പ്രത്യേകിച്ച് മുന്നൊരുക്കങ്ങൾ ഒന്നുമില്ലാതെ സൊമാറ്റോയിൽ നിന്നും 600 അധികം ആളുകളെ പറഞ്ഞു വിട്ടിരിക്കുകയാണ്. ആർട്ടിഫിഷൽ ഇന്റലിജൻസ് സംവിധാനം നടപ്പിലാക്കിയതാണ് പലരുടെയും ജോലി പോകുവാനുള്ള കാരണം എന്നാണ് പുറത്ത് വരുന്നത്. മനുഷ്യ ഇടപെടൽ ഇല്ലാതെ 80 ശതമാനം അന്വേഷണങ്ങളും കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ സാധിക്കുന്ന പുതിയൊരു എ ഐ അധിഷ്ഠിത പ്ലാറ്റ്ഫോം സൊമാറ്റോ ആരംഭിച്ചിരുന്നു.
ഇതിന്റെ മുന്നോടിയാണ് ഇപ്പോൾ 600 ഓളം ജീവനക്കാരെ ഒരു അറിയിപ്പുമില്ലാതെ പറഞ്ഞു വിട്ടതെന്നാണ് പുറത്തുവരുന്ന വാർത്തകളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്. ലാഭം കുറഞ്ഞതും പിരിച്ചുവിടലിന് പ്രേരിപ്പിച്ചിട്ടുള്ള ഒരു ഘടകമാണെന്ന് പുറത്തുവരുന്ന വൃത്തങ്ങളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നു പുറത്താക്കിയ പലരും സോഷ്യൽ മീഡിയയിൽ ഈ വിഷയത്തെക്കുറിച്ചുള്ള കുറിപ്പുകൾ പങ്കുവെക്കുകയാണ് ചെയ്തത്