Travel

ജം​ഗിൾ സഫാരി, കുട്ടവഞ്ചി യാത്ര…കീശ കാലിയാകാതെ ഒപ്പം കെഎസ്ആർടിസിയും! | ksrtc-kannur-budget-tourism-cell-to-conduct-trips-to-munnar-gavi-silent-valley-in-march-2025

ശനിയാഴ്ച രാവിലെ 5.30ന് കണ്ണൂർ ഡിപ്പോയിൽ നിന്നും ആരംഭിക്കുന്ന യാത്ര ഉച്ചയ്ക്ക് 2.30‌ന് കൊച്ചിയിൽ എത്തും

വൈവിധ്യവത്കരണത്തിന്റെ ഭാഗമായി കെഎസ്ആർടിസി ആരംഭിച്ച ബജറ്റ് ടൂറിസം പദ്ധതി കണ്ണൂർ ജില്ലയിലെ മൂന്ന് ഡിപ്പോകളിലും വിജയകരമായി നടന്നുവരികയാണ്. രണ്ട് വർഷം മുമ്പ് കണ്ണൂർ യൂണിറ്റിൽ നിന്ന് മാത്രമായിരുന്നു ടൂർ പാക്കേജ് നടത്തിയിരുന്നത്. കൂടുതൽ അന്വേഷണങ്ങൾ വന്നത് കൊണ്ടാണ് തലശ്ശേരി, പയ്യന്നൂർ യൂണിറ്റികളിലും ബജറ്റ് ടൂറിസം സെല്ലിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചതെന്ന് നോർത്ത് സോൺ ചീഫ് ട്രാഫിക് മാനേജർ വി. മനോജ്കുമാർ അറിയിച്ചു. കണ്ണൂരിൽ നിന്നും മാർച്ച് 15ന് പുറപ്പെടുന്ന രീതിയിൽ കൊച്ചിയിൽ നെഫർറ്റിറ്റി ആഡംബര ക്രൂസിലേക്ക് യാത്ര സംഘടിപ്പിച്ചിട്ടുണ്ട്.

ശനിയാഴ്ച രാവിലെ 5.30ന് കണ്ണൂർ ഡിപ്പോയിൽ നിന്നും ആരംഭിക്കുന്ന യാത്ര ഉച്ചയ്ക്ക് 2.30‌ന് കൊച്ചിയിൽ എത്തും. അഞ്ച് മണിക്കൂർ ഉല്ലാസ നൗകയിൽ സഞ്ചരിച്ച് രാത്രി ഒമ്പതിന് തിരിക്കുന്നു. ഞായറാഴ്ച രാവിലെ അഞ്ച് മണിക്ക് കണ്ണൂരിൽ തിരിച്ചെത്തുന്ന രീതിയിലാണ് പാക്കേജ്. പയ്യന്നൂരിൽ നിന്ന് മാർച്ച് 15ന് സൈലന്റ് വാലി-മലമ്പുഴ യാത്രയാണ് ആദ്യത്തേത്. മാർച്ച് 14ന് രാത്രി ഒമ്പത് മണിക്ക് പുറപ്പെട്ട് 15ന് രാവിലെ 7.45ന് പ്രഭാത ഭക്ഷണം. 8.30ന് ജംഗിൾ സഫാരി. 1.30 മണിയോടെ ഉച്ചഭക്ഷണം. വനശ്രീ ഇക്കോ ഷോപ്പിൽ നിന്നും വന ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനടക്കം മൂന്ന് മണിവരെ സൈലന്റ് വാലിയിൽ ചിലവഴിക്കും. ശേഷം നാല് മണിയോടെ മലമ്പുഴ ഡാം സന്ദർശനം. 6.30ന് പുറപ്പെട്ട് 16 ന് രാവിലെ തിരിച്ചെത്തും വിധമാണ് യാത്ര.

മാർച്ച് 22, 23 തീയ്യതികളിൽ ഗവി യാത്ര. 22ന് അടവി കുട്ടവഞ്ചി സവാരി, ആങ്ങാമുഴി, ഗവി പരുന്തും പാറ, 23ന് തേക്കടി, കുമളി, കമ്പം, സ്‌പൈസസ് ഗാർഡൻ, രാമക്കൽ മേട് എന്നിവിടങ്ങളാണ് സന്ദർശിക്കുക. 21ന് വൈകീട്ട് നാല് മണിക്ക് പുറപ്പെട്ട് 24ന് രാവിലെ എത്തിച്ചേരും. തലശ്ശേരിയിൽ നിന്ന് മാർച്ച് 14ന് രാത്രി ഏഴ് മണിക്ക് പുറപ്പെടുന്ന മൂന്നാർ-മറയൂർ-കാന്തല്ലൂർ യാത്ര 17ന് രാവിലെ ആറ് മണിക്ക് തിരിച്ചെത്തുന്ന രീതിയിലാണ് പാക്കേജ് തയ്യാറാക്കിയിട്ടുള്ളത്. 15ന് മൂന്നാർ ബോട്ടാണിക്കൽ ഗാർഡൻ, മറയൂർ, കാന്തല്ലൂർ യാത്ര, രണ്ടാം ദിവസം ഗ്യാപ്പ് റോഡ് വ്യൂപോയിന്റ്, ഫോട്ടോ ഷൂട്ട് പോയിന്റ്, ആനയറങ്കൽ ഡാം, പൊൻമുടി ഡാം, ചതുരംഗപ്പാറ ട്രക്കിംഗ് എന്നിവയാണ് മുഖ്യ ആകർഷണം. 16ന് വൈകീട്ട് ആറ് മണിക്ക് പുറപ്പെട്ട് 17ന് രാവിലെ എത്തിച്ചേരും.

STORY HIGHLIGHTS :  ksrtc-kannur-budget-tourism-cell-to-conduct-trips-to-munnar-gavi-silent-valley-in-march-2025