ചേരുവകൾ
പഴുത്ത മാങ്ങ -1
പഞ്ചസാര ആവശ്യത്തിന്
കൺഡെൻസ്ഡ് മിൽക്ക്
വെള്ളം – 1 or 2 ടേബിൾ സ്പൂൺ
ഐസ്ക്രീം (വാനില / മംഗോ)
നട്സ്
തയ്യാറാക്കുന്ന വിധം
1. പഴുത്ത മാങ്ങ ചെറിയ കഷ്ണങ്ങളായി മുറിച്ചെടുത്ത ശേഷം അതിൽ നിന്ന് പകുതി മാങ്ങ മിക്സിയുടെ ജാറിലേക്ക് ഇട്ട് ആവശ്യത്തിന് പഞ്ചസാരയും കുറച്ചു വെള്ളവും ചേർത്തു നല്ല കട്ടിയിൽ അരച്ചെടുക്കുക
2. ഈ അരച്ചെടുത്ത പൾപ്പ് ഒന്നോ രണ്ടോ ടേബിൾ സ്പൂൺ ഗ്ലാസ്സിലേക്ക് ഒഴിച്ച് അതിന്റെ മുകളിൽ മാങ്ങയുടെ കഷ്ണങ്ങൾ ഇട്ടു കൊടുക്കുക,ഇനി ഇതിന്റെ മുകളിൽ ആവശ്യത്തിന് കൺഡെൻസ്ഡ് മിൽക്ക് ഒഴിക്കുക
3. വീണ്ടും മംഗോ പൾപ്പ് ഒഴിച്ച ശേഷം അതിന്റെ മുകളിൽ 2 സ്കൂപ് ഐസ്‌ക്രീമും മംഗോ കഷ്ണങ്ങളും നട്സും ചേർത്തു സെർവ് ചെയ്യാം..മംഗോ മല്‍ബാ റെഡി..!
















