വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച് കഞ്ചാവ് എത്തിച്ചുനല്‍കുന്ന മധ്യവയസ്കന് പിടിയില്‍. മുപ്പത്തടം എരമം പുതുവല്‍പ്പറമ്പ് വീട്ടില്‍ മജീദിനെയാണ് പോലീസ് പിടികൂടിയത്. വിവിധ പൊതികളിലായി സൂക്ഷിച്ച ഒമ്പതരഗ്രാം കഞ്ചാവ് ഇയാളില്‍നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്. കഞ്ചാവ് ചെറുപൊതികളിലാക്കി വിദ്യാര്‍ത്ഥികള്‍ക്കിടയിലായിരുന്നു വില്‍പ്പന.
പാനായിക്കുളം മേഖലയില്‍ ഇയാള്‍ സ്ഥിരമായി കഞ്ചാവ് കൊണ്ടുനടന്ന വില്‍പ്പന നടത്തുന്നുണ്ടെന്ന വിവരത്തെതുടര്‍ന്നാണ് പോലീസ് പരിശോധന നടത്തിയത്.
STORY HIGHLIGHT: cannabis man arrest