ചേരുവകൾ
ചിക്കൻ -1 കിലോ
വെളുത്തുള്ളി ചതച്ചത് -1 ടേബിൾ സ്പൂൺ
ഇഞ്ചി ചതച്ചത് -1 ടേബിൾ സ്പൂൺ
ഉപ്പ് പാകത്തിന്
ഉണക്കമുളക് ചതച്ചത് – 2 ടേബിൾ സ്പൂൺ (Crushed Chilli/Chilli Flakes )
പെരും ജീരകം -1 1/2 ടീസ്പൂൺ
കറിവേപ്പില -2 തണ്ട്
തൈര് – 2 ടേബിൾ സ്പൂൺ
മഞ്ഞൾ പൊടി – 1 ടീസ്പൂൺ
കാശ്മീരി മുളക് പൊടി – 3 or 4 ടീസ്പൂൺ
ചിക്കൻ മസാല – 1 1/2 ടീസ്പൂൺ
അരിപ്പൊടി -2 ടേബിൾ സ്പൂൺ
മുട്ട -1
എണ്ണ – ചിക്കൻ പൊരിക്കാൻ
തയ്യാറാക്കുന്ന വിധം
1. ചിക്കൻ ഇടത്തരം കഷണങ്ങളാക്കിയത് കഴുകി വെക്കുക
2. ഇനി ഒരു പാത്രത്തിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചതും (ഇത് രണ്ടും അരഞ്ഞു പോവരുത്,ഒന്ന് ചതച്ചെടുത്താൽ മാത്രം മതി ), ഉണക്കമുളക് ചതച്ചതും,
ജീരകവും ,കറിവേപ്പിലയും ,മസാലകളും ,അരിപ്പൊടിയും മുട്ടയും തൈരും ഉപ്പും എല്ലാം ചേർത്തു നന്നായി മിക്സ് ചെയ്തതിനു ശേഷം ചിക്കൻ കഷ്ണങ്ങൾ ചേർത്തു ചിക്കനിലൊക്കെ മസാലയൊക്കെ എത്തുന്ന വിധത്തിൽ നന്നായി തേച്ചു പിടിപ്പിക്കുക
3. എന്നിട്ട് 1/2 മണിക്കൂർമസാലയൊക്കെ ചിക്കനിൽ പിടിക്കാനായി മാറ്റി വെക്കാം
4. അര മണിക്കൂറിനു ശേഷം നല്ല ചൂടായ എണ്ണയിലേക്കിട്ട് പൊരിച്ചെടുക്കാം
ചിക്കൻ എണ്ണയിൽ ഇട്ട ഉടനെ മറിച്ചിടാനോ ഇളക്കി കൊടുക്കാനോ പാടില്ല, ഒരു ഭാഗം മൊരിഞ്ഞു വന്നതിനു ശേഷം തിരിച്ചിട്ട് രണ്ടു ഭാഗവും ഒരേ പോലെ മൊരിഞ്ഞു വന്നാൽ കോരിയെടുക്കാം.