Movie News

‘കിരാത’ ഭീകര ആക്ഷൻ ത്രില്ലർ ചിത്രം ചിത്രീകരണം തുടങ്ങി – Filming of ‘Kiratha’ begins

ഭീകരത നിറഞ്ഞ സംഭവങ്ങളുമായി കിരാത എന്ന ചിത്രം അണിഞ്ഞൊരുങ്ങുന്നു

അച്ചൻകോവിലാറിന്റെ നിഗൂഡതകളിൽ, സംഭവിക്കുന്ന ഭീകരത നിറഞ്ഞ സംഭവങ്ങളുമായി കിരാത എന്ന ചിത്രം അണിഞ്ഞൊരുങ്ങുന്നു. ഇടത്തൊടി ഫിലിംസ് പ്രെവറ്റ് ലിമിറ്റഡ് കബനിയുടെ ബാനറിൽ ഇടത്തൊടി ഭാസ്ക്കരന്‍ (ബഹ്‌റൈൻ) നിര്‍മ്മിക്കുന്ന ചിത്രം, നവാഗതനായ റോഷന്‍ കോന്നി സംവിധാനം ചെയ്യുന്നു. കോന്നിയുടെ ദൃശ്യഭംഗിയും ഗ്രാമ കാഴ്ചകളും മനോഹരമായി പകർത്തിയ ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത് പുതുമുഖ താരങ്ങളാണ്.

മലയാളത്തിലെയും തമിഴിലെയും പ്രമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. കൊടുംകാടിന്റെ മനോഹര ഭൂമികയിൽ സംഭവിക്കുന്ന, യുവ മിഥുനങ്ങളുടെ പ്രണയ രംഗങ്ങളും, സംഘട്ടന രംഗങ്ങളും, ഭീകരത നിറഞ്ഞ രംഗങ്ങളും,പ്രേക്ഷകർക്ക് ഒരു പുതുമ നിറഞ്ഞ അനുഭവമായിരിക്കും. അരിസ്റ്റോ സുരേഷിന്റെ വ്യത്യസ്ത ഗാനവും എല്ലാവരെയും ആകർഷിക്കും.

ഇടത്തൊടി ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ് കബനിക്കു വേണ്ടി ഇടത്തൊടി ഭാസ്ക്കരൻ നിർമ്മിക്കുന്ന കിരാത സംവിധാനം, ക്യാമറ, എഡിറ്റിംഗ് – റോഷൻ കോന്നി നിർവ്വഹിക്കുന്നു.കഥ,സഹ സംവിധാനം – ജിറ്റ റോഷൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർസ്- ശ്യാം അരവിന്ദം, കലേഷ് കുമാർ കോന്നി. കലാസംവിധാനം – ഷാജി മുകുന്ദ്, വിനോജ് പല്ലിശ്ശേരി, ഗാനരചന-മനോജ് കുളത്തിങ്കൽ, മുരളി മൂത്തേടം. സംഗീതം-സജിത് ശങ്കർ,ആലാപനം – ബലറാം ഒറ്റപ്പാലം, നിമ്മി ചക്കിങ്കൽ, അരിസ്‌റ്റോ സുരേഷ്, പ്രൊഡക്ഷൻ കൺട്രോളർ – സജിത് സത്യൻ, ചമയം -സിന്റ മേരി വിൻസെന്റ്, നൃത്ത സംവിധാനം – അതുൽ രാധാകൃഷ്ണൻ വസ്ത്രാലങ്കാരം – അനി ശ്രീ.

അസിസ്റ്റന്റ് ഡയറക്ടർ- നന്ദഗോപൻ, നവനീത്,സ്റ്റിൽ -ഷൈജു സ്മൈൽ, പി.ആർ.ഒ – അയ്മനം സാജൻ,പ്രൊഡക്ഷൻ അസിസ്റ്റന്റ്സ് -അർജുൻ ചന്ദ്ര,ശ്രീരാഗ് പി.എസ്,സഫിൻ കെ. എച്ച്. ആർട്ട് അസിസ്റ്റന്റ്-രോഹിത് വിജയന്‍, ഫോക്കസ് പുള്ളർ – കിഷോർ ലാൽ, അസോസിയേറ്റ് ക്യാമറാമാൻ – ശ്രീജേഷ്, പോസ്റ്റർ ഡിസൈൻ – ജേക്കബ് ക്രീയേറ്റീവ് ബീസ്, ബഹ്‌റൈൻ.ലൊക്കേഷൻ മാനേജേർസ്- ആദിത്യൻ, ഫാറൂഖ്,ഓഡിറ്റർമാർ – പി. പ്രഭാകരൻ ആൻഡ് കമ്പനി.

ചാർട്ടേർഡ് അക്കൗണ്ടന്റസ് ഒറ്റപ്പാലം ചെമ്പിൽ അശോകൻ, ഡോ.രജിത് കുമാർ, അരിസ്റ്റോ സുരേഷ്, വൈഗ റോസ്, അബിളി ഔസേപ്പ്, സച്ചിൻ പാലപ്പറമ്പിൽ, മനോജ്, പി.വി ഗോപാലൻ, മിന്നു മെറിൻ, നയന ബാലകൃഷ്ണൻ, മായാ ശ്രീധർ, അൻവർ, അമൃത്, ആൻ മേരി,അതുല്യ,മാളവിക, ശിഖ മനോജ്,ജി.കെ. പണിക്കർ, ശ്രീകാന്ത് ചിക്കു, എസ്.ആർ. ഖാൻ, കാർത്തിക ശ്രീരാജ്, ബാല മയൂരി, ഷമീർ, സിബി കൃഷ്ണൻ, അൻസു കോന്നി, ജോർജ് തോമസ് എന്നിവരോടൊപ്പം, നിർമ്മാതാവ് ഇടത്തൊടി ഭാസ്ക്കരൻ ഒരു ഗസ്റ്റ് വേഷത്തിലും അഭിനയിക്കുന്നു.

STORY HIGHLIGHT: Filming of ‘Kiratha’ begins