പൊതുജനങ്ങളുടെ ജീവനും വസ്തുവകകൾക്കും കൃഷിക്കും സ്വൈര്യ ജീവിതത്തിനും ഭീഷണിയാകുന്ന പന്നികളെ കൊന്നൊടുക്കുന്നവർക്ക് നൽകുന്ന ഹോണറേറിയം വർദ്ധിപ്പിച്ച് സർക്കാർ. ഒരു പന്നിയെ വെടിവച്ചു കൊല്ലുന്നതിന് 1500 രൂപയും കൊല്ലുന്ന പന്നികളെ സംസ്കരിക്കാൻ 2000 രൂപയുമാണു സർക്കാർ നിശ്ചയിച്ചിരിക്കുന്നത്. സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽനിന്നാണ് പണം അനുവദിക്കുക.
പന്നികളെ കൊലപ്പെടുത്താൻ അംഗീകൃത ഷൂട്ടർമാർരെയാണ് പഞ്ചായത്തുകൾ ചുമതലപ്പെടുത്തിയിരിക്കുന്നത്. ചത്ത ജന്തുക്കളെ സംസ്കരിക്കുന്നതിനുള്ള തുകയും ഷൂട്ടർമാർക്കുള്ള ഹോണറേറിയവും പഞ്ചായത്തുകളുടെ ഫണ്ടിൽ നിന്നാണ് നൽകിപോന്നിരുന്നത്. ഇത് പഞ്ചായത്തുകൾക്ക് അധിക ബാധ്യത വരുത്തിയിരുന്നു.
സംസ്ഥാനത്തു വ്യാപകമായി കാട്ടുപന്നികളുടെ ആക്രമണം വർധിക്കുന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ നടപടി. പന്നി അപകടകാരിയാണോ അല്ലയോ എന്ന വിജ്ഞാപനം പുറപ്പെടുവിക്കുക വനംവകുപ്പാണ്. ഈ പന്നികളെയാണു തദ്ദേശസ്ഥാപനങ്ങൾക്കു കൊല്ലാനുള്ള അനുമതി നൽകിയിരിക്കുന്നത്.
STORY HIGHLIGHT: killing wild boars