ആരോഗ്യമന്ത്രി വീണാ ജോർജുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകി കേന്ദ്രമന്ത്രി ജെ പി നദ്ദ. അടുത്താഴ്ച തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി കൂടിക്കാഴ്ച നടത്തിയേക്കും. ആരോഗ്യമന്ത്രി വീണാ ജോർജുമായി കൂടിക്കാഴ്ച നടത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ പറഞ്ഞു.
കേരളാ ആരോഗ്യമന്ത്രി ഇന്നലെ കാത്തിരുന്ന വിവരം അറിഞ്ഞിരുന്നില്ലെന്നാണ് നദ്ദയുടെ വിശദീകരണം. ആരോഗ്യമന്ത്രി വീണാ ജോർജും കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് വിവാദം കനക്കുന്നതിനിടെയാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം.
കൂടിക്കാഴ്ചയ്ക്ക് അപ്പോയിൻമെന്റ് തേടി കത്ത് നൽകിയെങ്കിലും കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നദ്ദയെ കാണാനാകാതെ ആരോഗ്യമന്ത്രി വീണാ ജോർജ് ഇന്ന് രാവിലെ കേരളത്തിൽ തിരിച്ചെത്തിയിരുന്നു.
അതേസമയം, ജെപി നദ്ദയെ യുഡിഎഫ് ഇന്ന് എംപിമാർ ചേംബറിലെത്തി കാണും. ഒരു മണിക്ക് കാണാമെന്ന് നദ്ദ എംപിമാരെ അറിയിച്ചു. ആശാ വർക്കർമാരുടെ സമരം അടക്കം മന്ത്രിയെ അറിയിക്കും. കേരളത്തിന്റെ ദില്ലിയിലെ പ്രതിനിധി കെ വി തോമസ് കേന്ദ്ര ആരോഗ്യ സെക്രട്ടറിയുമായി തിങ്കളാഴ്ച രാവിലെ കൂടിക്കാഴ്ച നടത്തും.എംയി സ് അടക്കം വിഷയങ്ങൾ ചർച്ചയാകുമെന്നാണ് വിവരം.