ഉരുളക്കിഴങ്ങ്: 2 മീഡിയം സൈസിലുള്ളത്
മൈദ: 2 1/2 കപ്പ്
ചിക്കൻ മസാല: 3/4 ടീസ്പൂൺ
ഗാർലിക് പൗഡർ: 1/2 ടീസ്പൂൺ
ജിൻജർ പൗഡർ: 1/2 ടീസ്പൂൺ
ബേക്കിംഗ് സോഡ: 1/2 ടീസ്പൂൺ
മാഗി ക്യൂബ്: 1/2
ഉപ്പ്: ആവശ്യത്തിന്
സോയ സോസ്: 1/2 ടീസ്പൂൺ
എണ്ണ
മുളക് പൊടി: 1/2 ടീസ്പൂൺ
സ്നാക്സ് റെഡിയാക്കി എടുക്കാൻ വേണ്ടി ആദ്യം രണ്ട് മീഡിയം സൈസിലുള്ള ഉരുളക്കിഴങ്ങ് എടുക്കുക, ശേഷം ഇത് കഴുകി വൃത്തിയാക്കി തൊലി കളഞ്ഞ് ഫ്രഞ്ച് ഫ്രൈസ് കട്ട് ചെയ്യുന്ന പോലെ കട്ട് ചെയ്തെടുക്കുക, ശേഷം ഈ കട്ട് ചെയ്ത ഉരുളക്കിഴങ്ങ് ഒരു പാത്രത്തിലേക്ക് ഇട്ടുകൊടുക്കുക എന്നിട്ട് ഇത് മുങ്ങി കിടക്കാൻ ആവശ്യമായ തണുത്ത വെള്ളം ഒഴിച്ചു കൊടുത്ത് അടച്ചുവെക്കുക, ഇനി ഇതിലേക്ക് ബാറ്റർ തയ്യാറാക്കാൻ വേണ്ടി ഒരു ബൗൾ എടുക്കുക, അതിലേക്ക് ഒരു കപ്പ് മൈദ, 3/4 ടീസ്പൂൺ ചിക്കൻ മസാല, 1/2 ടീസ്പൂൺ ഗാർലിക് പൗഡർ, 1/2 ടീസ്പൂൺ ഗിൻജർ പൗഡർ എന്നിവ ചേർത്തു കൊടുക്കുക, ഇനി പൗഡർ ഇല്ലെങ്കിൽ ഇഞ്ചി വെളുത്തുള്ളി നന്നായി അരച്ചത് ചേർത്ത് കൊടുത്താലും മതി, ഇനി ഇതിലേക്ക് 1/2 ടീസ്പൂൺ ബേക്കിംഗ് സോഡ, 1/2 മാഗി ക്യൂബ്, ആവശ്യത്തിനുള്ള ഉപ്പ്, 1/2 ടീസ്പൂൺ സോയ സോസ്, 1/2 ടീസ്പൂൺ മുളകുപൊടി, എന്നിവ ചേർത്ത് കൊടുത്ത് ഇത് നന്നായി മിക്സ് ചെയ്തെടുക്കാം, ഇനി ഇതിലേക്ക് കുറച്ചു കുറച്ചു വെള്ളം ഒഴിച്ചുകൊടുത്ത് ഈ ബാറ്റർ റെഡിയാക്കി എടുക്കാം, ബാറ്റർ ലൂസ് ആയി പോവാതെ കട്ടിയിൽ ഉണ്ടാക്കുവാൻ ശ്രദ്ധിക്കണം, ഇനി വേറൊരു പാത്രം എടുക്കുക അതിലേക്ക് ഒന്നര കപ്പ് മൈദ ഇട്ടുകൊടുക്കുക, ഇതിലേക്ക് ആവശ്യത്തിന് ഉപ്പ്, 1/2 ടീസ്പൂൺ കാശ്മീരി മുളകുപൊടി, എന്നിവ ചേർത്ത് കൊടുത്ത് നന്നായി മിക്സ് ചെയ്തെടുക്കുക, ശേഷം വെള്ളത്തിൽ ഇട്ടുവച്ച ഉരുളക്കിഴങ്ങ് എടുത്തു നന്നായി തുടച്ച് ബാറ്ററിയിലേക്ക് ഇട്ടുകൊടുക്കുക, ശേഷം ഇത് നന്നായി മിക്സ് ചെയ്തെടുക്കുക ഉരുളക്കിഴങ്ങ് മൊത്തം ബാറ്ററിൽ നന്നായി കവർ ചെയ്തെടുക്കുക, ശേഷം മറ്റൊരു പാത്രത്തിൽ എടുത്തു വച്ച മൈദയിലേക്ക് ഈ ഉരുളക്കിഴങ്ങ് ബാറ്ററിൽ മുക്കി വെച്ചു കൊടുക്കുക,