വഖഫ് ഭേദഗതി ബില്ലിനെ പാര്‍ട്ടി പിന്തുണച്ചതില്‍ പ്രതിഷേധിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജനതാദള്‍ (യുണൈറ്റഡ്) പാര്‍ട്ടിയില്‍ നിന്ന് രണ്ട് നേതാക്കള്‍ രാജിവെച്ചു. ജെഡിയു ന്യൂനപക്ഷ വിഭാഗം തലവനായ മുഹമ്മദ് അഷറഫ് അന്‍സാരി, മുഹമ്മദ് ഖാസിം അന്‍സാരി എന്നിവരാണ് രാജിവെച്ചത്.
വഖഫ് ബില്‍ ഇന്ത്യന്‍ മുസ്ലിംകള്‍ക്ക് എതിരാണ്. ഞങ്ങള്‍ക്ക് ഇത് ഒരു സാഹചര്യത്തിലും സ്വീകരിക്കാനാവില്ല. ഈ ബില്‍ ഭരണഘടനയുടെ പല അടിസ്ഥാന അവകാശങ്ങളും ലംഘിക്കുന്നു. ഈ ബില്ലിലൂടെ ഇന്ത്യന്‍ മുസ്ലിംങ്ങളെ അപമാനിക്കുകയും അവഹേളിക്കുകയും ചെയ്യുന്നു. ഖാസിം അന്‍സാരിയും.
ജെഡി(യു)ന്റെ നിലപാട് ലക്ഷക്കണക്കിന് മുസ്ലിംങ്ങളെയും ഞങ്ങളെപ്പോലുള്ള പ്രവര്‍ത്തകരെയും ആഴത്തില്‍ വേദനിപ്പിച്ചിരിക്കുന്നു. വഖഫ് ബില്‍ ഇന്ത്യന്‍ മുസ്ലിംകള്‍ക്ക് എതിരാണെന്നും. ലോക്‌സഭയില്‍ ലല്ലന്‍ സിംഗ് ഈ ബില്ലിനെ പിന്തുണച്ച് നടത്തിയ പ്രസംഗത്തിന്റെ രീതിയും ശൈലിയും ഞങ്ങളെ വളരെ ദുഃഖിതരാക്കി എന്നും. അഷ്‌റഫ് അന്‍സാരിയും രാജി കത്തിൽ വ്യക്തമാക്കി.
മണിക്കൂറുകൾ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിൽ 232-നെതിരെ 288 വോട്ടുകള്‍ക്കാണ് ബില്‍ ലോക്സഭ കടന്നത്.
STORY HIGHLIGHT: JDU Leaders Quit Over Party’s Support To Waqf Bill