നാടൻ മാങ്ങ -40
ശർക്കര -5 അച്ച്
മുളക് പൊടി -1 ടേബിൾസ്പൂൺ
കുരുമുളക് പൊടി -1 ടീസ്‌പൂൺ
ഉപ്പ് -1/4 ടീസ്പൂൺ
വെള്ളം -1/2 കപ്പ്
വെളിച്ചെണ്ണ -1 ടേബിൾസ്പൂൺ
ഉലുവ -1/4 ടീസ്പൂൺ
കടുക് -1 ടീസ്പൂൺ
വറ്റൽമുളക് -4 എണ്ണം
കറിവേപ്പില
ഉണ്ടാക്കുന്ന വിധം :
1. നാടൻ മാങ്ങ എല്ലാം കൈ വെച്ച് തൊലി കളഞ്ഞ് ഒരു ചട്ടിയിലേക്ക് അങ്ങ് ഇട്ടു കൊടുക്കാം
2. അതിലേക്ക് 5 ശർക്കര പൊടിച്ചതും മുളകുപൊടി കുരുമുളകുപൊടി ഉപ്പ് വെള്ളം ചേർത്ത് നന്നായി മിക്സ് ചെയ്ത് അടച്ചുവെച്ച് നന്നായിട്ട് വേവിച്ചെടുക്കുക
3. അതിൽനിന്ന് ഇറങ്ങിവരുന്ന വെള്ളമൊക്കെ വറ്റി നല്ല തേൻ പോലെ കുറുകി വരണം
4. താളിച്ചൊഴിച്ചു കൊടുക്കാൻ ഒരു പാൻ ചൂടായ ശേഷം അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് കൊടുത്ത് ചൂടായശേഷം ഉലുവ കടുക് കറിവേപ്പില വറ്റൽ മുളക് ചേർത്ത് മൂപ്പിച്ചിട്ട് അതിലേക്ക് ഒഴിച്ച് കൊടുക്കുക
അങ്ങനെ നമ്മുടെ കൊതിയൂറും നാടൻ മാമ്പഴം വെച്ചിട്ടുള്ള സൂപ്പർസ്റ്റാർ ഐറ്റം റെഡി