പാര്‍ലമെന്റ് പാസാക്കിയ വഖഫ് ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് കോണ്‍ഗ്രസ്. ബില്‍ രാഷ്ട്രപതിയുടെ അനുമതി കാത്തിരിക്കവെയാണ് കോണ്‍ഗ്രസ് എംപി കോടതിയെ സമീപിച്ചിരിക്കുന്നത്. ബിഹാറില്‍നിന്നുള്ള കോണ്‍ഗ്രസ് എംപി മുഹമ്മദ് ജാവേദ് ആണ് ബില്ലിനെതിരെ പരമോന്നത കോടതിയെ സമീപിച്ചത്. ബില്‍ പരിഗണിച്ച ജെപിസി അംഗമായിരുന്നു മുഹമ്മദ് ജാവേദ്.
ഭേദഗതികള്‍ ഭരണഘടനയുടെ വകുപ്പുകളുടെ ലംഘനമാണെന്നും, ബില്‍ മൗലികാവകാശങ്ങള്‍ ലംഘിക്കുന്നുവെന്നും ഹര്‍ജിയില്‍ പരാമർശിക്കുന്നു. ഇതേ വിഷയം ഉന്നയിച്ച് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസിയും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. കൂടുതല്‍ പാര്‍ട്ടികള്‍ ബില്ലിനെതിരെ കോടതിയെ സമീപിക്കുമെന്നും മുഹമ്മദ് ജാവേദ് പറഞ്ഞു.
STORY HIGHLIGHT: congress mp challenges waqf bill