ഹയർ സെക്കൻഡറി വാർഷിക പരീക്ഷയുടെ ചില ചോദ്യപേപ്പറുകളിലെ അക്ഷരത്തെറ്റുകൾ സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. ചോദ്യപേപ്പറിൽ ഗുരുതരമായ അക്ഷരത്തെറ്റുകളുണ്ടെന്ന വാർത്തകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.
വിദ്യാർഥികളെ ഏറെ പ്രതികൂലമായി ബാധിക്കുന്ന കാര്യങ്ങൾ ഉണ്ടെങ്കിൽ മൂല്യനിർണയ സമയത്ത് വേണ്ട തീരുമാനങ്ങളും നടപടികളും കൈക്കൊള്ളുമെന്നും മന്ത്രി അറിയിച്ചു. ചോദ്യപേപ്പർ നിർമ്മാണം രഹസ്യാത്മകമായി വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോയാണ് നിർവഹിക്കപ്പെടുന്നത്. ഏത് ഘട്ടത്തിലാണ് അശ്രദ്ധ ഉണ്ടായത് എന്ന് കണ്ടെത്തും.
2025-ലെ ഹയർസെക്കൻഡറി മലയാളം പാർട്ട് രണ്ട് പൊതു പരീക്ഷയുടെ ചോദ്യക്കടലാസിലാണ് ഗുരുതരമായ അക്ഷരത്തെറ്റുകൾ കണ്ടെത്തിയത്. ഏഴു പേജുള്ള ചോദ്യക്കടലാസിൽ പതിനെട്ടിലധികം അക്ഷരത്തെറ്റുകളാണുള്ളത്. ഉദ്യോഗസ്ഥരുടെ അനാസ്ഥയും ജാഗ്രതക്കുറവും ഒന്നുപോലെ പ്രകടമായ സംഭവത്തിൽ കോടതിയെ സമീപിക്കാൻ രക്ഷിതാക്കൾ ഒരുങ്ങിയിരിക്കവേയാണ് ഈ വിഷയത്തിൽ മന്ത്രിയുടെ ഇടപെട്ടത്.
STORY HIGHLIGHT: kerala higher secondary exam error