World

ശക്തമായ ഭൂകമ്പത്തില്‍ മരണം 1000 കടന്നു; മരണസംഖ്യ 10,000 കവിയാന്‍ സാധ്യത – Myanmar-Thailand earthquake

പ്രാദേശികസമയം ഉച്ചയ്ക്ക് 12.50-ഓടെയാണ് ഭൂചലനമുണ്ടായത്

മ്യാന്‍മാറിലും തായ്‌ലാന്‍ഡിലും ഉണ്ടായ കനത്ത ഭൂകമ്പത്തില്‍ മരണം 1000 കടന്നു. തായ്ലന്‍ഡില്‍ ഭൂകമ്പത്തില്‍ 10 പേര്‍ മരിച്ചു. മ്യാന്‍മാറിൽ മരണസംഖ്യ 1,000 കവിഞ്ഞതായി സൈനിക ഭരണകൂടം പ്രസ്താവനയിലൂടെ അറിയിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 1,002 ആയി ഉയര്‍ന്നു. 2,376 പേര്‍ക്ക് പരിക്കേറ്റതായും ബര്‍മീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇരുരാജ്യങ്ങളിലും രക്ഷാദൗത്യം തുടരുകയാണ്.

തായ്ലന്‍ഡിലെ ബാങ്കോക്കിൽ ചതുചാക്ക് മാര്‍ക്കറ്റിന് സമീപം നിര്‍മ്മാണത്തിലിരുന്ന ഒരു ബഹുനില കെട്ടിടം തകര്‍ന്നാണ് മരണം. നൂറോളം തൊഴിലാളികള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ്. എന്നാൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ കനത്ത ആള്‍നാശവും വ്യാപകമായ നാശനഷ്ടങ്ങളും ഉണ്ടായേക്കാമെന്നും മരണസംഖ്യ 10,000 കവിയാന്‍ സാധ്യതയുണ്ടെന്നും യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേ മുന്നറിയിപ്പ് നല്‍കി.

കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചിലും ശക്തമാക്കിയിട്ടുണ്ട്. പ്രാദേശികസമയം ഉച്ചയ്ക്ക് 12.50-ഓടെയാണ് ഭൂചലനമുണ്ടായത്. 6.8 ത്രീവ്രത രേഖപ്പെടുത്തിയതുള്‍പ്പെടെ ആറ് തുടര്‍ചലനങ്ങളുമുണ്ടായി. തലസ്ഥാനമായ നയ്പിഡോ ഉള്‍പ്പെടെ മ്യാന്‍മാറിലെ ആറ് പ്രവിശ്യകളില്‍ പട്ടാളഭരണകൂടം ദുരന്തകാല അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

STORY HIGHLIGHT: Myanmar-Thailand earthquake

Latest News