കൊച്ചി നഗരത്തിൽ ഓട്ടോ റിക്ഷയിൽനിന്ന് 2 കോടി രൂപ പിടികൂടി. സംഭവത്തിൽ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തമിഴ്നാട് സ്വദേശിയായ രാജഗോപാൽ, തമിഴ്നാട് സ്വദേശിയായ മറ്റൊരാൾ, ബിഹാർ സ്വദേശി സബിഷ് അഹമ്മദ് എന്നിവരെയാണ് ഹാർബർ പോലീസ് കസ്റ്റഡിയിലെടുത്തത്. പണത്തിന്റെ ഉറവിടം സംബന്ധിച്ച് വ്യക്തത ലഭിക്കാൻ ഇവരെ വിശദമായി ചോദ്യം ചെയ്യണമെന്ന് പോലീസ് അറിയിച്ചു. ബാഗിൽ 2 കോടി രൂപയിലധികം ഉള്ളതായാണ് സൂചന.
വാഹന പരിശോധനയ്ക്കിടെയാണ് പണവുമായി വന്ന ഓട്ടോറിക്ഷ പോലീസ് പിടികൂടിയത്. കൊച്ചി വെല്ലിങ്ടൻ ഐലന്റിനടുത്ത് ബിഒടി പാലത്തിനു സമീപമുള്ള വോക് വേയിൽ നിർത്തിയിട്ടിരുന്ന ഓട്ടോയിൽ ഇരുന്നിരുന്ന രണ്ടുപേർ പോലീസിനെ കണ്ട് പരുങ്ങുന്നതു കണ്ടാണ് വാഹനം പരിശോധിക്കുന്നതും പണം കണ്ടെത്തുന്നതും.
മറ്റൊരാൾക്കു കൊടുക്കാനായി നഗരത്തിലെ വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ ഉടമ കൊടുത്തുവിട്ട പണമാണെ കസ്റ്റഡിയിലുള്ളവർ പറഞ്ഞിരിക്കുന്നതെന്നാണ് വിവരം. പണത്തിന്റെ സ്രോതസ്സ് എവിടെ നിന്നാണെന്നു ഇതുവരെ വ്യക്തമല്ല.
STORY HIGHLIGHT: two crore rupees seized