Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

തൃശൂര്‍ പൂരത്തിന് മതവിവാദ വെടിക്കെട്ടോ ?: പൂരത്തില്‍ മത ചിഹ്നങ്ങള്‍ പാടില്ലെന്ന് മന്ത്രി, മതപരമായ ചടങ്ങെന്ന് ബി.ജെ.പി നേതാവ്; കുരിശും ക്രിസ്തുവും ഇല്ലാതെ പെരുനാളാഘോഷിക്കുമോ ?; വാസവന് വിവരമില്ലെന്നും ബി. ഗോപാലകൃഷ്ണന്‍

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 5, 2025, 04:00 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കഴിഞ്ഞ തൃശൂര്‍ പൂരത്തിനാണ് സുരേഷ്‌ഗോപിയും എ.ഡി.ജി.പി അജിത്കുമാറുമൊക്കെ ഉള്‍പ്പെട്ട പൂരം കലക്കല്‍ നടന്നത്. അതിന്റെ അലയൊലികള്‍ ഇപ്പഴും അവസാനിച്ചിട്ടില്ല. അതിനിടയിലാണ് ദേവസ്വംമന്ത്രി വി.എന്‍. വാസവന്റെ പ്രസ്താവന വിവാദമായിരിക്കുന്നത്. തൃശൂര്‍ പൂരത്തില്‍ മത ചിഹ്നങ്ങള്‍ പാടില്ല എന്നാണ് മന്ത്രി പറഞ്ഞിരിക്കുന്നത്. ഇത് ഹിന്ദു മത വിശ്വാസികളെയാകെ വ്രണപ്പെടുത്തിയിട്ടുണ്ട്. ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണന്‍ ഇതിനെതിരേ ശക്തമായ നിലപാട് എടുത്ത് പ്രതികരിച്ചതോടെ വിഷയത്തിന് രാഷ്ട്രീയ നിറം വന്നിരിക്കുകയാണ്.

ദേവസ്വം മന്ത്രിക്ക് വിവരമില്ലാത്തതോ, ഹിന്ദുമത ആചാരങ്ങളെ കുറിച്ച് അരിവില്ലാത്തതു കൊണ്ടോ ആയിരിക്കാം ഇങ്ങനെ പറഞ്ഞതെന്നാണ് ഗോപാലകൃഷ്ണന്റെ പ്രതികരണം. അജ്ഞത കൊണ്ടണ് മന്ത്രി പറഞ്ഞതെങ്കില്‍ മാപ്പു പറയണണെന്നും അദ്ദേഹം പറയുന്നു. മാത്രമല്ല, മതാചാരമനാണ് തൃശൂര്‍ പൂരമെന്നും, അതില്‍ മത ചിഹ്നങ്ങള്‍ ഉപയോഗിക്കാതെ എങ്ങനെ ആഘോ,ിക്കാനാകുമെന്നും അദ്ദേഹം ചോദിക്കുന്നു. പുത്തന്‍പള്ളി പെരുനാളിന് കുരിശും ക്രിസ്തുവും ഇല്ലാതെ ആഘോഷിക്കണമെന്നും പറയുമോ മന്ത്രി. അങ്ങനെ പറഞ്ഞാല്‍ എന്തായിരിക്കും അവസ്ഥയെന്നും ഗോപാലകൃഷ്ണന്‍ ചോദിക്കുന്നു. ഇതോടെ തൃശൂര്‍ പൂരത്തിന് പൊട്ടുന്ന കദിനയ്‌ക്കൊപ്പം മത വിവാദ വെടിക്കെട്ടിനും തിരികൊളുത്തിയിരിക്കുകയാണ്.

  • ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണന്റെ വാക്കുകള്‍

” തൃശൂര്‍ പൂരത്തിന്റെ തുടക്കവും ഒടുക്കവും മതമാണ്. മതാചാര ഭാഗമായ ക്ഷേത്ര ഉത്സവത്തിന്റെ അവിഭാജ്യ ഘടകമാണ് പൂരങ്ങള്‍. തൃശൂര്‍ പൂരം തിരുവമ്പാടി ഭഗവതിയുടെയും പാറമേക്കാവ് ഭഗവതിയുടെയും ചൈതന്യത്തിന്റെ പരസ്പര പൂരകമായ മംഗള മുഹൂര്‍ത്തമാണ്. തൃശൂര്‍ പൂരം മത പരമായ ചടങ്ങാണ്. തൃശൂര്‍ പൂരത്തെ മതപരമായ ചടങ്ങല്ല എന്ന് ദുര്‍വ്യാഖ്യാനം ചെയ്ത്, തൃശൂര്‍ പൂരത്തെ ഹിന്ദുസമൂഹത്തില്‍ നിന്ന് ഹിന്ദു സാംസ്‌ക്കാരിക ക്ഷേത്ര ഉത്സവത്തില്‍ നിന്ന് മാറ്റിയെടുക്കാനുള്ള ഹിഡന്‍ അജണ്ടയുടെ ഭാഗമാണ് നിരീശ്വര വാദികളായ കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ പ്രതിനിധിയായ ദേവസ്വം മന്ത്രിയുടെ പ്രസ്താവന.

മന്ത്രി പറയുന്നത്, മതചിഹ്നങ്ങള്‍ പാടില്ല എന്നാണ്. മതചിഹ്നങ്ങള്‍ ഇല്ലെങ്കില്‍ തൃശൂര്‍ പൂരം ഉണ്ടാകില്ല. പുത്തന്‍പള്ളി പെരുനാളിന് കുരിശു പാടില്ല എന്നു പറയും പോലെയാണ്. പുത്തന്‍പള്ളി പെരുനാളില്‍ കുരിശും പാടില്ല, യേശുക്രിസ്തുവും പാടില്ല എന്നു പറഞ്ഞാല്‍ പിന്നെ പെരുനാളുണ്ടോ. അതുപോലെയാണ് വാസവന്റെ പ്രസ്താവന. ഒന്നുകില്‍ വാസവന് വിവരക്കേട്. അല്ലെങ്കില്‍ അദ്ദേഹത്തിന് തെറ്റു പറ്റിയതാകാം. തെറ്റു പറ്റുന്നത് തിരുത്താന്‍ മന്ത്രി തയ്യാറാകണം. കാരണം, ഇത് മന്ത്രിയുടെ സ്റ്റേറ്റ്‌മെന്റാണ്. ഇപ്രാവശ്യം തിരുത്തിയില്ലെങ്കില്‍ അടുത്ത പ്രാവശ്യം ഈ സ്റ്റേറ്റ്‌മെന്റ് വെച്ച് പലരും പലതരത്തിലുള്ള അവകാശ വാദങ്ങളും ഉന്നയിക്കും. അന്ന് പ്രതിഷേധിച്ചിട്ടില്ലല്ലോ, തിരുത്താന്‍ ആവശ്യപ്പെട്ടില്ലല്ലോ എന്നു പറയും. അതുകൊണ്ടാണ് പറയാന്‍ ആഗ്രഹിക്കുന്നത്.

മന്ത്രി വാസവന് തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ അത് തിരുത്തി അദ്ദേഹം മാപ്പു പറയണം. അതല്ല, എന്നുണ്ടെങ്കില്‍ വാസവന്‍ ദേവസ്വം മന്ത്രിയായിരിക്കാന്‍ യോഗ്യതയില്ല. മന്ത്രി വാസവന് മന്തിയായിരിക്കാന്‍ യോഗ്യത വേണമെങ്കില്‍ ക്ഷേത്ര ഉത്സവത്തെ കുറിച്ച്, ക്ഷേത്ര ആചാരത്തെ കുറിച്ച്, ക്ഷേത്ര സംസ്‌ക്കാരത്തെ കുറിച്ച് അറിയണം. തൃശൂര്‍ പൂരത്തില്‍ മതചിഹ്നം പാടില്ല എന്നു പറഞ്ഞാല്‍, പിന്നെ ഭഗവതിയുടെ കോലം എഴുന്നെള്ളിക്കാന്‍ പറ്റുമോ. ഒരു സാമാന്യ മര്യാദയില്ലേ. സാമാന്യ മര്യാദയുടെ അതിര്‍ത്തി ലംഘിച്ചുകൊണ്ടാണ് വാസവന്റെ പ്രസ്താവന. തൃശൂര്‍ പൂരത്തിന്റെ ചുമതലയുള്ള മന്ത്രി രാജനോട് ചോദിക്കാനുള്ളത്, രാജന്‍ ഈ അഭിപ്രായത്തെ അംഗീകരിക്കുന്നുണ്ടോ. മന്ത്രി പ്രസ്താവന പിന്‍വലിച്ചില്ലെങ്കില്‍, ആ പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നു എന്നാണ്. അങ്ങനെയെങ്കില്‍ റവന്യൂമന്ത്രി നിലപാട് വ്യക്തമാക്കണം.

തൃശൂര്‍ പൂരത്തിന്റെ ചുമതലയുള്ള മന്ത്രി പറയണം. വാസവന് തെറ്റു പറ്റിയെങ്കില്‍ വാസവന്‍ തിരുത്തണം അല്ലെങ്കില്‍ രാജന്‍ വാസവനെ തിരുത്തണം. ഇത് രണ്ടുമല്ലെങ്കില്‍ ഹിഡന്‍ അജണ്ടയാണ്. തൃശൂര്‍ പൂരം ക്ഷേത്രത്തില്‍ നിന്ന്, ക്ഷേത്ര ചൈതന്യത്തില്‍ നിന്ന്, ക്ഷേത്ര ഉത്സവത്തില്‍ നിന്ന്, ഹിന്ദു സമൂഹത്തില്‍ നിന്ന്, ക്ഷേത്ര സംസ്‌ക്കാരത്തില്‍ നിന്ന്, ഹിന്ദു മതത്തില്‍ നിന്ന് അടര്‍ത്തി മാറ്റാനുള്ള ഹിഡന്‍ അജണ്ടയുടെ ഭാഗമാണ് കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ചെയ്യുന്നത് എന്ന് വ്യക്തമാണ്. വാസവന്‍ ഇത് പിന്‍വലവിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. രാജന്‍ അത് തിരുത്തുമെന്നും പ്രതീക്ഷിക്കും. പക്ഷെ, വാസവന്‍ ഈ സ്റ്റേറ്റ്‌മെന്റില്‍ ഉറച്ചു നില്‍ക്കുകയാണെങ്കില്‍ ദേവസ്വം വകുപ്പില്‍ നിന്നും മാറ്റി നിര്‍ത്തണം.

അദ്ദേഹത്തിന് പറ്റിയത് വനംവകുപ്പാണ്. വന്യ ജീവികള്‍ നാട്ടിലിറങ്ങി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയാണ്. മന്ത്രിസഭയ്ക്ക് വന്യമൃഗങ്ങളുമായി സംസാരിച്ച് വന്യ മൃഗങ്ങളെ കാട്ടിലേക്ക് കയറ്റാന്‍ ഒരാളെ ആവശ്യമുണ്ട്. അതിന് പറ്റിയ ആള് വാസവനാണ്. കാരണം, ക്ഷേത്ര സംസ്‌ക്കാരവും, ക്ഷേത്ര ആചാരവും, ക്ഷേത്ര പാരമ്പര്യവും അറിയാത്ത ആള്‍ക്കാര്‍ ദേവസ്വം മന്ത്രിയായി ഇരിക്കരുത്. ഇക്കാര്യത്തില്‍ കൃത്യമായ നിലപാട് എടുത്തേപറ്റു ഇല്ലെങ്കില്‍ പ്രതിഷേദിക്കേണ്ടി വരുമെന്നും, ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണന്‍ പ്രതികരിക്കുന്നു.”

സമീപ ദിവസങ്ങളില്‍, പലയിടങ്ങളിലും നടന്ന ചെറുപൂരങ്ങളില്‍ നവോത്ഥാന നായകര്‍ എന്നുകാണിച്ച് ചില സംഘടനകളുടെയും നേതാക്കളുടെയും ചിത്രങ്ങള്‍ ആലേഘനം ചെയ്ത പോസ്റ്ററുകള്‍ ഉര്‍ത്തി കാട്ടിയിരുന്നു. കടയ്ക്കല്‍ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടത്തിയ ഗാനമേളയില്‍ ചെങ്കൊടിയും ചെഗുവേരയും വിുപ്ല ഗാനങ്ങളും പാടിയിരുന്നു. ഇതും വലിയ വിവാദങ്ങളിലേക്കു നയിച്ചു. ഇതു മനസ്സിലാക്കിയാണ് മന്ത്രിയുടെ പ്രസ്താവനയെന്നാണ് സൂചന. പക്ഷെ, അത് ശരിയായ നടപടിയായി വിശ്വാസികള്‍ക്ക് തോന്നണമെന്നില്ല. മതാചാരവും, മതാനുഷ്ഠാനങ്ങളും ഇല്ലാതെ എങ്ങനെ പൂരം നടക്കും. അതുകൊണ്ട് മന്ത്രി കുറച്ചു കൂടി ശ്രദ്ധയോടെ പറയണമായിരുന്നു എന്ന അഭിപ്രായം ഉയരുന്നുണ്ട്.

CONTENT HIGH LIGHTS; Religious controversy sparks firecrackers for Thrissur Pooram?: Minister says religious symbols should not be used in Pooram, BJP leader says it is a religious ceremony; Will the festival be celebrated without a cross and Christ?; B. Gopalakrishnan says Vasavan has no information

ReadAlso:

റാമിനെ രക്ഷിക്കാന്‍ ഏതറ്റം വരെയും പോകുന്ന പോലീസ്: അപമാന ഭാരത്താല്‍ ജീവനൊടുക്കിയ നിതിന്‍ രാജിന്റെ മരണത്തിന് വിലയില്ല; ജാതി നാടകങ്ങളുടെ അരങ്ങില്‍ ആശ്വാസമായത് കോടതിയുടെ വാക്കുകള്‍ മാത്രം

റഷ്യ-ഉക്രെയിന്‍ യുദ്ധം: ഇന്ത്യാക്കാരുടെ മരണം നാലായി ?; യുദ്ധം ഏതായാലും, ആരൊക്കെ തമ്മിലായാലും എതിര്‍ക്കപെടേണ്ടത് ?; മകൊല്ലപ്പെട്ടതില്‍ മലയാളിയും

പൊതിച്ചോറില്‍ തട്ടി ആരോഗ്യം ?: കമ്യൂണിറ്റി കിച്ചണുമായി മന്ത്രി, ബാനറിനു കീഴില്‍ പൊതിച്ചോര്‍ നല്‍കുമെന്ന് സംഘടനകള്‍; പെട്ടുപോയത് പാവപ്പെട്ട രോഗികളും കൂട്ടിരിപ്പുകാരും

സര്‍ക്കാര്‍ പ്ലീഡര്‍ നിയമനം: കോണ്‍ഗ്രസിലെ തര്‍ക്കം വലുതാകുന്നു; മുഖ്യമന്ത്രിക്കെതിരേ കെ.എസ്.യു; മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടു തുടങ്ങി

പവര്‍ കട്ട് തുടരും പക്ഷെ, ഫിഫ വേള്‍ഡ് കപ്പ് മത്സര സമയത്ത് വൈദ്യുതി മുടങ്ങില്ല: കരുണയോടെ കാക്കുന്ന കെ.എസ്.ഇ.ബി; ലോഡ് ഷെഡ്ഡിംഗ് മുന്‍കൂട്ടി അറിയിക്കില്ല ? കാരണം ഇതാണ് ?

Tags: THIRUVAMBADI POORAMMINISTER FOR DEWASWAMBJP LEADER B. GOPALAKRISHNANതൃശൂര്‍ പൂരത്തിന് മതവിവാദ വെടിക്കെട്ടോ ?പൂരത്തില്‍ മത ചിഹ്നങ്ങള്‍ പാടില്ലെന്ന് മന്ത്രിമതപരമായ ചടങ്ങെന്ന് ബി.ജെ.പി നേതാവ്ANWESHANAM NEWSകുരിശും ക്രിസ്തുവും ഇല്ലാതെ പെരുനാളാഘോഷിക്കുമോ ?;VN VASAVANവാസവന് വിവരമില്ലെന്നും ബി. ഗോപാലകൃഷ്ണന്‍Thrissur Pooram 2025PARAMEL KAVU POORAMSAMPLE VEDIKKETT

Latest News

സമരം ചോരയില്‍ മുങ്ങിയപ്പോള്‍ പ്രതികരിച്ച് പ്രധാനമന്ത്രി ?: കേസുകള്‍ പരിഗണിക്കാന്‍ അതിവേഗ കോടതികള്‍; യുവാക്കളുടെ ഭാവി തകര്‍ക്കുന്നവരെ വെറുതേ വിടില്ല

നിതിൻ രാജിന്റെ മരണം: എംകെ റാമിനെ അറസ്റ്റ് ചെയ്തതിലെ പോലീസ് വീഴ്ച; ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിക്ക് നോട്ടീസ് | Nitin Raj Death case: Police lapse in arrest of MK Ram; notice issued to Crime Branch DySP

‘കേരളത്തിലുള്‍പ്പെടെ ചോദ്യപേപ്പര്‍ ചോര്‍ന്നു, സര്‍ക്കാര്‍ സത്യം പുറത്തുകൊണ്ടുവരും,: രാഹുലിന് മറുപടിയുമായി ജെപി നദ്ദ | Union Minister Nadda questions Rahul Gandhi’s paper leak charges

‘സമരം തകർക്കാൻ BJP ഗുണ്ടകളെ അയയ്ക്കുന്നു: ചർച്ചകൾക്ക് കേന്ദ്ര മന്ത്രിമാരുടെ വസതിയിലേക്ക് പോകില്ല’; അഭിജിത്ത് ദീപ്കെ | CJP founder Abhijeet Dipke alleges that BJP is sending goons to sabotage the protest

കൃത്യമായ ആസൂത്രണം നടന്നു; തിങ്കളാഴ്ച ജന്തർ മന്തറിൽ എത്തിയത് 50,000 വരെ ആളുകൾ | 20 police teams to investigate the violence in CJP protest

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies