Kerala

കെ ദീപക് തൊടുപുഴ നഗരസഭ ചെയർമാൻ | K Deepak

ഇടുക്കി: ന​ഗരസഭയുടെ പ്രവർത്തനങ്ങൾ നല്ല രീതിയിൽ കൊണ്ട് പോകുമെന്ന് തൊടുപുഴ നഗരസഭാ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട കെ ദീപക്. ചുരുങ്ങിയ സമയമാണ് തനിക്ക് മുന്നിലുള്ളതെന്നും തന്റെ പേര് നിർദേശിച്ചത് യുഡിഎഫ് നേതൃത്വമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഗര്‍ഭഛിദ്രത്തിന് വ്യാജ രേഖയുണ്ടാക്കി; ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ സുകാന്തിനെതിരെ കൂടുതല്‍ തെളിവുകള്‍ ശനിയാഴ്ചയായിരുന്നു തൊടുപുഴ നഗരസഭ ചെയര്‍മാന്‍ തിരഞ്ഞെടുപ്പ് നടന്നത്. നഗരസഭ ചെയർപേഴ്സണായിരുന്ന സിപിഐഎം അംഗം സബീന ബിഞ്ചുവിനെ അവിശ്വാസത്തിലൂടെ പുറത്താക്കിയതോടെയാണ് പുതിയ ചെയര്‍മാനായുള്ള തിരഞ്ഞെടുപ്പ് നടന്നത്.

ജില്ലയിലെ യുഡിഎഫിലെ പ്രശ്‌നങ്ങള്‍ മൂലം സംസ്ഥാന നേതൃത്വമാണ് ഇത്തവണ കെ ദീപക്കിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്.