പഴം വെച്ച് ഒരു കിടിലൻ സ്നാക്ക് ഉണ്ടാക്കിയാലോ? കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ഒരു അട റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- നേന്ത്രപ്പഴം
- ശർക്കര
- അരിപ്പൊടി
- ഏലയ്ക്കപ്പൊടി
- ഇഞ്ചിപ്പൊടി
തയ്യാറാക്കുന്ന വിധം
അടികട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വെച്ച് ഒരു കപ്പ് ശർക്കര ചേർത്ത് അര കപ്പ് വെള്ളം കൂടി ഒഴിച്ച് ശർക്കരലായനി തയ്യാറാക്കുക. ഒരു പാൻ അടുപ്പിൽ വെച്ച് രണ്ട് ടേബിൾസ്പൂൺ നെയ്യ് ഒഴിച്ച് രണ്ട് നേന്ത്രപ്പഴം തൊലികളഞ്ഞ് അരച്ചെടുത്തത് ചേർത്ത് ഇളക്കുക. തയ്യാറാക്കി വെച്ചിരിക്കുന്ന ശർക്കരലായനി ചേർത്തിളക്കുക. അരകപ്പ് അരിപ്പൊടി, അര ടീസ്പൂൺ ഏലയ്ക്കപ്പൊടി, ഇഞ്ചി ഉണക്കിപൊടിച്ചത് കാൽ ടീസ്പൂൺ എന്നിവ ചേർത്ത് നന്നായി ഇളക്കി മാവ് തയ്യാറാക്കുക. ചെറിയ വാഴയില കഷ്ണങ്ങളിലേയ്ക്ക് ആവശ്യത്തിന് മാവ് എടുത്ത് പരത്തി ഇഷ്ട്ടമുള്ള ആകൃതിയിൽ ആവിയിൽ വേവിച്ചെടുക്കാം.