Kerala

ആശുപത്രിയിലെ കോൺക്രീറ്റ് പാളി അടർന്നുവീണു – kochi hospital concrete slab collapse accident

എറണാകുളം ജനറൽ ആശുപത്രിയിലെ കോൺക്രീറ്റ് പാളി അടർന്നുവീണു. പോസ്റ്റ് ഓപ്പറേറ്റീവ് വാർഡിലെ കട്ടിലിലേക്കാണു കോൺക്രീറ്റ് പാളി വീണത്. ഇവിടെയുണ്ടായിരുന്ന അമ്മയും കുഞ്ഞും തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്. വലിയ ശബ്ദത്തോടെയാണു കോൺക്രീറ്റ് പാളി തകർന്നുവീണത്.

നവജാതശിശുക്കളും അമ്മമാരും കൂട്ടിരിപ്പുകാരുമായി 7 പേരാണ് അപകടസമയത്ത് വാർഡിലുണ്ടായിരുന്നത്. അപകടം നടന്നയുടനെ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാർ എത്തി വാർഡിലെ ആളുകളെ മാറ്റി. ജനറൽ ആശുപത്രിയിലെ പല കെട്ടിടങ്ങളും അപകടാവസ്ഥയിലാണെന്നു രോഗികൾ പറഞ്ഞു. പോസ്റ്റ് ഓപ്പറേറ്റീവ് വാർഡ് ഉൾപ്പെടുന്ന കെട്ടിടം വളരെ ശോചനീയ അവസ്ഥയിലാണ്.

STORY HIGHLIGHT: kochi hospital concrete slab collapse accident