India

പൊട്ടിയ ബലൂൺ കഷ്ണം തൊണ്ടയിൽ കുടുങ്ങി എട്ട് വയസുകാരി മരിച്ചു – 8 year old girl dies

സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി നേരത്തെ തന്നെ മരിച്ചതായി ഡോക്ടർ സ്ഥിരീകരിച്ചു

മഹാരാഷ്ട്രയിലെ ധൂലിലുള്ള യശ്വന്ത് നഗറിൽ ബലൂൺ വീർപ്പിക്കുന്നതിനിടെ പൊട്ടിയ കഷ്ണം തൊണ്ടയിൽ കുടുങ്ങി എട്ട് വയസുകാരിക്ക് ദാരുണാന്ത്യം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടി ബലൂൺ വീർപ്പിക്കാൻ ശ്രമിക്കവെ ബലൂൺ പൊട്ടുകയായിരുന്നു. വീട്ടിലുണ്ടായിരുന്നവർ ഉടൻ തന്നെ കുട്ടിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി നേരത്തെ തന്നെ മരിച്ചതായി ഡോക്ടർ സ്ഥിരീകരിച്ചു.

പൊട്ടിയ ബലൂൺ കഷണങ്ങൾ കുട്ടിയുടെ ശ്വാസനാളത്തിൽ കുരുങ്ങി ശ്വാസം തടസം അനുഭവപ്പെട്ടു. കുട്ടിയ്ക്ക് ശ്വാസമെടുക്കാൻ കഴിയുന്നില്ലെന്ന് മനസിലാക്കിയ വീട്ടിലുണ്ടായിരുന്നവർ ആശുത്രിയിൽ എത്തിക്കുകയായിരുന്നു.

STORY HIGHLIGHT: 8 year old girl dies