ആനക്കാര്യം പറയുമ്പോള്‍ ആരും നിസ്സാരമായി കാണരുത്. കാരണം, കേരളത്തിലെ കാടുകളിലെ ആനകള്‍ വല്ലാത്ത ശൗര്യം കാട്ടുന്നുണ്ട്. ഇതിന്റെ ഫലമായി ആദിവാസികള്‍ അടക്കമുള്ളവരുടെ ജീവനുകള്‍ നിരന്തരം എടുക്കപ്പെടുന്നുമുണ്ട്. നാട്ടിലൊരാള്‍ മരിച്ചാല്‍, പ്രത്യേകിച്ച് രാഷ്ട്രീയ കൊലപാതകമാണെങ്കില്‍ എന്തൊക്കെ നടപടികളായിരിക്കും സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും എടുക്കുകയെന്ന് ചിന്തിച്ചു നോക്കൂ. എന്നാല്‍, മൃഗങ്ങലും മനുഷ്യരും തമ്മിലുള്ള സംഘട്ടനങ്ങളില്‍ മരണപ്പെടുന്ന മനുഷ്യരുടെ പേരില്‍ എന്താണ് നടക്കുന്നത്. ഈ വ്യത്യാസം ആയും ആട്ടിന്‍കുട്ടിയും തമ്മിലുള്ള അന്തരമുണ്ടെന്നു പറയാതെ വയ്യ.
ചോദിക്കാനും പറയാനും ആളുണ്ടെങ്കില്‍ അവിടെ തീരുമാനങ്ങലുമുണ്ടാകും. എന്നാല്‍, ആരുമില്ലാത്തവര്‍ക്ക് തീരുമാനവുമില്ല, പരിഹാവുമുണ്ടാകില്ല. അതിരപ്പള്ളിയില്‍ മൂന്നുപേരെയാണ് ആയുടെ ആക്രമണത്തില്‍ നഷ്ടപ്പെട്ടത്. നഷ്ടപ്പെട്ടവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുണ്ടോ എന്ന് പ്രത്യേകം അന്വേഷിക്കേണ്ടതുണ്ട്. കാരണം, വോട്ടവകാശം ഉണ്ടെങ്കിലല്ലേ അന്വേഷിക്കൂ. അടുത്ത തെരഞ്ഞെടുപ്പിന് വോട്ടിടാന്‍ കുളിച്ചൊരുക്കി കൊണ്ടു വരേണ്ടതല്ലേ. കാടുകളെല്ലാം ക്രമം തെറ്റിയും കാലാവസ്ഥാ വ്യ്തിയാനത്തിന്റെ ഭാഗമായി ചൂടു കൂടിയും, മൃഗങ്ങള്‍ക്ക് ഭക്ഷണം കിട്ടാതെയുമൊക്കെ വലയുകയാണ്. ആനയും കടുവയും പുലിയും കരടിയുമൊക്കെ കാടിറങ്ങി നാട്ടിലെത്തുന്നു.
കിട്ടുന്നതെല്ലാം അവ തിന്നുന്നു. മനുഷ്യരെ ഉപദ്രവിക്കുന്നു. കാടും നാടും തമ്മിലുള്ള അതിരുകള്‍ മാഞ്ഞു പോയതാണ് ഇതിനു കാരണം. ഇത് പുനസ്ഥാപിക്കാനും, മനുഷ്യ മൃഗ സംഘര്‍ഷത്തിന് അയവു വരുത്താനും വനംവകുപ്പും വകുപ്പുമന്ത്രിയും എന്ത് ഇടപെടലാണ് നടത്തുന്നത്. അരിക്കൊമ്പനെന്ന ആയും ചക്കക്കൊമ്പന്‍ എന്ന ആയും മലയോര ജില്ലകളില്‍ നടത്തിയ പരാക്രമങ്ങളും ഒടുവില്‍ അതിനെ പിടിച്ചു കെട്ടാനെടുത്ത സമയവും, നിലപാടുകളും കേരളം കണ്ടതാണ്. ആനയാണോ യഥാര്‍ഥ പ്രശ്‌നം. അതാണ് പറയേണ്ടത്. കാടും, നാടും തമ്മിലുള്ള ബന്ധം തിരിക്കേണ്ടിടത്തൊക്കെ കൃത്യമായ ഇടപെടല്‍ വനംവകുപ്പു നടത്തിയിട്ടുണ്ടോ. ഫെന്‍സിംഗുകള്‍, അതിരുകള്‍ എന്നിവ തിരിച്ചിട്ടുണ്ടോ.
വനത്തിനുള്ളില്‍ മൃഗങ്ങള്‍ക്കാവശ്യമായ ഭക്ഷണവും വെള്ളവും ലഭിക്കാന്‍ വേണ്ടിയുള്ള നടപടികള്‍ എടുത്തിട്ടുണ്ടോ. ഇങ്ങനെയുള്ള ചോദ്യങ്ങളും മനുഷ്യരുടെ ആവാസ വ്യവസ്ഥയെ സംരക്ഷിക്കാനുള്ള ഇടപെടലുകള്‍ക്കും മരഫുടി പറയണം. രണ്ട് ദിവസത്തിനിടെ മൂന്ന് ജീവനകുള്‍ പൊലിഞ്ഞിട്ടും സര്‍ക്കാര്‍ നോക്കി നില്‍ക്കുന്നുവെന്ന ആരോപണം യാഥാര്‍ഥ്യമാണ്. സംഭവത്തില്‍ റിപ്പോര്‍ട്ട് തേടുക മാത്രമല്ല മന്ത്രി ചെയ്യേണ്ടതെന്ന് പ്രതിപക്ഷവും ആരോപിക്കുന്നു. വനാതിര്‍ത്തിയിലെ ജനങ്ങളെ വിധിക്ക് വിട്ടുകൊടുത്ത് സര്‍ക്കാര്‍ നിസംഗരായി നില്‍ക്കുകയാണ്. ആനകള്‍ കൂടുതലായി ഇറങ്ങുന്ന സ്ഥലങ്ങളില്‍ പ്രത്യേക സംഘത്തിന്റെ നിരീക്ഷണം ഉറപ്പാക്കി ജനങ്ങള്‍ക്ക് സംരക്ഷണം ഒരുക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം.
കാടിനുള്ളിലാണ് വന്യജീവി ആക്രമണം ഉണ്ടാകുന്നതെന്ന മന്ത്രിയുടെ സ്ഥിരം പല്ലവി പറയരുത്. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ രണ്ട് ആദിവാസികളാണ് ഇന്ന് കൊല്ലപ്പെട്ടത്. വനാവകാശ നിയമ പ്രകാരം കാട്ടിനുള്ളില്‍ ആദിവാസികള്‍ താമസിക്കുന്നുണ്ട്. അവര്‍ക്ക് സുരക്ഷ ഒരുക്കേണ്ടത് സര്‍ക്കാരാണ്. ദിവസവും വന്യജീവി ആക്രമണം ഉണ്ടാകുന്ന അസാധാരണ സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. യഥാര്‍ഥ പ്രശ്‌നത്തെ അഭിമുഖീകരിക്കാത്ത സര്‍ക്കാരും വനം വകുപ്പുമാണ് ഇതില്‍ ഒന്നാം പ്രതിയാകേണ്ടതെന്നും പ്രതിപക്ഷം ആരോപിക്കുന്നുണ്ട്.
ഈ വര്‍ഷം ഇതുവരെ 18 ജീവനുകളാണ് വന്യജീവി ആക്രമണത്തില്‍ പൊലിഞ്ഞത്. ഫെബ്രുവരി മാസത്തില്‍ ഒരാഴ്ചയില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടപ്പോള്‍ അടിയന്തര നടപടി ഉണ്ടാകുമെന്ന് വനം മന്ത്രി ഉറപ്പ് നല്‍കിയതാണ്. എന്നാല്‍ നടപടി മാത്രം ഉണ്ടായില്ല. മലയോര മേഖല ഒന്നാകെ ഭീതിയുടെ നിഴലില്‍ നില്‍ക്കുമ്പോള്‍ സര്‍ക്കാര്‍ നിസ്സംഗത പാലിക്കുന്നത് ശരിയല്ല. അതിരപ്പിള്ളിയിലെ കാട്ടാനക്കലി തീര്‍ത്തത് ‘മഞ്ഞക്കൊമ്പന്‍’ എന്ന ആനയാണ്. വാഴച്ചാല്‍ ശാസ്താപൂവം ഊരിലെ സതീഷ്, അംബിക എന്നിവരാണ് മരിച്ചത്. വഞ്ചിക്കടവില്‍ കുടില്‍കെട്ടി താമസിച്ച് വനവിഭവങ്ങള്‍ ശേഖരിക്കാന്‍ എത്തിയതായിരുന്നു ഇവര്‍. ഇന്നലെ രാത്രിയാണ് ആക്രമണമുണ്ടായത്.
കാട്ടാനക്കൂട്ടം പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു. ചിതറിയോടിയ ഇവരെ തുമ്പിക്കൈ കൊണ്ട് അടിച്ചുവീഴ്ത്തുകയായിരുന്നു എന്നാണ് വിവരം. അംബികയുടെ മൃതദേഹം പുഴയില്‍ നിന്നും സതീഷിന്റേത് പാറപ്പുറത്തു നിന്നുമാണ് കണ്ടെത്തിയത്. സംഘത്തില്‍ നാലു പേരുണ്ടായിരുന്നു. 24 മണിക്കൂറിനകം ഇതേ മേഖലയില്‍ മൂന്നുപേരുടെ ജീവനാണ് കാട്ടാന ആക്രമണത്തില്‍ പൊലിഞ്ഞത്. മലക്കപ്പാറയില്‍ ഇന്നലെ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നിരുന്നു. ഇതിന് പിന്നിലും മഞ്ഞക്കൊമ്പനാണോ എന്ന സംശയം വനംവകുപ്പിനുണ്ട്. അതിനിടെ രണ്ടു പേരെ മരിച്ച നിലയില്‍ കണ്ടെത്തിയെന്നും മരിച്ചത് എങ്ങനെ എന്നറിയാന്‍ കൂടുതല്‍ അന്വേഷണം വേണമെന്നും വനംവകുപ്പ് പറയുന്നത്.
മൂന്ന് ദിവസമായി ഇവര്‍ കാട്ടിനുള്ളില്‍ താമസിക്കുകയായിരുന്നു. അതിരപ്പിള്ളി പിക്‌നിക് സ്‌പോട്ടിന് സമീപത്തുവെച്ചാണ് ആക്രമണമുണ്ടായത്. കൊമ്പില്‍ മഞ്ഞനിറമുള്ളതിനാലാണ് ഇതിന് ‘മഞ്ഞക്കൊമ്പന്‍’ എന്ന പേര് വീണത്. ആന മദപ്പാടിലാണെന്നും സംശയമുണ്ടായിരുന്നു. അങ്ങനെയെങ്കില്‍ കൂടുതല്‍ അപകടങ്ങള്‍ സംഭവിക്കാനുള്ള സാധ്യതയുണ്ട്. കോതമംഗലത്ത് കാട്ടാന ആക്രമണത്തില്‍ ഇന്ദിര എന്ന കൊല്ലപ്പെട്ടത് വലിയ രാഷ്ട്രീയപ്പോരിന് വഴിവച്ചിരുന്നു.
കേരളത്തിലെ കാടുകള്‍ വിറപ്പിക്കുന്ന ചില ഒറ്റയാന്‍മാരുണ്ട്. അവരുടെ രീതികളും, ഭക്ഷണവും ആക്രമണവും കണ്ടിട്ട് ആദിവാസികള്‍ പേരിടും. അങ്ങനെ പേരിട്ടവരാണ് അരിക്കൊമ്പനും ചക്കക്കൊമ്പനും, മഞ്ഞക്കൊമ്പനുമൊക്കെ.
CONTENT HIGH LIGHTS;Is the elephant the problem?: When the yellow-horned elephant crosses the rice and jackfruit forests and conquers the forest; Elephants that refuse to let Minister Saseendran sit: Doubt whether he is the minister of animals or the minister of humans?