പൃഥ്വിരാജ് കുമാരൻ സംവിധാനം ചെയ്ത മോഹൻലാൽ നായകനായി എത്തുന്ന എമ്പുരാൻ എന്ന സിനിമ 27ആം തീയതി റിലീസിന് ഒരുങ്ങുകയാണ്. പാൻ ഇന്ത്യൻ ലെവലിലാണ് ഈ ചിത്രം ഇറങ്ങുന്നത് അതുകൊണ്ടുതന്നെ അന്യഭാഷകളിലും ചിത്രത്തിന് പ്രമോഷനും അഭിമുഖങ്ങളും ഉണ്ട്. ഇതിനോടകം തന്നെ പല പ്രമോഷൻ അഭിമുഖങ്ങളും വൈറലായി മാറുകയും ചെയ്തു അത്തരത്തിൽ തമിഴ് ഫുഡ് ബ്ലോഗർ ആയ ഇർഫാൻ മോഹൻലാലും പൃഥ്വിരാജ് നൽകിയ ഒരു അഭിമുഖമാണ് ഇപ്പോൾ വൈറലായി മാറുന്നത്
മലയാളത്തിൽ ഇതുവരെയും ഒരു അവതാരകരുടെ അടുത്തു ഇരിക്കാത്തത് പോലെ വളരെ ഫ്രീയായി സന്തോഷത്തോടെ ഇരിക്കുന്ന മോഹൻലാലിനെയാണ് ഈ ഒരു അഭിമുഖത്തിൽ കാണാൻ സാധിക്കുന്നത് അദ്ദേഹം അദ്ദേഹത്തിന്റെ കംഫർട്ടബിൾ സ്പേസിലാണ് ഇരിക്കുന്നത് എന്ന് പലരും കമന്റുകളിലൂടെ പറയുന്നുണ്ട് പൃഥ്വിരാജിനെ കളിയാക്കിയും അവതാരകനെ റോസ്റ്റ് ചെയ്ത് ഒക്കെ നന്നായി എൻജോയ് ചെയ്തു തന്നെയാണ് ഈ ഒരു അഭിമുഖത്തിൽ മോഹൻലാൽ എത്തുന്നത് നിമിഷനേരം കൊണ്ട് തന്നെ മില്യൻ ആരാധകരാണ് ഈ ഒരു വീഡിയോയ്ക്ക് വന്നത്
വീഡിയോയുടെ താഴെ കൂടുതലും എത്തുന്നത് മലയാളികളുടെ കമന്റ് തന്നെയാണ് മലയാളത്തിലെ പല മാധ്യമപ്രവർത്തകരും ഇർഫാന്റെ അഭിമുഖം കാണണമെന്നും മോഹൻലാൽ എത്ര സന്തോഷത്തോടെയാണ് ഈ ഒരു അഭിമുഖത്തിൽ ഇരിക്കുന്നത് എന്നും പലരും ചോദിക്കുന്നുണ്ട് അതേസമയം കേരളത്തിലുള്ള ഒരു അഭിമുഖത്തിൽ എങ്കിലും ഇത്രയും സന്തോഷത്തോടെ മോഹൻലാൽ ഇരുന്നിട്ടുണ്ടോ എന്നും അത് ഇവിടുത്തെ അവതാരകർ ചർച്ച ചെയ്യേണ്ട കാര്യമാണ് എന്ന് നിങ്ങളുടെ ചോദ്യങ്ങളും രീതികളും തന്നെയാണ് ഒരു സൂപ്പർ താരത്തെ ഇത്രയും സന്തോഷത്തോടെ അന്യ നാട്ടിൽ കാണാനുള്ള കാരണം എന്നും പലരും കമന്റുകളിലൂടെ അറിയിക്കുന്നു