സാമ്പത്തിക പ്രതിസന്ധിക്കിടയിൽ ഇഎംഎസ് സ്മൃതി വിഭാഗം സജ്ജീകരിക്കാൻ പണം അനുവദിച്ച് സർക്കാർ. ആദ്യഗഡുവായി 45 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. മാര്‍ച്ച് 19നാണ് ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്. പദ്ധതിച്ചെലവ് 82.56 ലക്ഷം രൂപയായിട്ടാണ് നിശ്ചയിച്ചിരുന്നത്. ഇപ്പോഴത് 2.25 കോടിയായി വര്‍ധിച്ചിട്ടുണ്ട്.
ഇഎംഎസിന്റെ രാഷ്ട്രീയ ജീവിതത്തിലെ എല്ലാ പ്രധാന സംഭവങ്ങളും രേഖകളുമെല്ലാം സ്മൃതി വിഭാഗത്തിലുണ്ടാകും. 7 ലക്ഷം രൂപ മുടക്കി നിര്‍മിച്ച കുട്ടികളുടെ ലൈബ്രറി പൊളിച്ചു മാറ്റിയാണ് ഇഎംഎസ് സ്മൃതി നിര്‍മിക്കുന്നത്.
STORY HIGHLIGHT: kerala govt allocates rs 45 lakh for ems memorial