കുടുംബ വഴക്കിനെ തുടര്‍ന്ന് അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ മകന് നാല് വര്‍ഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് തൃശൂര്‍ പ്രിന്‍സിപ്പല്‍ അസി.സെഷന്‍സ് ജഡ്ജ്. കിഴക്കേചോലയില്‍ അജിത്തിനാണ് കോടതി വിവിധ വകുപ്പുകളിലായി നാല് വര്‍ഷം തടവും 25,000 രൂപ പിഴയും വിധിച്ചിരിക്കുന്നത്. പിഴ അടക്കാൻ കഴിഞ്ഞില്ലെങ്കിൽ ഒരു മാസം അധിക തടവ് അനുഭവിക്കേണ്ടി വരും. 2019 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
വീട് പണിക്കു വേണ്ടി കൊടുത്ത പണം വീട്ടുകാരില്‍ നിന്നും തിരിച്ചു കിട്ടിയില്ല എന്ന് പറഞ്ഞ് പ്രതി അച്ഛനും അമ്മയും താമസിക്കുന്ന കുടുംബ വീട്ടിലേക്ക് വെട്ടുകത്തിയുമായി അതിക്രമിച്ചു കയറി ആക്രമണം നടത്തുകയായിരുന്നു. അമ്മയുടെ കഴുത്തിനു നേരെ വാള് വീശിയപ്പോൾ തടയാന്‍ ശ്രമിച്ച അമ്മയുടെ കൈപ്പത്തിക്ക് പരുക്കേല്‍ക്കുകയായിരുന്നു.
STORY HIGHLIGHT: son stabs mother