Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News World

ലാളിത്യം കൊണ്ടും നിലപാട് കൊണ്ടും അതിശയിപ്പിച്ച ‘സ്വന്തം മാർപ്പാപ്പ’!!

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 21, 2025, 02:11 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

1,272 വര്‍ഷങ്ങള്‍ക്കു ശേഷമായിരുന്നു യൂറോപ്പിനു പുറത്തുനിന്ന് ഒരാള്‍ മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെടുന്നത്.ലാറ്റിന്‍ അമേരിക്കയില്‍ നിന്നുള്ള ആദ്യപാപ്പ, ജനകീയൻ വിശേഷണങ്ങൾ ഏറെയാണ് മാരിയയോ ബെര്‍ഗോളിയ എന്ന ഫ്രാൻസിസ് മാർപ്പാപ്പയ്ക്ക്.ബെനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പ സ്ഥാനത്യാഗം ചെയ്തതിനെ തുടർന്ന് 2013 മാർച്ച് 19 ന് ആണ് ഫ്രാൻസിസ് മാർപാപ്പ കത്തോലിക്കാസഭയുടെ 266-ാമത് പോപ്പായി സ്ഥാനമേറ്റത്.വിശുദ്ധ ഫ്രാൻസീസ് അസീസിയോടുള്ള ബഹുമാനാർത്ഥം ഫ്രാൻസിസ് എന്ന പേര് സ്വീകരിക്കുകയായിരുന്നു. ഈ പേര് ആദ്യമായിട്ടാണ് ഒരു മാർപ്പാപ്പ ഔദ്യോഗിക നാമമായി സ്വീകരിച്ചിരുന്നത്.സ്നേ​ഹ​ത്തി​ന്‍റെ​യും ഉ​പ​വി​യു​ടെ​യും പ്ര​വൃ​ത്തി​ക​ളാ​ൽ ര​ണ്ടാം ക്രി​സ്തു എ​ന്നു വി​ശേ​ഷി​പ്പി​ക്ക​പ്പെ​ട്ട വി​ശു​ദ്ധ​നാ​ണ് അ​സീ​സി​യി​ലെ ഫ്രാ​ൻ​സി​സ്. ഫ്രാ​ൻ​സി​സ് എ​ന്ന പേ​രു സ്വീ​ക​രി​ച്ച ആ​ദ്യ മാ​ർ​പാ​പ്പ​യു​മാ​യി​രു​ന്നു.
ഈ​ശോ​സ​ഭ​യി​ൽ നി​ന്നു​ള്ള പ്ര​ഥ​മ മാ​ർ​പാ​പ്പ​യും ആ​യി​രം വ​ർ​ഷ​ത്തി​നി​ട​യി​ലെ യൂ​റോ​പ്യ​ന​ല്ലാ​ത്ത പ്ര​ഥ​മ മാ​ർ​പാ​പ്പ​യു​മാ​യി​രു​ന്നു പോ​പ്പ് ഫ്രാ​ൻ​സി​സ്. അ​മേ​രി​ക്ക​ൻ ഭൂ​ഖ​ണ്ഡ​ത്തി​ൽ നി​ന്നു​ള്ള ആ​ദ്യ മാ​ർ​പാ​പ്പ കൂ​ടി​യാ​ണ്.
1936 ഡിസംബര്‍ 16ന് അര്‍ജന്റീനയിലെ ബ്യൂണസ് ഐറീസിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ജനിച്ചത്. ഇറ്റാലിയന്‍ കുടിയേറ്റ ദമ്പതികളുടെ മകനായ ഇദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര് ജോര്‍ജ് മരിയോ ബെര്‍ഗോളിയോ എന്നാണ്. ക്രൈസ്തവ ജനതയുടെ ആത്മീയ നേതാവു കൂടിയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ.കെമിക്കല്‍ ടെക്‌നീഷ്യനായി ബിരുദം പൂര്‍ത്തിയാക്കിയ അദ്ദേഹം വൈദികവൃത്തിയുടെ പാത തിരഞ്ഞെടുത്തു. പിന്നീട് വൈദിക പഠനത്തിനായി വില്ല ഡെവോട്ടോ സെമിനാരിയില്‍ പ്രവേശിച്ചു. 1958 മാര്‍ച്ച് 11ന് അദ്ദേഹം സൊസൈറ്റി ഓഫ് ജീസസ് നൊവിഷ്യേറ്റില്‍ പ്രവേശിച്ചു. 1963ല്‍ ചിലിയിലെ പഠനം പൂര്‍ത്തിയാക്കി അദ്ദേഹം അര്‍ജന്റീനയിലേക്ക് മടങ്ങി.

തിരിച്ചെത്തിയ അദ്ദേഹം 1964 മുതല്‍ 1965 വരെ സാന്റാ ഫെയിലെ ഇമാകുലേറ്റ് കണ്‍സെപ്ക്ഷന്‍ കോളേജില്‍ സാഹിത്യം, സൈക്കോളജി എന്നീ വിഷയങ്ങള്‍ പഠിപ്പിക്കാന്‍ തുടങ്ങി. 1966ല്‍ ബ്യൂണസ് ഐറീസിലെ കൊളിജിയോ ഡെല്‍ സാല്‍വറ്റോറില്‍ അധ്യാപകനായി ജോലി ചെയ്തു. 1967-70 കാലഘട്ടത്തിൽ അദ്ദേഹം തിയോളജി പഠിക്കുകയും സാന്‍ ജോസിലെ കൊളിജിയോയില്‍ നിന്ന് ബിരുദം നേടുകയും ചെയ്തു.1969 ഡിസംബര്‍ 13ന് അദ്ദേഹം ആര്‍ച്ച് ബിഷപ്പ് റാമോണ്‍ ജോസ് കാസ്റ്റെല്ലാനോയില്‍ നിന്ന് പൗരോഹിത്യം സ്വീകരിച്ചു. 1970-71 കാലങ്ങളിലായി വൈദികനായി പരിശീലനം നേടുകയും ചെയ്തു.

1973 ജൂലൈ 31ന് ജെസ്യൂട്ട് സഭയുടെ അര്‍ജന്റീനയിലെ പ്രൊവിഷ്യല്‍ ആയി അദ്ദേഹം നിയമിതനായി. പിന്നീട് ആറ് വര്‍ഷത്തോളം അദ്ദേഹം ഈ പദവിയില്‍ തുടര്‍ന്നു. പിന്നീട് അദ്ദേഹം അക്കാദമിക രംഗത്ത് തന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചു. 1980 മുതല്‍ 1986 വരെ അദ്ദേഹം സാന്‍ മിഗുവലില്‍ കൊളിജിയോ ഡി സാന്‍ ജോസിന്റെ റെക്ടറായും ഇടവക പുരോഹിതനായും സേവനമനുഷ്ടിച്ചു.
1986 മാര്‍ച്ചില്‍ ഡോക്ടറേറ്റ് ബിരുദം പൂര്‍ത്തിയാക്കാനായി അദ്ദേഹം ജര്‍മനിയിലേക്ക് പോയി. അതിന് ശേഷം ബ്യൂണസ് ഐറീസിലെ കൊളിജിയോ ഡെല്‍ സാല്‍വദോറിലേക്ക് അദ്ദേഹം നിയമിക്കപ്പെട്ടു. 1992 മെയ് 27ന് മെത്രാന്‍ പദവി സ്വീകരിച്ചു.

1993 ഡിസംബര്‍ 21ന് ഫ്‌ളോറസ് ഡിസ്ട്രിക്റ്റിന്റെ എപ്പിസ്‌കോപ്പല്‍ വികാരിയായി നിയമിതനായി. തൊട്ടുപിന്നാലെ അതിരൂപതയുടെ വികാരി ജനറല്‍ ഓഫീസിന്റെ ചുമതലയും അദ്ദേഹത്തിന് ലഭിച്ചു. 1997 ജൂണ്‍ 3ന് അദ്ദേഹത്തെ ബ്യൂണസ് ഐറീസിലെ കോഡ്ജൂറ്റര്‍ ആര്‍ച്ച് ബിഷപ്പായി ഉയര്‍ത്തി. 1998 ഫെബ്രുവരി 28ന് അദ്ദേഹത്തെ കര്‍ദിനാളായി നിയമിക്കുകയും ചെയ്തു.
2001 ഫെബ്രുവരി 21ന് റോമിലെ പള്ളിയായ സാന്‍ റോബര്‍ട്ടോ ബെല്ലാര്‍മിനോയുടെ പുരോഹിതനായി അദ്ദേഹം നിയമിക്കപ്പെട്ടു. അതേ വര്‍ഷം ഒക്ടോബറില്‍ എപ്പിസ്‌കോപ്പല്‍ മിനിസ്ട്രിയിലെ ബിഷപ്പുമാരുടെ സിനഡിന്റെ 10-ാമത് ഓര്‍ഡിനറി ജനറല്‍ അസംബ്ലിയുടെ ജനറല്‍ റിലേറ്ററായി അദ്ദേഹം നിയമിതനായി. 2005ല്‍ അര്‍ജന്റീനിയന്‍ ബിഷപ്പ്സ് കോണ്‍ഫറന്‍സിന്റെ പ്രസിഡന്റായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 2008-ല്‍ അദ്ദേഹം വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം മൂന്ന് വര്‍ഷം കൂടി ആ പദവിയില്‍ തുടര്‍ന്നു. 2013 മാര്‍ച്ച് 13-ന് 76-ആം വയസില്‍ അമേരിക്കയില്‍ നിന്നുള്ള ആദ്യത്തെ പോപ്പായി അദ്ദേഹം കോണ്‍ക്ലേവിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
ലൈഫ്: മൈ സ്റ്റോറി ത്രൂ ഹിസ്റ്ററി’ എന്ന ഫ്രാൻസിസ് മാ‍ർപാപ്പയുടെ ഓ‍ർമ്മപ്പുസ്തകം ഏറെ ശ്രദ്ധപിടിച്ച് പറ്റിയിരുന്നു. ഹാർപ്പർകോളിൻസ് പ്രസിദ്ധീകരിച്ച് ഈ പുസ്തകം തയ്യാറാക്കിയത് ഇറ്റാലിയൻ പത്രപ്രവർത്തകൻ ഫാബിയോ മാർഷെ റഗോണയായിരുന്നു.തൻ്റെ ജീവിതകാലത്ത് കടന്ന് പോയ ചരിത്രസംഭവങ്ങളുടെ ഓർമ്മകൾ പങ്കുവെയ്ക്കുന്നതാണ് ഈ പുസ്തകം.

അഭയാർത്ഥികൾക്കും കുടിയേറ്റക്കാർക്കും നൽകിയ പിന്തുണയിലൂടെയും ഫ്രാൻസിസ് മാർപാപ്പ ലോകത്തിൻ്റെ ആദരവ് പിടിച്ചുപറ്റി. ലാറ്റിനമേരിക്കയിലെ വിമോചന പോരാട്ടങ്ങളോട് അനുഭാവം പ്രകടിപ്പിച്ച മാർപാപ്പയുടെ സമീപനവും ഏറെ ചർച്ചയായിരുന്നു. ദരിദ്രരോടുള്ള അദ്ദേഹത്തിൻ്റെ ഉത്കണ്ഠ ശ്രദ്ധേയമായിരുന്നു. വത്തിക്കാൻ പ്ലാസയെ ഭവനരഹിതരുടെ അഭയകേന്ദ്രമാക്കി അദ്ദേഹം മാറ്റി. അവരെ “തെരുവിലെ പ്രഭുക്കന്മാർ” എന്ന് അദ്ദേഹം വിളിച്ചു. ഈസ്റ്ററിന് മുമ്പുള്ള വ്യാഴാഴ്ച പരമ്പരാഗത കാൽകഴുകൽ ചടങ്ങിൽ അദ്ദേഹം കുടിയേറ്റക്കാരുടെയും തടവുകാരുടെയും പാദങ്ങൾ കഴുകിയും മാ‍ർപാപ്പ ശ്രദ്ധേയനായി. അക്രൈസ്തവരുടെ കാലുകളും കഴുകിയും മാ‍ർപാപ്പ ചരിത്രം സൃഷ്ടിച്ചു. സ്വവർഗ്ഗാനുരാഗികളോടും ലെസ്ബിയൻ കത്തോലിക്കരോടും കൂടുതൽ സ്വാഗതാർഹമായ മനോഭാവം പ്രകടിപ്പിച്ച മാ‍ർപാപ്പയായിരുന്നു പോപ്പ് ഫ്രാൻസിസ്. വത്തിക്കാനിൽ തന്നോടൊപ്പം ഇടപഴകാൻ ട്രാൻസ്‌ജെൻഡർ വിഭാ​ഗത്തിലുള്ളവരെ ഫ്രാൻസിസ് മാ‍ർപാപ്പ ക്ഷണിച്ചിരുന്നു.”എന്റെ ജനങ്ങള്‍ പാവപ്പെട്ടവരാണ്. ഞാനും അവരിലൊരാളാണ്,” എന്ന് പ്രസ്താവിച്ച വലിയ ഇടയനെ ജനത ഒരിക്കലും മറക്കില്ല

ReadAlso:

ഒമാന്‍ തീരത്ത് വ്യാപാര കപ്പലിന് നേരെ ആക്രമണം; 13 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി; ഒരാള്‍ക്കായി തിരച്ചില്‍ | Attack on Commercial Vessel MT EL Gaia off Oman Coast

‘നയതന്ത്രബന്ധം ശക്തമാക്കിയിട്ട് മതി ചര്‍ച്ച’; ഹോര്‍മുസ് വിഷയത്തില്‍ ഇറാന്‍ വിളിച്ച ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് ബഹ്‌റൈന്‍

നരേന്ദ്ര മോദി – ഷി ജിന്‍പിങ് കൂടിക്കാഴ്ച: ലോകക്രമത്തില്‍ ഇന്ത്യയ്ക്കും ചൈനയ്ക്കും വലിയ പങ്കെന്ന് ഷി ജിന്‍പിങ്

ബ്രിക്സ് ഉച്ചകോടി; യുദ്ധത്തെ അപലപിക്കുന്ന സംയുക്ത പ്രസ്താവനയ്ക്ക് അംഗീകാരം; പഹല്‍ഗാം ഭീകരാക്രമണത്തെ പേരെടുത്ത് പരാമര്‍ശിച്ച് ഭീകരവാദത്തെ അപലപിച്ചു

ബ്രിക്‌സ് ഉച്ചകോടിയിൽ സംയുക്ത പ്രഖ്യാപനത്തിന് ധാരണ; ഇന്ന് പുറത്തിറക്കും

Tags: FRANCIS MARPAPAAnweshanam.comPOPOE FRANSISMARPAPA

Latest News

സംസ്ഥാനത്ത് അടുത്ത 3 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

സി.പി.എം വിശാല സംസ്ഥാന സമിതി: പൊതുചർച്ച ഇന്ന് അവസാനിക്കും; സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത വിമർശനം

സിപിഐഎം നേതാവ് ബേബി ജോണ്‍ അന്തരിച്ചു | CPIM leader Baby John has passed away

മാസപ്പടി കേസ്; അന്തിമ ഘട്ട ചോദ്യം ചെയ്യൽ നാളെ മുതൽ, സിഎംആർഎൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യും

ടി പി ചന്ദ്രശേഖരന്റെ കൊലപാതകം എന്ന തിരുത്താനാകാത്ത തെറ്റ് CPIM ഏറ്റുപറയുമോ: കെ കെ രമ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies