വളരെയെളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു വിഭവമാണ് വാഴപ്പിണ്ടിത്തോരന്‍. പഴമയുടെ രുചി ഉണർത്താൻ മലയാളികൾ മറന്നു തുടങ്ങിയ വാഴപ്പിണ്ടി തോരൻ തയ്യാറാക്കിയെടുക്കാം രുചികരമായി.
ചേരുവകൾ
- വാഴപ്പിണ്ടി- ഇടത്തരം വലുപ്പത്തില്‍ ഒന്ന് കൊത്തിയരിഞ്ഞത്
- വെളിച്ചെണ്ണ- മൂന്ന് ടേബിള്‍ സ്പൂണ്‍
- തേങ്ങാപ്പീര- അരക്കപ്പ്
- മുളകുപൊടി- ഒരു ടീസ്പൂണ്‍
- കടുക്- ഒരു ടീസ്പൂണ്‍
- വന്‍പയര്‍- ഒരു പിടി
- ജീരകം- അര ടീസ്പൂണ്‍
- വെളുത്തുള്ളി- നാല് അല്ലി
- കറിവേപ്പില- ആവശ്യത്തിന്
- ഉപ്പ്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചട്ടിയില്‍ എണ്ണ ചൂടാക്കി ഒരു നുള്ള് അരിയിട്ട് വറുത്തതിനുശേഷം അതിലേക്ക് അരിഞ്ഞുവെച്ച വാഴപ്പിണ്ടിയിട്ട് വേവിക്കുക. വേവ് പരുവമായശേഷം അതിലേക്ക് വേവിച്ച വന്പയറിട്ട് പാകത്തിന് തേങ്ങ, വെളുത്തുള്ളി, ജീരകം, മഞ്ഞള്‍ എന്നിവ ചതച്ചിടുക. ഇതിലേക്ക് അല്പം മുളകുപൊടി, ഉപ്പ്, കറിവേപ്പില എന്നിവ ചേര്‍ത്ത് അടച്ചുവെച്ച് വേവിച്ച് വാങ്ങിവെക്കുക. അവസാനം കടുകും വറ്റല്‍മുളകും വറുത്ത് തളിക്കുക. രുചിയുള്ള വാഴപ്പിണ്ടിത്തോരന്‍ തയ്യാര്‍.
STORY HIGHLIGHT: vazappindi thoran