ഗോതമ്പ് മാവ് (ആട്ട) -2 കപ്പ്
റവ -2 ടേബിൾ സ്പൂൺ
മൈദ -1 ടേബിൾ സ്പൂൺ
ഉപ്പ് -1 ടീസ്പൂൺ
എണ്ണ -1 ടേബിൾ സ്പൂൺ
വെള്ളം – ആവശ്യത്തിന്
1. ഗോതമ്പ് മാവും റവയും മൈദയും ഉപ്പും നന്നായി മിക്സ് ചെയ്തെടുക്കുക
2. ഇതിലേക്ക് ആവശ്യത്തിന് വെള്ളമൊഴിച്ചു നല്ല സോഫ്റ്റ് ആയി ചപ്പാത്തി മാവിന്റെ പരുവത്തിൽ കുഴച്ചെടുക്കുക
3. ഇനി ഒരു ടേബിൾ സ്പൂൺ എണ്ണയും കൂടി ചേർത്തു വീണ്ടും കുഴച്ചെടുത്തു ഒരു 15 മിനുട്ട് മാറ്റി വെക്കാം
4. 15 മിനുട്ടിനു ശേഷം ചെറിയ ഓരോ ഉരുളകളാക്കി ചപ്പാത്തി പ്രെസ്സിൽ എണ്ണ ഒന്ന് തടവിയ ശേഷം പ്രെസ്സ് ചെയ്ത് ചെറിയ ഒരു കട്ടിയിൽ പരത്തിയെടുക്കുക
5. ഇനി ചൂടായ എണ്ണയിലേക്ക് പൂരി വെച്ച് കൊടുത്ത ശേഷം പൊങ്ങിവരാൻ തുടങ്ങുന്ന സമയത്തു പതുക്കെ കോരി കൊണ്ട് മുകളിൽ ഒന്ന് പ്രെസ്സ് ചെയ്ത് കൊടുക്കുക,പൂരി നന്നായി പൊങ്ങി വരും
6. പൊങ്ങി വന്നതിനു ശേഷം മറിച്ചിടുക, ചെറുതായി ഒരു ഗോൾഡൻ കളർ ആയി വരുമ്പോൾ എടുക്കാം