Explainers

മുഹമ്മദ് സമിയുടെ നോമ്പ് കാലത്തെ വെള്ളംകുടി വിവാദങ്ങള്‍: നോമ്പ് വെള്ളംകുടിയെ അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ചകള്‍ സജീവം; ക്രിക്കറ്റര്‍ മുഹമ്മദ് സമി വെള്ളംകുടിച്ചത് തെറ്റോ ?; ഒരു വ്യക്തിയുടെ സ്വാതന്ത്ര്യം തീരുമാനിക്കുന്നത് ആരാണ് ? ; മതങ്ങളോ ? രാജ്യമോ ?

ഇന്ത്യന്‍ ക്രിക്കറ്ററും ടീമിന്റെ പേസ് ബൗളറുമായ മുഹമ്മദ് സമി ചാമ്പ്യന്‍സ് ട്രോഫി സെമി ഫൈനല്‍ മത്സരത്തിനിടെ ഗ്രൗണ്ടില്‍വെച്ച് വെള്ളം കുടിച്ചത് ഇസ്ലാം ആചാരപ്രകാരം തെറ്റാണെന്ന വിമര്‍ശനം വ്യാപകമായി ഉയരുകയാണ്. ഇസ്ലാം മത വിശ്വാസം തകര്‍ക്കുന്ന രീതിയിലിയുള്ള നടപടിയാണ് പരസ്യമായി ഷമി ചെയ്തതെന്നും, പുണ്യമാസത്തില്‍ ആചരിക്കേണ്ട വ്രതം എടുത്തില്ലെങ്കിലും അതിനെ ഹനിക്കുന്ന തരത്തില്‍ വെള്ളം കുടിച്ചതും വലിയ വിയോജിപ്പിനാണ് ഇടവരുത്തിയതിരിക്കുന്നത്. മതപരമായി ഒരു വിശ്വാസിയോ, ആ മതത്തിനോട് ചേര്‍ന്ന് ജീവിക്കുന്ന വ്യക്തിയോ പാലിച്ചു പോകേണ്ട ചില ചിട്ടകള്‍ ചൂണ്ടിക്കാട്ടിയാണ് ഷമിയെ വിമര്‍ശിക്കുന്നത്.

മുഹമ്മദ് ഷമി ഇതാദ്യമായല്ല, വിമര്‍ശനങ്ങള്‍ക്ക് പാത്രമാകുന്നത്. അതും ക്രിക്കറ്റ് ഗ്രൗണ്ടിവെച്ചു തന്നെയാണെന്നത് മറക്കാനാവില്ല. അന്ന് ഷമിയെ പൂര്‍ണ്ണമായി സപ്പോര്‍ട്ട് ചെയ്തവരാണ് ഇന്ന്, സമിക്കെതിരേ മതാചാര വിമര്‍ശനം ഉന്നയിക്കുന്നതെന്നതാണ് വൈരുദ്ധ്യം. അറിയേണ്ടത്, മുഹമ്മദ് ഷമി വെള്ളം കുടിച്ചത് തെറ്റോ ശരിയോ എന്നാണ്. അഭിപ്രായങ്ങളെല്ലാം അതിന്റേതായ തലത്തില്‍ വിട്ട്, വസ്തുതകളെ മുന്നോട്ടു വെച്ച് പരിശോധിച്ചാല്‍ മുഹമ്മദ് ഷമി ചെയ്തതില്‍ തെറ്റില്ല എന്നാണ് മനസ്സിലാക്കാന്‍ കഴിയും. മുഹമ്മദ് ഷമി എന്ന വ്യക്തി ഒരു ഇന്ത്യന്‍ പൗരനും അതിലുപരി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കുന്തമുനയായ പേസ് ബൗളറുമാണ്.

ആത്യന്ത്രികമായി ഒരു ഇസ്ലാം മതവിശ്വാസ കുടുംബത്തില്‍ നിന്നുള്ള വ്യക്തിയുമാണ്. വിമര്‍ശനത്തിനു കാരണമായത്, പുണമാസത്തിലെ നോമ്പ് ദിവസങ്ങള്‍ ആയതുകൊണ്ടാണെന്നത് വ്യക്തം. എന്നാല്‍, നോമ്പുകാലത്ത് ഇസ്ലാം മതവിശ്വാസികള്‍ ചെയ്യുന്ന ജോലിയുടെ തീവ്രത കൂടി പരിശോധിക്കേണ്ടതുണ്ട്. ഖനി തൊഴിലാളികള്‍ ഖനിയിലിറങ്ങി പാറകള്‍ വെട്ടുമോ ?. എന്ന ചോദ്യം പോലെത്തന്നെ പ്രധാനമാണ് ആയകരമായ ജോലികള്‍ ചെയ്താല്‍ ഉണ്ടാകാവുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍.

ശരീരം വിയര്‍ക്കുകയോ, നിര്‍ജലീകരണം അമിതമായി ഉണ്ടാകുന്ന ജോലികള്‍ ചെയ്യുകയോ ചെയ്താല്‍ അയാളുടെ ശാരീരിക സ്ഥിതി മരണത്തെ അഭിമുഖീകരിക്കുമെന്നതില്‍ തര്‍ക്കമില്ല. അതായത്, നോമ്പു കഴിഞ്ഞ് പെരുനാള്‍ ആഘോഷിക്കുന്നതിനു പകരം മരണം ആചരിക്കേണ്ടി വരുമെന്നു സാരം. അതുണ്ടാകാതിരിക്കാനാണ് ഇസ്ലാം തന്നെ പറഞ്ഞിട്ടുള്ളത്, നോമ്പ് ആചരിക്കാന്‍ നിങ്ങളുടെ ആരോഗ്യം അനുവദിക്കുന്നുണ്ടെങ്കില്‍ മാത്രം ആചരിക്കുക എന്ന്. ഇടയ്‌ക്കെപ്പോഴെങ്കിലും നോമ്പ് മുറിയാന്‍ ഇടവന്നാല്‍ അതില്‍, വ്യസനിക്കേണ്ടതില്ലെന്നും, പിന്നീട് ആ നോമ്പ് എടുത്താല്‍ മതിയെന്നുമാണ്.

ഇത്രയും വ്യക്തമായും മനുഷ്യത്വപരമായും എഴുതിവെച്ചിരിക്കുന്ന ഇസ്ലാമിന് വിരുദ്ധമായി ഷമി ചെയ്തിട്ടില്ലെന്നത് വസ്തുതയല്ലേ. മറ്റൊരു കാര്യം നോമ്പ് എന്നത്, വളരെ വ്യക്തിപരമായ കാര്യം കൂടിയാണ്. അത് ചെയ്യാന്‍ ആരെയും നിര്‍ബന്ധിക്കുകയോ, ഭീഷമിപ്പെടുത്തുകയോ, കളിയാക്കുകയോ ചെയ്യാന്‍ പാടില്ല എന്നതും മറന്നു പോകാന്‍ പാടില്ല. സോഷ്യല്‍ മീഡിയകളില്‍ നടക്കുന്ന ചര്‍ച്ചകള്‍ അനാരോഗ്യകരമായതാണ്. ഷമിയുടെ വെള്ളംകുടിയെ മതത്തിന്റെ പേരില്‍ ചേരി തിരിഞ്ഞുള്ള കുറ്റപ്പെടുത്തലുകളാണ് നടത്തുന്നത്. അതിനെ അംഗീകരിക്കാനാവില്ല. ചിലര്‍ സോഷ്യല്‍ മീഡിയയില്‍ പാക്കിസ്താന്‍ കഴിക്കാനന്റെ ഫോട്ടോയും ഷമിയുടെ ഫോട്ടോയും വെച്ചാണ് താരതമ്യം ചെയ്തിരിക്കുന്നത്.

നോമ്പ് കാലത്ത് നോമ്പും എടുത്ത്, പാക്കിസ്താനു വേണ്ടി വലിയ സ്‌കോര്‍ അടിച്ചെടുത്ത ക്രിക്കറ്ററെ മുഹമ്മദ് സമി മാതൃകയാക്കണമെന്നാണ് പോസ്റ്റില്‍ പറയുന്നത്. ഇവിടെ മനസ്സിലാക്കേണ്ട കാര്യം ഇന്ത്യന്‍ ക്രിക്കറ്റ് ടീം ചാമ്പ്യന്‍സ് ട്രോഫിയില്‍ ഫൈനലില്‍ കടന്നുകഴിഞ്ഞു. പാക്കിസ്താനില്‍ നടക്കേണ്ട മത്സരമാണ് ദുബായില്‍ നടക്കുന്നത്. നോമ്പ് കൃത്യമായി ആചരിക്കുന്നവരും, ഇസ്ലാം മതത്തിന്റെ അടിസ്ഥാനത്തില്‍ ഭരിക്കുന്നവരുമുള്ള പാക്കിസ്താനില്‍ ഒരു മത്സരം പോലും നടത്താന്‍ കഴിയാത്തത്ര ഭീകരതയാണുള്ളത്. അവിടുത്തെ ഓരോ പൗരനും നോമ്പ് ആചരിക്കേണ്ടവര്‍ തന്നെയാണ്.

അത് ആ രാജ്യത്തിന്റെ നിയമവുമാണ്. എന്നിട്ടും, എന്തുകൊണ്ടാണ് പാക്കിസ്താനിലേക്ക് ഒരു രാജ്യക്കാരും കളിക്കാന്‍ പോകാത്തതെന്ന് നോമ്പെടുക്കുന്നവര്‍ ചിന്തിച്ചു നോക്കണം. സമാധാനത്തിനും, സ്വയം നവീകരിക്കപ്പെടാനുമാണ് നോമ്പെടുക്കുന്നത് എന്ന തത്വം മനസ്സിലാക്കുമ്പോഴും പാക്കിസ്താനില്‍ അങ്ങനെയല്ല എന്നല്ലേ. അപ്പോള്‍ പാക്കിസ്താന്‍ ടീമിന്റെ കളിക്കാരന്‍ നോമ്പെടുക്കുമ്പോള്‍ നേടിയ വലിയ സ്‌കോരിന് എന്ത് റമദാന്‍ പ്രസക്തിയാണുള്ളത്. മാത്രമല്ല, അദ്ദേഹം എടുത്ത സ്‌കോറും, പാക്കിസ്താന്റെ ചാമ്പ്യന്‍സ് ട്രോഫിയിലെ അവസ്ഥയും എവിടെയാണ് എന്നുകൂടി അറിയണം. അപ്പോള്‍ നോമ്പെടുത്തതു കൊണ്ടുമാത്രം എല്ലാം തികയണമെന്നില്ല. ഇന്ത്യയുടെ കാര്യം നോക്കൂ.

ചാമ്പ്യന്‍സ് ട്രോഫിയുടെ കിരീടത്തിനരികെ ആണ്. അതും കഠിനാധ്വാനം ചെയ്താണ് എത്തിയതും. അതില്‍ പ്രധാന പങ്ക് മുഹമ്മദ് സമിക്കുണ്ടായിരുന്നു എന്ന് തര്‍ക്കമില്ലാതെ പറയാനാകും. 150 മൈല്‍ സ്പീഡില്‍ ഒരു ബൗളര്‍ ബോള്‍ ചെയ്യണമെങ്കില്‍ അയാള്‍ എടുക്കുന്ന എഫര്‍ട്ട് എത്രയാണെന്ന് കളിക്കളത്തില്‍ നില്‍ക്കുന്നവര്‍ക്കേ മനസ്സിലാകൂ. അദ്ദേഹം എറിഞ്ഞ ഓരോ പന്തിന്റെയും വേഗവും കൃത്യതയും അദ്ദേഹത്തിന് കൈവരിക്കാനായത്, കഴിച്ച ഭക്ഷണത്തില്‍ നിന്നുമാണ്. കുടിച്ച വെള്ളത്തില്‍ നിന്നുമാണ്. 50 ഓവര്‍ മാച്ചില്‍ ഗ്രൗണ്ടില്‍ വെറുതേ നില്‍ക്കുകയല്ല അദ്ദേഹം. ഇന്ത്യന്‍ ജേഴ്‌സിയണിഞ്ഞത്, ഇന്ത്യയില്‍ വേറെ കളിക്കാര്‍ ഇല്ലാത്തുതു കൊണ്ടുമല്ല. നോമ്പെടുക്കാത്ത എത്രയോ കളിക്കാരുണ്ട് രാജ്യത്ത്. അവര്‍ക്കൊന്നും കിട്ടാത്ത ബെര്‍ത്താണ് ഇന്ത്യന്‍ ടീമില്‍ ഷമിക്കു കിട്ടയത്.

അത് അദ്ദേഹത്തിന്റെ കഴിവുകൊണ്ടു മാത്രമാണ്. അല്ലാതെ, മതം കൊണ്ടോ, നോമ്പു കൊണ്ടോ അല്ല. പാക്കിസ്താന്‍ ടീം നോമ്പു കാലം ഒഴിവാക്കി ചാമ്പ്യന്‍സ് ട്രോഫി വെക്കാതിരുന്നതിന്റെ ഔചിത്യം ആരും ഇവിടെ പറയുന്നില്ല. നോമ്പു കാലത്തു കളിച്ചാലും നോമ്പു പിടിക്കണമെന്ന നിഷ്‌ക്കര്‍ഷ വെയ്ക്കുന്നു. ഇതാണ് ഇരട്ടത്താപ്പ്. നോമ്പുകാരായ ഒരുപാടുപേര്‍ ഗ്യാലറിയിലൂണ്ട്. അവരുടെയൊക്കെ മുമ്പിലാണ് ഷമി വെള്ളം കുടിക്കുന്നതെന്നാണ് മറ്റൊരു ആക്ഷേപം. നോമ്പ് ഇല്ലെങ്കില്‍ അദ്ദേഹം മറഞ്ഞിരുന്ന് കുടിക്കണമായിരുന്നു എന്നാണ് പഠിപ്പിക്കുന്നത്. കളി കാണാന്‍ ഇരിക്കുന്നവനും ഗ്രൗണ്ടിലിറഹ്ങി കളിക്കുന്നവനും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് അറിയാത്തവരാണ് ഇത്തരം അബദ്ധങ്ങള്‍ നോമ്പിന്റെ പേരില്‍ പടച്ചു വിടുന്നത്.

മറഞ്ഞിരുന്നു കുടിക്കാന്‍ ഷമി ഗ്രൗണ്ടില്‍ വെറുതേ ഇരിക്കുയോ, സബ്‌സ്റ്റിറ്റിയൂട്ടായി ഇരിക്കുകയോ അല്ല. ബൗള്‍ ചെയ്യുകയും, ഫീല്‍ഡ് ചെയ്യുകയുമായിരുന്നുവെന്ന് എല്ലാവര്‍ക്കുമറിയാം. ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തം ഉണ്ട്. ദാഹിച്ചു മരിക്കാറായ ഒരു നായയ്ക്ക് വെള്ളം കൊടുത്തു ജീവന്‍ രക്ഷിച്ച വേശ്യാവൃത്തി ചെയ്യുന്ന സ്ത്രീ സ്വര്‍ഗത്തില്‍ പോയതായും, അഞ്ചു നേരം നിസ്‌ക്കാരവും ഓരു നോമ്പു പോലും കളയാതെ എടുത്ത ആള് നരകത്തില്‍ പോയതായും കേട്ടിട്ടുണ്ട്. നമ്മുടെ പ്രവൃത്തിയാണ് എല്ലാം. നമ്മള്‍ ആര്‍ക്കും മാര്‍ക്ക് ഇടേണ്ടതില്ല. എല്ലാവരും ദൈവത്തിന്റെ മക്കള്‍ തന്നെയല്ലേ.

‘ഇസ്ലാമില്‍ റംസാന്‍ കാലത്ത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമുണ്ട്. യാത്ര ചെയ്യുമ്പോള്‍ വ്രതം അനുഷ്ഠിക്കേണ്ടതില്ല. ഇവിടെ മുഹമ്മദ് ഷമി യാത്ര ചെയ്യുകയാണ്. അവന്‍ സ്വന്തം സ്ഥലത്തല്ല. ക്രിക്കറ്റ് കളിക്കുമ്പോള്‍ ദാഹം അനുഭവപ്പെടുന്നത് സ്വാഭാവികമാണ്. ഒരു കായിക വിനോദത്തില്‍ ഏര്‍പ്പെട്ടിരുന്നാല്‍ ഉപവസിക്കണമെന്ന് ആരും നിര്‍ബന്ധമില്ല. നിങ്ങളുടെ കര്‍മ്മമാണ് വളരെ പ്രധാനം. ദുബായില്‍ നടന്ന മത്സരത്തിനിടയില്‍ ഷമി എനര്‍ജി ഡ്രിങ്ക് പോലുള്ള വെള്ളം കുടിച്ചിരുന്നു. ഇതിന് ശേഷം സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനം താരത്തിന് മേല്‍ ഉയര്‍ന്നു. അതേസമയം ഷമിയെ പിന്തുണച്ചും ആരാധകര്‍ രംഗത്തെത്തി.

രാജ്യത്തിന് വേണ്ടി കളിക്കുകയെന്നതിന് മുന്‍ഗണന നല്‍കിയതാണ് ഷമിയെ ആരാധകര്‍ പ്രശംസിക്കുന്നത്. റമദാന്‍ ആഘോഷിക്കുന്നതിനേക്കാള്‍ പ്രാധാന്യം രാജ്യസ്‌നേഹത്തിന് നല്‍കുകയാണ് ഷമി ചെയ്യുന്നതെന്നും ചില ആരാധകര്‍ പറയുന്നു. ഈ കടുത്ത ചൂടില്‍ വെള്ളം കുടിക്കാതിരിക്കുക ബുദ്ധിമുട്ടാണെന്നും ഈ അവസ്ഥ മനസ്സിലാക്കാന്‍ കഴിയുന്ന ദൈവമാണ് മുകളിലുള്ളതെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.

അതേസമയം, അഖിലേന്ത്യ മുസ്ലിം ജമാഅത്ത് ദേശീയ പ്രസിഡന്റ് മൗലാന ഷഹാബുദ്ദീന്‍ റസ്വിയുടെ വിവാദ പരാമര്‍ശവും നടത്തിയിരുന്നു. നോമ്പുകാലത്ത് വ്രതം അനുഷ്ടിക്കുകയെന്നതാണ് പ്രധാന ഉത്തരവാദിത്വമെന്നും അങ്ങനെ ചെയ്യാതിരിക്കുന്നവര്‍ വലിയ കുറ്റക്കാരാണെന്നും റസ്വി അഭിപ്രായപ്പെട്ടു. എന്നാല്‍ റസ്വിയുടെ പരാമര്‍ശത്തെ എതിര്‍ത്ത് ഷമിയുടെ കുടുംബവും ചില മുസ്ലിം പുരോഹിതന്മാരും രംഗത്തെത്തുകയും ചെയ്തിരുന്നു.
ഓസീസ് ബാറ്റിങ്ങിനിടെ ബൗണ്ടറിക്കരികില്‍ നിന്ന് ഷമി വെള്ളം കുടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതാണ് ചിലരെ ചൊടിപ്പിച്ചത്. മുസ്ലീമായിട്ടും ഈ സമയത്ത് ഷമി ഇങ്ങനെ ചെയ്തത് തെറ്റായെന്നും ചെയ്ത പ്രവൃത്തിക്ക് മാപ്പുപറയണമെന്നും പറഞ്ഞ് നിരവധി പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.

റമദാന്‍ വ്രതമെടുത്തു നില്‍ക്കുമ്പോള്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം ഹാഷിം അംല നടത്തിയ മികച്ച പ്രകടനവും ചിലര്‍ ഓര്‍മ്മിപ്പിക്കുകയും ചെയ്തു. അതേസമയം ഷമിയെ പിന്തുണച്ചും ആരാധകര്‍ രംഗത്തെത്തി. രാജ്യത്തിന് വേണ്ടി കളിക്കുകയെന്നതിന് മുന്‍ഗണന നല്‍കിയതാണ് ഷമിയെ ആരാധകര്‍ പ്രശംസിക്കുന്നത്. റമദാന്‍ ആഘോഷിക്കുന്നതിനേക്കാള്‍ പ്രാധാന്യം രാജ്യസ്നേഹത്തിന് നല്‍കുകയാണ് ഷമി ചെയ്യുന്നതെന്നും ആരാധകര്‍ പറയുന്നു. അതേസമയം ഓസ്ട്രേലിയയ്ക്കെതിരെ മിന്നും പ്രകടനമാണ് ഷമി കാഴ്ച വെച്ചത്. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഓസ്ട്രേലിയ ആദ്യം ബാറ്റിങ്ങിനിറങ്ങിയതായിരുന്നു. മത്സരത്തില്‍ 49.3 ഓവറില്‍ 265 റണ്‍സിന് ഓസ്ട്രേലിയ ഓള്‍ഔട്ടാവുകയായിരുന്നു. ഓസീസിന്റെ നിര്‍ണായകമായ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഷമിയാണ് ഇന്ത്യന്‍ ബോളിങ്ങില്‍ തിളങ്ങിയത്.

മതേതര രാജ്യത്ത് ഒരു വ്യക്തിയുടെ സ്വാതന്ത്ര്യം തീരുമാനിക്കേണ്ടത് ആരാണ് എന്നൊരു ചോദ്യം ഇവിടെ പ്രസക്തമാവുകയാണ്. നോമ്പിനേക്കാള്‍ വലുതാണോ രാജ്യത്തിന്റെ വിജയം എന്നതും, ഒരു മനുഷ്യന്റെ വ്രതശുദ്ധിയേക്കാള്‍ വലുത് മറ്റെന്താണ് എന്നുമുള്ള രണ്ടു ചോദ്യങ്ങള്‍ വേറെയും. രണ്ടും അത്രയേറെ പ്രാധാന്യമുള്ളതാണ്. രണ്ടിനെയും അതിന്റേതായ അര്‍ത്ഥ തലങ്ങളില്‍ മനസ്സിലാക്കി പൊരുത്തപ്പെടുകയാണ് വേണ്ടത്. നോമ്പ് മുറിഞ്ഞിട്ടുണ്ടെങ്കില്‍ അത്, എടുക്കുക തന്നെ വേണം. എന്നാല്‍, രാജ്യത്തിനു വേണ്ടി മത്സരിക്കാനിറങ്ങലുമ്പോള്‍ നോമ്പിനെ മറക്കുകയും ആരോഗ്യം രക്ഷിക്കുകയും വേണം. ഇത് രണ്ടും പാലിച്ച് പോവുകയാണ് വേണ്ടത്.

CONTENT HIGH LIGHTS; Mohammed Sami’s water drinking controversy during fasting: Debates are active for and against drinking water during fasting; Was it wrong for cricketer Mohammed Sami to drink water?; Who decides the freedom of an individual?; Religions? Country?

Latest News