എംബിഎ വിദ്യാർത്ഥിനിയായ 24കാരിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. പഠനം പൂർത്തിയാക്കിയ ശേഷം ഇന്റേൺഷിപ്പ് ചെയ്യുന്ന യുവതിയെയാണ് താമസിക്കുന്ന മുറിയ്ക്കുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. മൂന്ന് മാസം മുമ്പാണ് യുവതി ജോലി അന്വേഷിച്ച് ബെലഗാവിയിലെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
മുറിയിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. മുറിയിൽ പരിശോധന നടത്തിയ പോലീസ് സംഘം ഏഴ് വസ്തുക്കൾ ശേഖരിച്ച് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും അവയുടെ ഫലം അന്വേഷണത്തിൽ നിർണായകമായിരിക്കും. വിദ്യാർത്ഥിനിയുടെ അമ്മയും പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
STORY HIGHLIGGHT: mba internee found dead inside her room