മലയാളികൾക്കിടയിൽ വളരെയധികം സ്ഥാനം നേടിയ ഒരു സിനിമയാണ് തുടരും. തരുൺമൂർത്തി സംവിധാനം ചെയ്ത ഈ ചിത്രത്തിന് മലയാളികൾ ഒന്നും ആലോചിക്കാതെ ടിക്കറ്റ് എടുത്തു. അതിന് കാരണം ഒന്നുമാത്രമാണ് ആ പഴയ മോഹൻലാലിനെ തിരികെ കിട്ടി എന്ന് ആരുടെയൊക്കെയോ വാക്കുകൾ ആ വാക്കുകളിൽ ഒരു വലിയ മൗത്ത് പബ്ലിസിറ്റി തന്നെ വരുകയായിരുന്നു ചെയ്തത് തുടർന്നങ്ങോട്ട് തുടരും എന്ന ചിത്രത്തിന്റെ വിജയം ആണ് ഏതൊരാളും കണ്ടത്. ചിത്രത്തിന്റെ ട്രെയിലർ മുതൽ പലരും പറയുന്ന ഒരു രംഗമാണ് ചിത്രത്തിൽ മോഹൻലാൽ സ്വന്തം താടിയെ ട്രോളി കൊണ്ടുള്ള ഒരു സീൻ

അതിനെക്കുറിച്ച് ഇപ്പോൾ സംവിധായകനായ തരുൺ മൂർത്തി പറയുകയാണ് ഇങ്ങനെയൊരു രംഗം സിനിമയിലുണ്ട് എന്നും അത് ചെയ്യണമെന്ന് മോഹൻലാലിനോട് പറയാൻ വലിയ ബുദ്ധിമുട്ടായിരുന്നു അദ്ദേഹം അതിനെ എങ്ങനെ എടുക്കും എന്നുള്ള ഒരു രീതി പിന്നെ ഞാൻ അത് രഞ്ജിത്ത് ചേട്ടനോട് ആണ് പറഞ്ഞത് ലാലേട്ടന് അങ്ങനെയൊന്നുമില്ല അദ്ദേഹം ആ രംഗങ്ങൾ ഒക്കെ ആ രീതിയിലെ എടുക്കുകയുള്ളൂ എന്ന്
അങ്ങനെയാ രംഗത്തെക്കുറിച്ച് പറഞ്ഞപ്പോൾ ലാലേട്ടൻ സീൻ ഒന്ന് കാണട്ടെ എന്ന് എന്നോട് പറഞ്ഞു അദ്ദേഹത്തിന് വായിക്കാൻ കൊടുത്തു. അത് വായിച്ചതിനുശേഷം അദ്ദേഹം ഇങ്ങനെ പറഞ്ഞു എല്ലാവരും ട്രോളുന്നുണ്ട് ഇനി നമ്മളും ട്രോളിയേക്കാം. അല്ലാതെ എനിക്ക് ആരംഗം ചെയ്യാൻ പറ്റില്ല അയ്യോ മോനെ അങ്ങനെ ചെയ്താൽ അത് മോശമാവില്ല അങ്ങനെയൊന്നും അദ്ദേഹം പറഞ്ഞില്ല ഞാൻ അത് ചെയ്യണം എന്ന് പറഞ്ഞ സമയത്ത് തന്നെ അദ്ദേഹം അത് സമ്മതിക്കുകയാണ് ചെയ്തത് എന്നും തരുൺ മൂർത്തി പറയുന്നു.
















