Kerala

ഇന്ത്യ-ആഫ്രിക്ക വ്യാപാരം ഇരട്ടിയാക്കുക എന്ന ലക്ഷ്യത്തോടെ ഡിപി വേള്‍ഡ് ഭാരത് ആഫ്രിക്ക സേതു പ്രഖ്യാപിച്ചു | DP World Bharath

കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും മാര്‍ഗനിര്‍ദേശപ്രകാരമാണ് ഈ സംരംഭം വികസിപ്പിക്കുന്നത്

കൊച്ചി- സ്മാര്‍ട്ട് എന്‍ഡ്-ടു-എന്‍ഡ് സപ്ലൈ ചെയിന്‍ സൊല്യൂഷനുകളുടെ പ്രമുഖ ആഗോള ദാതാവായ ഡിപി വേള്‍ഡ്, ഭാരത് ആഫ്രിക്ക സേതുവിന് തുടക്കം കുറിച്ചു. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും മാര്‍ഗനിര്‍ദേശപ്രകാരമാണ് ഈ സംരംഭം വികസിപ്പിക്കുന്നത്. ഈ പ്ലാറ്റ്‌ഫോം ഇന്ത്യന്‍ വ്യാപാരങ്ങള്‍ക്ക് വെയര്‍ഹൗസിംഗ്, വ്യാപാര ധനസഹായം, വിതരണ ശൃംഖലകള്‍ എന്നിവയിലേക്ക് പ്രവേശനം നല്‍കും. ഡിപി വേള്‍ഡിന് ഇതിനകം ശക്തമായ ലോജിസ്റ്റിക്‌സ് സാന്നിദ്ധ്യമുള്ള 53 ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് ഭാരത് ആഫ്രിക്ക സേതു ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് പ്രവേശനം സുഗമമാക്കും.

കയറ്റുമതി ധനസഹായം, മാര്‍ക്കറ്റിംഗ് & ബ്രാന്‍ഡിംഗ്, പാക്കേജിംഗ്, ലോജിസ്റ്റിക്‌സ്, ടെസ്റ്റിംഗ് & സര്‍ട്ടിഫിക്കേഷന്‍ സേവനങ്ങള്‍ തുടങ്ങിയ വ്യാപാര പിന്തുണാ സേവനങ്ങളിലേക്കുള്ള പ്രവേശനം എളുപ്പമാക്കുകയും പണമൊഴുക്ക് നിയന്ത്രണങ്ങള്‍ കുറയ്ക്കുകയും ചെയ്യും. കൂടാതെ, നിയന്ത്രണ പ്രക്രിയകള്‍, ലൈസന്‍സിംഗ് ആവശ്യകതകള്‍, സര്‍ക്കാര്‍ അംഗീകാരങ്ങള്‍ക്കായി അപേക്ഷിക്കല്‍ എന്നിവയും ഇത് എളുപ്പമാക്കും.

‘ഭാരത് ആഫ്രിക്ക സേതു’ ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് ആഫ്രിക്കയിലെ വിശാലമായ അവസരങ്ങളിലേക്കുള്ള വാതിലുകള്‍ തുറക്കുമെന്ന് വ്യാപാര സംരംഭത്തെക്കുറിച്ച് സംസാരിച്ച ഡിപി വേള്‍ഡിന്റെ ഗ്രൂപ്പ് ചെയര്‍മാനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ സുല്‍ത്താന്‍ അഹമ്മദ് ബിന്‍ സുലായം പറഞ്ഞു. ഡിപി വേള്‍ഡിന്റെ ആഫ്രിക്കയിലുടനീളമുള്ള വിപുലമായ പോര്‍ട്ട്ഫോളിയോയില്‍ 10 തുറമുഖങ്ങളും ടെര്‍മിനലുകളും, 3 സാമ്പത്തിക മേഖലകളും, 1.5+ ദശലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള 203 വെയര്‍ഹൗസുകളും, ചരക്ക് പ്രവര്‍ത്തനങ്ങള്‍, ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ്, മാര്‍ക്കറ്റ് ആക്സസ് ശേഷികള്‍ എന്നിവയില്‍ ആഴത്തിലുള്ള വൈദഗ്ധ്യവും ഉള്‍പ്പെടുന്നു. ഈ സേവനങ്ങള്‍ സംയോജിപ്പിക്കുന്നതിലൂടെ, ഡിപി വേള്‍ഡ് ഇന്ത്യന്‍ വ്യാപരങ്ങള്‍ക്ക് വിതരണ ശൃംഖല സൃഷ്ടിക്കുന്നതിലൂടെ ആഫ്രിക്കന്‍ വിപണിയില്‍ അഭിവൃദ്ധി പ്രാപിക്കാന്‍ സഹായിക്കുന്നു.

content highlight: DP World Bharath