India

വഖഫ് ഭേദ​ഗതി നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ; വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര സർക്കാർ – wakf act 2025

നിയമം സ്റ്റേ ചെയ്യരുതെന്ന് സുപ്രീം കോടതിയിൽ ആവശ്യപ്പെടാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുണ്ട്

വഖഫ് ഭേദ​ഗതി നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ. ഇതു സംബന്ധിച്ച് കേന്ദ്ര സർക്കാർ വിജ്ഞാപനം പുറത്തിറക്കി. പാർലമെന്റ് പാസ്സാക്കിയ വഖഫ് ഭേദഗതി നിയമത്തിനെതിരായ സുപ്രിംകോടതി പരിഗണിക്കാനിരിക്കെയാണ് നിയമം പ്രാബല്യത്തിലാക്കി വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. കൂടാതെ നിയമം സ്റ്റേ ചെയ്യരുതെന്ന് സുപ്രീം കോടതിയിൽ ആവശ്യപ്പെടാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

നിയമം നടപ്പാക്കുന്നതിനുള്ള ചട്ടങ്ങൾ ഉടൻ രൂപികരിക്കുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. 16 ആം തീയതിയാണ് വഖഫ് ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള വിവിധ ഹർജികൾ സുപ്രീം കോടതി പരിഗണിക്കുന്നത്. കേസിൽ സുപ്രീം കോടതിയിൽ കേന്ദ്രം തടസ്സ ഹർജി ഫയൽ ചെയ്തു. കേന്ദ്രത്തിന്റെ വാദം കേൾക്കാതെ തീരുമാനം എടുക്കരുതെന്നാണ് തടസ ഹരജിയിലെ പ്രധാന ആവശ്യം.

STORY HIGHLIGHT: wakf act 2025