മൂവാറ്റുപുഴ ലഹരി കേസിൽ സിനിമ മേഖല കേന്ദ്രീകരിച്ചും അന്വേഷണം. സിനിമാ മേഖലയിലെ പലർക്കും ലഹരി കൈമാറി എന്ന രണ്ടാം പ്രതി ഹരീഷ് മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം സിനിമ മേഖലയിലേക്കും വ്യാപിപ്പിക്കാൻ എക്സൈസ് ഒരുങ്ങുന്നത്. രണ്ടാംപ്രതി ഹരിഷ് സിനിമ മേഖലയിൽ ക്യാമറാമാനായി ജോലി ചെയ്യുന്ന ആളാണെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് എംഡിഎംഐ, കഞ്ചാവ് തുടങ്ങിയ ലഹരിപദാർത്ഥങ്ങളുമായി മൂന്ന് യുവാക്കൾ പോലീസ് പിടിയിലായത്. മൂവാറ്റുപുഴ സ്വദേശികളായ ശാലിൻ ഷാജി, ഹരീഷ്, സജിൻ എന്നിവരെയാണ് എക്സൈസ് പിടികൂടിയിരുന്നത്. വിദ്യാർത്ഥികൾക്കും സിനിമ രംഗത്തുള്ളവർക്കും വിതരണം ചെയ്യാൻ വേണ്ടിയാണ് ലഹരി കൊണ്ടുവന്നതെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. കൂടാതെ പ്രതികൾ സഞ്ചരിച്ച കാറിൽ നിന്നും തോക്കും കണ്ടെത്തിയിരുന്നു. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ലഹരിക്കേസിൽ അന്വേഷണം സിനിമാ മേഖലയിലേക്കും നീങ്ങുന്നത്.
STORY HIGHLIGHT: cannabis