കോഴിക്കോട് നഗരത്തില്‍ നടത്തിയ ലഹരിവേട്ടയില്‍ രണ്ട് യുവാക്കളും യുവതിയും പിടിയില്‍. ഇവരില്‍നിന്ന് 50.95 ഗ്രാം എംഡിഎംഎ പിടികൂടി. ഡിസ്ട്രിക്റ്റ് ആന്റി-നാര്‍ക്കോട്ടിക്സ് സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്സ് നടക്കാവ് പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ മുനാഫിസ്, ധനൂബ്, അതുല്യ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
മാവൂര്‍ റോഡ് മൃഗാശുപത്രിക്ക് സമീപത്തുവെച്ചാണ് അരക്കിണര്‍ സ്വദേശി മുനാഫിസില്നിന്ന് 14.95 ഗ്രാം എംഡിഎംഎ പിടികൂടിയത്. മുനാഫിസ് ലഹരി ഉപയോഗിക്കുകയും വില്പന നടത്തുകയും ചെയ്യുന്നയാളാണെന്ന് പോലീസ് പറഞ്ഞു. നാലരവര്‍ഷം ദുബൈയിലും എട്ട് മാസം ബെംഗുളുരുവിലും മുനാഫിസ് ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ധനൂബ്, അതുല്യ എന്നിവരെ അരയിടത്തുപാലത്തെ സ്വകാര്യലോഡ്ജില്‍ നിന്നാണ് പിടികൂടിയത്.
ബെംഗുളുരുവില്‍ നിന്നാണ് ലഹരിപദാര്ഥംകൊണ്ടുവന്നതെന്നാണ് ഇവര്‍ പോലീസിനോട് പറഞ്ഞത്. ബെംഗുളുരുവില്നിന്ന് കഞ്ചാവുമായി പിടിയിലായതിന് ധനൂബിനെതിരെ കേസുണ്ട്. അതുല്യ കോഴിക്കോട് ജില്ലയില്‍ എംഡിഎംഎ കാരിയറായി മുമ്പും പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം.
STORY HIGHLIGHT: mdma seizure police arrest