ബീഹാറിൽ നിന്ന് നാട്ടിലെത്തിച്ച് വിൽപ്പ നടത്താനുള്ള നീക്കത്തിനിടെ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. ബിഹാർ മധു ബാനി സ്വദേശി എം ഡി നിജാം, ചാപ്പനങ്ങാടി പറങ്കിമൂച്ചിക്കല്‍ സ്വദേശി മുല്ലപ്പള്ളി മുഹമ്മദലി എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഓട്ടോറിക്ഷയില്‍ കടത്തുന്നതിനിടെയാണ് ഇവർ പിടിയിലായത്. ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.
പ്രതികളെ ചോദ്യം ചെയ്തപ്പോള്‍ പെരിന്തല്‍മണ്ണ പാലൊളിപ്പറമ്പിലെ വാടക ക്വാര്‍ട്ടേഴ്സില്‍ ഒളിപ്പിച്ച കഞ്ചാവും കണ്ടെടുത്തു. ബിഹാറില്‍നിന്ന് ട്രയിനില്‍ എത്തിച്ച കഞ്ചാവ് വില്‍പനക്കായി ഓട്ടോറിക്ഷയില്‍ കൊണ്ടുപോകുമ്പോഴാണ് പിടികൂടിയത്. പെരിന്തല്‍മണ്ണ തഹസില്‍ദാര്‍ വേണുഗോപാലിന്‍റെ സാന്നിധ്യത്തിലായിരുന്നു പരിശോധന നടപടികള്‍ പൂര്‍ത്തിയാക്കിയത്. പ്രതികളെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
STTORY HIGHLIGHT: two persons arrested with 9 kg ganja