Recipe

വെറും 2 മിനിറ്റ് മതി കിടു മോര് കറി തയ്യാറാക്കാൻ

ചേരുവകൾ

തൈര് – 1 കപ്പ്‌
തക്കാളി – 1
പച്ചമുളക് – 3
വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ
ഉലുവ- 1/4 ടീസ്പൂൺ
കടുക്- 1/2 ടീസ്പൂൺ
വറ്റൽ മുളക്- 3 എണ്ണം
സവാള- 1 ചെറുതായി അരിഞ്ഞത്
ഇഞ്ചി- 1/2 ടീസ്പൂൺ(ചെറുതായി അരിഞ്ഞത്)
കറിവേപ്പില- ആവിശ്യത്തിന്
മഞ്ഞപ്പൊടി- 1/4 ടീസ്പൂൺ
ഉപ്പ്- ആവിശ്യത്തിന്
മല്ലിയില- ആവിശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു ബൗളിലേക്ക് 1/2 കപ്പ്‌ തൈരും, നീളത്തിൽ അരിഞ്ഞ 2 പച്ചമുളകും, തക്കാളി അരിഞ്ഞതും ഇട്ട് നന്നായി ഇളക്കി മാറ്റി വെയ്ക്കുക. ഇനി ഒരു പാൻ ചൂടാക്കി അതിലേക്ക് എണ്ണയൊഴിച്ചു ഉലുവ ഇടുക ശേഷം കടുക് ഇട്ട് പൊട്ടിയതിന് ശേഷം വറ്റൽ മുളക് ഇട്ട് കൂടെ സവാളയും, ഇഞ്ചിയും കൂടി ഇട്ട് വഴറ്റി എടുക്കുക. ഇനി ഒരു പച്ചമുളക് ചെറുതായി അരിഞ്ഞതും, ആവിശ്യത്തിന് കറിവേപ്പില കൂടി ചേർത്ത് ഇളക്കാം. ശേഷം മഞ്ഞൾപ്പൊടി ഇട്ട് അതിന്റെ പച്ചമണം മാറുമ്പോൾ മിക്സ് ചെയ്ത് മാറ്റി വെച്ച തൈര് അതിലേക്ക് ഒഴിച്ച് നന്നായി ഇളക്കുക കൂടെ ബാക്കി 1/2 കപ്പ്‌ തൈരും, ആവിശ്യത്തിന് ഉപ്പും കൂടി ചേർത്ത് നന്നായി ഇളക്കി ചൂടാക്കി എടുക്കുക വാങ്ങുന്നതിന് തൊട്ട് മുൻപ് കുറച്ചു മല്ലിയില കൂടി തൂകാം