Movie News

ബോളിവുഡ് സംഗീത സംവിധായകൻ മെഹുൽ വ്യാസ് ഡാർക്ക് വെബ്ബ് എന്ന ചിത്രത്തിലൂടെ മലയാളത്തിൽ | Mehul Vyas

മലയാളഗാനങ്ങൾക്കു പുറമേ ഒരു ഇംഗ്ലീഷ് ഗാനവും ഈ ചിത്രത്തിലുണ്ട്

ബോളിവുഡ് സിനിമയിലെ പ്രശസ്ത സംഗീത സംവിധായകനും ഗ്രായകനുമായ മെഹുൽ വ്യാസ് മലയാള സിനിമയിലെത്തുന്നു. ഗിരീഷ് വൈക്കം സംവിധാനം ചെയ്യുന്ന ഡാർക്ക് വെബ്ബ് എന്ന ചിത്രത്തിലൂടെയാണ് മെഹുൽ വ്യാസിൻ്റെ മലയാളത്തിലേക്കുള്ള കടന്നു വരവ്. ആക്ഷൻ ക്രൈം ത്രില്ലർ ജോണറിലുള്ള ഈ ചിത്രത്തിൽ സംഗീതത്തിനും ഏറെ പ്രാധാന്യമുണ്ട്. പ്രത്യേകിച്ചും പശ്ചാത്തല സംഗീതത്തിന് ഏറെ പ്രാധാന്യമാണ് ഈ ചിത്രത്തിനുള്ളത്.


മലയാളഗാനങ്ങൾക്കു പുറമേ ഒരു ഇംഗ്ലീഷ് ഗാനവും ഈ ചിത്രത്തിലുണ്ട്. ഇതിനെല്ലാം അനുയോജ്യമായ ഒരു സംഗീത സംവിധായകൻ ഉണ്ടായിരിക്കണമെന്ന ആവശ്യകതയാണ് മെഹുൽ വ്യാമ്പിൽ എത്തപ്പെട്ടതെന്ന് സംവിധായകൻ ഗിരീഷ് വൈക്കം പറഞ്ഞു. വലിയതാരപ്പൊലിമ ഇല്ലാതെ ചിത്രീകരിക്കുന്ന സിനിമയായതിനാൽ ഒരു പക്ഷെ അദ്ദേഹം ഈ ഓഫർ സ്വീകരിക്കുമോ യെന്ന സംശയമുണ്ടായിരുന്നു. ചിത്രത്തിൻ്റെ വിവരങ്ങൾ മനസ്സിലാക്കിയതോടെ സന്തോഷത്തോടെ അദ്ദേഹം ഈ ചിത്രത്തിൻ്റെ മ്യൂസിക്ക് വിഭാഗം ഏറ്റെടുക്കുകയായിരുന്നു. മ്യൂസിക്ക് കമ്പോസിംഗിനായി അദ്ദേഹം കൊച്ചിയിലെത്തി. റെക്കാർഡിംഗ് മുംബൈയിലുമാണ് നടത്തിയത്.

 മെഹുൽ വ്യാസ്

അജയ് ദേവ്ഗൺ നായകനായ ഓം റൗട്ട്  സംവിധാനം ചെയ്ത തൻഹാജിദ അൺ സിങ് വാര്യർ, അഭിക്ഷേക് ബച്ചൻ നായകനായി കുക്കി ഗുലാത്തി സംവിധാനം ചെയ്ത ബിഗ് ബുൾ, ആകെലി, തുടങ്ങിയ ചിത്രങ്ങൾക്ക് സംഗീതം പകർന്ന മെഹുൽ വ്യാസ് ബോളിവുഡ്ഡിൽ തൻ്റെതായ ശൈലി സൃഷ്ടിച്ച സജീവ സാന്നിധ്യമാണ്. ‘പുതുമുഖങ്ങൾക്കു പ്രാധാന്യം നൽകി മികച്ച ആക്ഷൻ ത്രില്ലർ ഒരുക്കുകയാണ് ഈ ചിത്രത്തിലൂടെ ട്രൂപാലറ്റ് സിനിമാസ് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. നിർമ്മാണ നിർവ്വഹണം – രാജൻ ഫിലിപ്പ്

content highlight: Mehul Vyas in Malayalam with Dark Web