന്നത് എന്നുമാണ് ആർടിഎ അറിയിച്ചത്