News

cholestrol control: ചീത്ത കൊളസ്ട്രോളിനെ നിയന്ത്രിക്കണോ? എങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

മോശം ജീവിതശൈലിയും , മോശം ഭക്ഷണശീലങ്ങളും മാറ്റി ആരോഗ്യകരമായ ഭക്ഷണ ശീലം പിന്തുടര്‍ന്നാല്‍ തന്നെ കൊളസ്ട്രോളിനെ നിയന്ത്രിക്കാന്‍ കഴിയും. നോക്കാം കോളസ്ട്രോള്‍ കുറയ്ക്കാന്‍ എന്തൊക്കെ ചെയ്യാമെന്ന്……

ഗ്രീന്‍ ടീ

ഗ്രീന്‍ ടീയില്‍ ധാരാളം പോഷക ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ എല്‍ഡിഎല്‍ അല്ലെങ്കില്‍ ചീത്ത കൊളസ്ട്രോള്‍ കുറയുക്കാന്‍ ഗ്രീന്‍ ടീയില്‍ അടങ്ങിയിട്ടുളള കാറ്റെച്ചിനുകള്‍ സഹായിക്കും.

എല്‍ഡിഎല്‍ കുറയ്ക്കുക

ശരീരത്തില്‍ ചീത്ത കൊളസ്ട്രോള്‍ അമിതമായാല്‍ ഹൃദയത്തിന്റെ ആരോഗ്യത്തിന് അത് ഒട്ടും നല്ലതല്ല. ദിവസേന വ്യായാമം ചെയ്യുന്നതിലൂടെ നല്ല കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.

പ്രോട്ടീനും നാരുകളും അടങ്ങിയ ഭക്ഷണം

പ്രോട്ടീനും, നാരുകളും അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിക്കുന്നത് ചീത്ത കൊളസ്ട്രോളിനെ നിയന്ത്രിക്കാന്‍ സഹായിക്കും.

ലഘുഭക്ഷണങ്ങള്‍

വിറ്റാമിനുകള്‍, ആന്റിഓക്സിഡന്റുകള്‍, ഒമേഗ 3, ഫാറ്റി ആസിഡ് എന്നിവ അടങ്ങിയ വാല്‍നട്ട്, ബദാം തുടങ്ങിയ ലഘുഭക്ഷണങ്ങള്‍ കഴിക്കുന്നത് കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍ സഹായിക്കും.

കെമിക്കല്‍ ഫുഡ്

സോസേജുകള്‍, ബര്‍ഗര്‍, തുടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതിലൂടെ ചീത്ത കൊളസ്ട്രോള്‍ മാത്രമല്ല, അര്‍ബുദമുണ്ടാക്കുന്നതിനും കാരണമാകും. ഇവ പൂര്‍ണമായും ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.

പഞ്ചസാര

അമിതമായ പഞ്ചാസര, മധുരം അടങ്ങിയ പലഹാരങ്ങള്‍ എന്നിവ കഴിക്കുന്നത് ഒഴിവാക്കുക. ഇതിലൂടെ ചീത്ത കൊളസ്‌ട്രോള്‍ നിയന്ത്രിക്കാന്‍ കഴിയും.

ധ്യാനം

മാനസിക സമ്മര്‍ദ്ദം ചീത്ത കൊളസ്‌ട്രോള്‍ ഉയര്‍ത്തുക മാത്രമല്ല, ട്രൈഗ്ലിസറൈഡുകള്‍, രക്തത്തിലെ കൊഴുപ്പ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുവെന്ന് ആരോഗ്യ വിദ്ഗദര്‍ പറയുന്നു. രാവിലെ ധ്യാനിക്കുന്നത് സ്‌ട്രെസ് ലെവല്‍ കുറയ്ക്കും. ഇത് ചീത്ത കൊളസ്‌ട്രോള്‍ കുറയാനും സഹായിക്കും.